സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അടൂര്‍ ഭവാനി




മലയാള ചലച്ചിത്ര രംഗത്തെ ആദ്യകാല സിനിമാ നടിമാരില്‍ പ്രമുഖമായൊരു സ്ഥാനമാണ് അടൂര്‍ ഭവാനിക്കുള്ളത്. തന്റെ സ്വതസിദ്ധമായ അഭിനയംകൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഇവര്‍. അമ്മയായും അമ്മൂമ്മയായും അഭിനയിച്ച അടൂര്‍ ഭവാനി അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1927ല്‍ കുഞ്ഞിരാമന്‍ പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും മകളായി അടൂരില്‍ ജനിച്ചു. മനക്കര ഗോപാലപ്പിള്ളയുടെ വേലുത്തമ്പി ദളവ എന്ന നാടകത്തില്‍ കൊട്ടാരക്കരയുടെ അമ്മയായി അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം. ശരിയോ തെറ്റോ ആണ് ആദ്യ ചിത്രം. രാമുകാര്യാട്ടിന്റെ ചെമ്മീന്‍ എന്ന ചിത്രത്തിലെ അഭിനയം അടൂര്‍ ഭവാനിയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലയിരുന്നു.
1969ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഭവാനിക്ക് ലഭിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്കാരവും 2002ല്‍ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്ര സപര്യ ആയുഷ്ക്കാല നേട്ടങ്ങള്‍ക്കുമുള്ള പുരസ്കാരവും 2008ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂര്‍ ഭവാനിയുടെ സഹോദരി അടൂര്‍ പങ്കജവും അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്. സേതുരാമയ്യര്‍ സി.ബി.ഐയാണ് അവസാനത്തെ ചിത്രം. 2009 ഒക്ടോബര്‍ 25 ന് അടൂരിലെ സ്വവസതിയില്‍ വച്ച് അന്തരിച്ചു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും