സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചോദിക്കൂ പറയാം

സ്ത്രീകള്‍ക്ക് പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ച് നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന ഒരു താള്‍ ആണ് ഇത്. ഇവിടെയും നിങ്ങളുടെ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ അപ്രകാരം ചെയ്യാവുന്നതാണ്.







ചോദ്യം
13.ഭരണഘടനയിലും തൊഴില്‍ അവകാശമായി പറയുന്നുണ്ടോ?
ജയലക്ഷ്മി, 07 March 2017
ഉത്തരം:
ഉണ്ട്.ഇന്ത്യന്‍ ഭരണഘടനയില്‍1 4-ാം ആര്‍ട്ടിക്കിള്‍ പ്രകാരം സ്ത്രീക്കും പുരുഷനും തൊഴില്‍ ചെയ്യാനുള്ള അവകാശമുണ്ട്.
ചോദ്യം
12.എന്താണ് സ്ത്രീധന നിരോധന നിയമം 1961?
അജ്ഞാത, 04 March 2017
ഉത്തരം:
വിവാഹബന്ധത്തിലെ ഒരുപക്ഷം മറുപക്ഷത്തിനോ, വിവാഹിതരാകുന്ന വ്യക്തികളുടെ മാതാപിതാക്കളോ മററുവ്യക്തികളോ വിവാഹിതരാകുന്നവര്‍ക്കോ വിവാഹസമയത്തോ മുന്‍പോ പിന്‍പോ വിവാഹാനുബന്ധമായി നല്‍കപ്പെടുന്ന സ്വത്തോ, വിലമതിക്കുന്ന പാത്രങ്ങളോ നേരിട്ടോ പരോക്ഷമായോ നല്‍കുന്നതിനെ സ്ത്രീധനം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു. സ്ത്രീധന സമ്പ്രദായമെന്ന സാമൂഹ്യവിപത്തിന് അറുതി വരുത്താന്‍ ഭാരത സര്‍ക്കാര്‍ 1961 ല്‍ സ്ത്രീധന നിരോധന നിയമം നിര്‍മ്മിച്ചു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നിയമത്തിലെ വകുപ്പുകള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 1985 ല്‍ ചട്ടങ്ങളും ആവിഷ്കരിക്കുകയുണ്ടായി
ചോദ്യം
11.എന്താണ്‘മിത്ര 181'?
അജ്ഞാത, 03 March 2017
ഉത്തരം:
സ്ത്രീകള്‍ക്ക് ഏത് സമയത്തും സമീപിക്കാവുന്ന വനിത ഹെല്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ ‘മിത്ര 181’ ഉടന്‍ നിലവില്‍ വരും.
ചോദ്യം
10.ഗാര്‍ഹിക പീഡനത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിന് എന്ത് ചെയ്യണം?
അജ്ഞാത, 06 June 2016
ഉത്തരം:
ഗാര്‍ഹിക പീഡനത്തില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസറെ കാണണം. അദ്ദേഹത്തിന്‍റെ ഓഫീസില്‍ D.I.R. തയ്യാറാക്കും.അത് സ്ഥലം ഒന്നാം ക്ലാസ്സ് മജിസ്ടേട്ട് കോടതിയില്‍ ഫയല്‍ ചെയ്യും. അവിടെ നിങ്ങള്‍ക്ക് വക്കീലിന്‍റെ സഹായം ആശ്യമുണ്ട്. സൗജന്യ നിയമസഹായത്തിന് നിങ്ങളുടെ സ്ഥലത്തെ ഏറ്റവും വലിയ നീതി ന്യായ ഉദ്യോഗസ്ഥനെ കാണണം. അവിടെ നിന്നും ഫീസു വാങ്ങാതെ കേസ് നടത്താന്‍ വക്കീലിനെ നിയമിച്ചു തരും. അദ്ദേഹത്തിന്‍റെ സഹാ‍യത്തോടെ സംരക്ഷണ ഉത്തരവ് വാങ്ങാം. ഈ ഉത്തരവ് ലംഘിച്ചാല്‍ ഒരു വര്‍ഷം തടവും, 20000 രൂപ പിഴയുമാണ് ശിക്ഷ. കൂടുതല്‍ വിവരം ആവശ്യമെങ്കില്‍ വനിതാ കമ്മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഓഫീസ് നമ്പര്‍ : 0471 2300509
ചോദ്യം
9.സ്ത്രീപീഡനമല്ലാത്തതോ സ്ത്രീകളുമായി ബന്ധമില്ലാത്തതോ ആയ പരാതികൾ കമ്മീഷൻ സ്വീകരിക്കുമോ?
അജ്ഞാത, 06 June 2016
ഉത്തരം:
സ്ത്രീകളുമായി ബന്ധമില്ലാത്ത പൊതുവായ പരാതികളൊന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.
ചോദ്യം
8.പുരുഷപരാതി വനിതാകമ്മീഷൻ സ്വീകരിക്കുമോ?
അജ്ഞാത, 06 June 2016
ഉത്തരം:
ചില പ്രത്യേക സാഹചര്യങ്ങളിൽ ദാമ്പത്യബന്ധങ്ങളിലുള്ള ഒത്തുതീർപ്പിനായി പുരുഷപരാതികൾ കമ്മീഷൻ സ്വീകരിക്കുന്നതാണ്.
ചോദ്യം
7.ഒരു സിവിൽകേസ്സിന്റെ നടത്തിപ്പിനായി എനിക്ക് വനിതാകമ്മീഷനെ സമീപിക്കുവാൻ കഴിയുമോ?
അജ്ഞാത, 06 June 2016
ഉത്തരം:
സിവിൽ കേസ്സിന്റെ സ്വഭാവമുള്ള കേസ്സുകളോന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.
ചോദ്യം
6.പിതൃത്വം തെളിയിക്കേണ്ടതായി വരുന്ന കേസ്സുകളിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനായി കമ്മീഷൻ സാമ്പത്തിക സഹായം നൽകാറുണ്ടോ?
അജ്ഞാത, 06 June 2016
ഉത്തരം:
പിതൃത്വം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന കേസ്സുകൾ കമ്മീഷനിൽ സാധാരണ ലഭിക്കാറുള്ളതാണ്.ഭൂരിഭാഗം കേസ്സുകളിലും സാമ്പത്തിക പരാധീനത കാരണം പരാതിക്കാർക്ക് ഡി.എൻ.എ ടെസ്റ്റ് നടത്തി അവരുടെ അവകാശം തെളിയിക്കപ്പെടാൻ സാധിക്കാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്.ദാരിദ്രരേഖക്ക് താഴെയുള്ള പരാതിക്കാർക്കും SC/ST വിഭാഗത്തിൽ‌പ്പെടുന്ന പരാതിക്കാർക്കും ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ് കമ്മീഷന് വഹിക്കാറുണ്ട്.ഓരോ കേസ്സിനും 20000 രൂപാ നിരക്കിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയാണ് കമ്മീഷനു വേണ്ടി ഡി.എൻ.എ ടെസ്റ്റ് നടത്തുന്നത്.
ചോദ്യം
5. സ്ത്രീപീഡനമല്ലാത്തതോ സ്ത്രീകളുമായി ബന്ധമില്ലാത്തതോ ആയ പരാതികൾ വനിതാകമ്മീഷൻ സ്വീകരിക്കുമോ?
അജ്ഞാത, 06 June 2016
ഉത്തരം:
സ്ത്രീകളുമായി ബന്ധമില്ലാത്ത പൊതുവായ പരാതികളൊന്നും തന്നെ കമ്മീഷൻ പരിഗണിക്കുന്നതല്ല.
 1 2  
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും