സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അന്താരാഷ്‌ട്ര വനിത ദിനം

മോഡറേറ്റര്‍ : സുജ സൂസന്‍ ജോര്‍ജ്ജ്
പാനലിസ്റ്റുകള്‍ :
08 March 2015

ഇന്ന് മാര്‍ച്ച്‌ 8, അന്താരാഷ്ട്രവനിതാദിനം. ആശംസകള്‍,ആഘോഷങ്ങള്‍,പ്രഖ്യാപനങ്ങള്‍,റാലികള്‍,സെമിനാറുകള്‍,പുതിയ സംരംഭങ്ങള്‍... എന്തിന് എന്റെ സുഹൃത്ത് ആതിര പുതിയ വീടിലേക്ക്‌ കയറി പാര്‍ക്കാന്‍ തിരഞ്ഞെടുത്ത ദിവസവും ഇന്നാണ്.അങ്ങനെ പല പ്രകാരത്തില്‍ ഒരു പെണ്‍ദിനമായി മാര്‍ച്ച്‌ 8 മാറിക്കഴിഞ്ഞു. ‘India's Daughter' (ഡോക്കുമെന്ററി, ലസ്ലി ഉഡ്‌വിന്‍ ) മാര്‍ച്ചിന്റെ ദിനങ്ങളെ നന്നായി ചൂടുപിടിപ്പിച്ചു.ആ ആശയകാലുഷ്യം ഇനിയും തുടരും.ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് ശരിയായില്ലെന്ന അഭിപ്രായത്തിന് ഇതിനോടകം മേല്‍ക്കൈ കിട്ടിക്കഴിഞ്ഞു .നിരോധിക്കയല്ല ബഹുജനങ്ങളെ മുഴുവന്‍ കനിക്കയാണ് വേണ്ടതെന്ന്‍ അഭിപ്രായം ഉയരുമ്പോള്‍ തന്നെ ‘വെളുത്ത മനസ്സിന്റെ’ കറുപ്പിനോടുള്ള പുശ്ചം ഈ ഡോക്കുമെന്ററിയില്‍ പ്രതിഫലിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന പ്രഗത്ഭരും ഉണ്ട്. ലോകത്താകെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ് ബലാല്‍സംഗം. ഇന്ത്യയിലത് ഒരു ദിവസം 90ല്‍ അധികമുണ്ടാകും.പക്ഷേ നിര്‍ഭയയുടെ കേസ് ഡോക്കുമെന്ററിയാക്കാന്‍ തീരുമാനിച്ചതെന്തിന് എന്ന ചോദ്യത്തിന് ഉഡ്‌വിന്‍ പറയുന്ന മറുപടി പ്രസക്തമാണ്.ദില്ലിയിലും മറ്റ് പലയിടങ്ങളിലും ഉയര്‍ന്നുവന്ന പ്രക്ഷോഭമാണ് നിര്‍ഭയകേസിനെ വ്യതിരിക്തമാക്കുന്നതെന്നായിരുന്നു ഉഡ്‌വിന്റെ മറുപടി .അനന്യവും അതുല്യവുമായ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ദില്ലിയിലേത് .'Enough is Enough' എന്നും 'we want change , not reform' എന്നും ഇന്ത്യന്‍ യുവത മുദ്രാവാക്ക്യം വിളിച്ചു.വര്‍മ്മാകമ്മീഷന്‍ വന്നു;ക്രിമിനല്‍ നിയമം മാറ്റിയെഴുതി;പ്രതികളെ തൂക്കാന്‍ വിധിച്ചു.രജ്യമോന്നാകെ ഉയര്‍ന്നെഴുനേല്‍ക്കുനതായി അനുഭവപെട്ടു. പക്ഷേ ഒന്നും മാറിയില്ല, അല്ലെങ്കില്‍ മറേണ്ടതൊന്നും മാറിയില്ലെന്നു പറയുന്നതായിരുന്നു 'India's daughter'. ചര്‍ച്ചകള്‍ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.

സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും