സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും രാഷ്ട്രീയമില്ലാതെതന്നെ പരിഗണിക്കേണ്ട വിഷയങ്ങളാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എതിരെ നടക്കുന്ന പീഡനങ്ങളില്‍ ഒരു വ്യക്തിയോ കുടുംബമോ മാത്രമല്ല സമൂഹം ഒന്നടങ്കം ഉത്തരവാദിയാണ്. ബലാല്‍സംഗങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കി ശിക്ഷ കൂടുതല്‍ കര്‍ശനമാക്കണം. ഇതിനെ ഒരു സാധാരണ സംഭവമായി കാണാന്‍ ശ്രമിക്കരുത്.പരസ്‍പരം കുറ്റപ്പെടുത്തിയും പഴിചാരിയും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്തീകള്‍ക്കതിരെയുള്ള അതിക്രമങ്ങള്‍ മുതലെടുക്കുകയാണ്. സ്‍ത്രീകളുടെ പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിക്കുന്നില്ല.