പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി. തൃശൂരിലെ ഇരിങ്ങാലക്കുടയിലാണ് വിമലാമേനോന്‍ ജനിച്ചത്. സിവില്‍ എന്‍ജിനീയര്‍ എസ്.കെ. കൃഷ്ണന്നായരുടെയും വിശാലാക്ഷിയമ്മയുടേയും ഏഴ് മക്കളില്‍ രണ്ടാമത്തെയാളാണ് വിമല. തൃപ്പൂണിത്തുറ വിജയഭാനുവിന്റെ അടുത്ത് നിന്നാണ് നൃത്തം ആദ്യം പഠിച്ച് തുടങ്ങിയത്. 1960ല്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലത്തില്‍ പഴയന്നൂര് ചിന്നമ്മു അമ്മയുടെയും കലാമണ്ഡലം സത്യഭാമയുടേയും അടുത്ത് നിന്ന് മോഹിനിയാട്ടം അഭ്യസിച്ചു. വിമലാമേനോന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1991ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും 2000ല്‍ കേന്ദ്ര സംഗീത അക്കാദമി അവാര്‍ഡും ലഭിച്ചു. കേരള കലാമണ്ഡലം അവാര്‍ഡ്, കേന്ദ്ര ഗവണ്മെന്റിന്റെ സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡും നേടിയിട്ടുണ്ട്. വിശ്വനാഥ മേനോനാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളാണ്. വിനോദും സിനിമാ നടി വിന്ദുജാ മേനോനുമാണ് മക്കള്.