സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ക്യാപ്ടൻ ലക്ഷ്മി

R.Parvathydevi



ക്യാപ്ടൻ ലക്ഷ്മിയുടെ സമഗ്രമായ ഒരു ജീവിതചരിത്രം ഇന്നേവരെ എഴുതിയിട്ടില്ല എന്ന കുറവ് പരിഹരിക്കുന്നതാണ് കഴിഞ്ഞ മാസം എൻബിടി പ്രസിദ്ധീകരിച്ച ഈ പുസ്തകം.
മലയാളത്തിലെ ജീവിതചരിത്രമെഴുത്തുകാരിൽ പ്രമുഖരുടെ നിലയിലുള്ള ആർ പാർവതിദേവി ആണ് ഗ്രന്ഥകർത്താവ്. എൻബിടിക്ക് വേണ്ടി തന്നെ എഴുതിയ അക്കമ്മ ചെറിയാൻറെ ജീവിതചരിത്രം ആണ് പാർവതിയുടെ ആദ്യത്തെ ജീവിതചരിത്രം. തുടർന്ന് അക്കമ്മ ചെറിയാൻറെ 'ജീവിതം ഒരു സമരം' എന്ന ആത്മകഥാപരമായ രചന തയ്യാറാക്കുകയും ചെയ്തു. (എസ്പിസിഎസ്, കോട്ടയം.) ഇപ്പോൾ 250 പുറങ്ങളിൽ ക്യാപ്ടൻ ലക്ഷ്മിയുടെ സമഗ്രമായ ഈ ജീവിതചരിത്രവും.
ക്യാപ്ടൻ ലക്ഷ്മിയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകൾ ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളം അടക്കമുള്ള ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. "തൻറെ രണ്ടു വർഷത്തെ ഐഎൻഎ അനുഭവം ആണ് ഓർമക്കുറിപ്പുകളിൽ എങ്കിലും സ്വന്തം സംഭാവനകൾ ക്യാപ്ടൻ ലക്ഷ്മി ഇതിൽ വിശദീകരിക്കുന്നില്ല. തികച്ചും വസ്തുനിഷ്ഠമായി സംഭവങ്ങൾ നിർവികാരമായി പറയുന്ന ഒരു ശൈലിയാണ് ക്യാപ്ടൻ ലക്ഷ്മി അവലംബിച്ചിരിക്കുന്നത്." (ആർ പാർവതിദേവി പുസ്തകത്തിന്റെ ആമുഖത്തിൽ.) ഈ കുറവ് നികത്തിക്കൊണ്ട് ലക്ഷ്മിയുടെ ജനനം മുതൽ മരണംവരെയുള്ള വിശദമായ ഒരു ജീവിതചരിത്രം ആണ് ഈ പുസ്തകം.
ക്യാപ്ടൻ ലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന 'ദ് വിമൻസ് റെജിമെൻറ് ആൻഡ് ക്യാപ്ടൻ ലക്ഷ്മി ഓഫ് ഐഎൻഎ' തുടങ്ങിയ പുസ്തകങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടാതെ കാൺപൂരിൽ പോയി അവിടെ ഡോ. ലക്ഷ്മി സെഗാളിന് ഒപ്പം പ്രവർത്തിച്ചവരെ ഇൻറർവ്യൂ ചെയ്തും അശോക യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ക്യാപ്ടൻ ലക്ഷ്മി പേപ്പേഴ്സ് റഫർ ചെയ്തും ക്യാപ്ടൻ ലക്ഷ്മിയുടെ മകൾ സുഭാഷിണി അലി തുടങ്ങിയവരുമായി സംസാരിച്ചും ഒക്കെ ആണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും