സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചോദിക്കൂ പറയാം

സ്ത്രീകള്‍ക്ക് പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ച് നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന ഒരു താള്‍ ആണ് ഇത്. ഇവിടെയും നിങ്ങളുടെ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ അപ്രകാരം ചെയ്യാവുന്നതാണ്.ചോദ്യം
4.പീഡിതരായ കുട്ടികളെ മോചിപ്പിക്കുന്നതിനുവേണ്ടി ആരെയാണ് സമീപിക്കേണ്ടത്?
അജ്ഞാത, 06 June 2016
ഉത്തരം:
പീഡിതരായ കുട്ടികളെ മോചിപ്പിക്കുന്നതിനുവേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി,ചൈല്‍ഡ് ലൈന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്,ആന്റി ട്രാഫിക്കിംഗ് സ്‌ക്വാഡ് എന്നിവരെ സമീപിക്കുക.
ചോദ്യം
3.സൈബര്‍ ക്രൈം നടന്നാല്‍ ബന്ധപ്പെടേണ്ടത് എവിടെയാണ്?
അജ്ഞാത, 06 June 2016
ഉത്തരം:
ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ കുറ്റകൃത്യങ്ങള്‍,അശ്ലീല എസ്.എം.എസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ക്ക് താഴെപ്പറയുന്ന ഇ-മെയില്‍ വിലാസങ്ങളിലോ 0471-2556179 എന്ന സൈബര്‍ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക • hitechcell@keralapolice.gov.in • igscrb@keralapolice.gov.in • cyberps@keralapolice.gov.in
ചോദ്യം
2.സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വനിതാകമ്മിഷനില്‍ എങ്ങനെയാണ് പരാതി നല്‍കേണ്ടത്?
അജ്ഞാത, 06 June 2016
ഉത്തരം:
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നേരിട്ടോ,ഇ-മെയില്‍ വഴിയോ,മൊബൈല്‍ ഫോണ്‍ വഴിയോ വനിതാകമ്മീഷനില്‍ പരാതി നല്‍കാം.
ചോദ്യം
1.ഗാര്‍ഹിക പീഡന നിരോധന നിയമം എന്നാല്‍ എന്ത്?
അജ്ഞാത, 01 April 2015
ഉത്തരം:
വീട്ടിനുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും ലൈംഗികവും സാമ്പത്തികവുമായ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമം.
  1 2
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും