സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വൈക്കം വിജയലക്ഷ്മി




ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര പിന്നണി ഗായിക, ഗായത്രീ വീണ വായനക്കാരി എന്ന നിലയില്‍ പ്രശസ്ത. വൈക്കം ഉദയനാപുരത്തില്‍ വി. മുരളിധരന്റെയും പി.കെ. വിമലയുടേയും മകളായ വിജയലക്ഷ്മി 1981 ഒക്ടോബര്‍ 7നാണ് ജനിച്ചത്. ജന്മനാ അന്ധയായ വിജയലക്ഷ്മി കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ അതീവ താല്പര്യമാണ് പ്രകടിപ്പിച്ചത്. കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ടവീണയില്‍ പാട്ട് വായിക്കാന്‍ വിജയലക്ഷ്മി പഠിച്ചു. ഈ താല്പര്യം കണ്ട് അച്ഛന്‍ മുരളീധരന്‍ ഒറ്റക്കമ്പി വീണ നിര്‍മ്മിച്ച് നല്കി. ഒറ്റക്കമ്പി വീണ മീട്ടാന്‍ വിജയലക്ഷ്മിക്ക് പ്രത്യേക കഴിവ് തന്നെ  ഉണ്ടായിരുന്നു. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രീ വീണയെന്ന പേര് നല്കിയത് കുന്നക്കൂടി വൈദ്യനാഥനാണ്.

ഗായത്രീ വീണയുടെ സഹായത്തോടെ വിജയലക്ഷ്മി സംഗീത കച്ചേരി 18 വര്‍ഷമായി നടത്തുന്നു. സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ 'കാറ്റേ കാറ്റേ നീ പൂക്കാമരത്തില്' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ചു. ഈ പാട്ട് വൈക്കം വിജയലക്ഷ്മിയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കി.

ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ ഈ ഗായികയെ തേടിയെത്തി. 2012ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ജൂറിയുടെ പ്രത്യേകം പരാമര്‍ശം കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, ഏഷ്യാനെറ്റ് ന്യൂസ്, സ്ത്രീശക്തി പുരസ്കാരം എന്നിവ ലഭിച്ചു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും