സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കലാമണ്ഡലം ക്ഷേമാവതി




കേരളത്തിലെ പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി 1948ല്‍ ജനിച്ചു. തൃശൂര്‍ സ്വദേശിനിയായ ക്ഷേമാവതി കലാമണ്ഡലത്തില്‍ നിന്നുമാണ് പഠിച്ചിറങ്ങിയത്. തന്റെ 10-ാമത്തെ വയസ്സിലാണ് ക്ഷേമാവതി കലാമണ്ഡലത്തില്‍ ചേര്‍ന്നത്. മുത്തുസ്വാമി പിള്ള, ചിത്ര വിശ്വേശ്വരന്‍ തുടങ്ങിയവരുടെ അടുത്ത് നിന്ന് ഭരതനാട്യവും വേമ്പാട്ടി ചിന്ന സത്യത്തിന്റെ അടുത്ത്നിന്ന് കുച്ചുപ്പുടിയും അഭ്യസിച്ചിട്ടുണ്ട്. മറ്റ് നൃത്തരൂപങ്ങള്‍ അഭ്യസിച്ചിട്ടുണ്ടെങ്കിലും ക്ഷേമാവതിയ്ക്ക് കൂടുതല്‍ താല്പര്യം മോഹിനിയാട്ടത്തോടായിരുന്നു.

മോഹിനിയാട്ടത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോഴും ക്ഷേമാവതി ഈ നൃത്തരൂപത്തിന്റെ അടിസ്ഥാനസൗന്ദര്യം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ 47 വര്‍ഷമായി മോഹിനിയാട്ടത്തില്‍ തന്റേതായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭയുടെ ശിഷ്യയാകാന്‍ വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തുന്നുണ്ട്. മോഹിനിയാട്ടത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2011ല്‍ രാജ്യം ക്ഷേമാവതിയെ പത്മശ്രീ നല്കി ആദരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡും നൃത്തനാട്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ വി.കെ. പവിത്രന്റെ ഭാര്യയാണ് ക്ഷേമാവതി. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണ്. ഇവ പവിത്രനും ലക്ഷ്മി പവിത്രനും.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും