സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മോനിഷ




ആദ്യ സിനിമയില്‍ നിന്ന് തന്നെ ദേശീയ പുരസ്കാരം നേടിയ അതുല്യ പ്രതിഭയാണ് മോനിഷ ഉണ്ണി. 1986ല് തന്റെ ആദ്യ ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നിടക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ദേശീയ പുരസ്കാരം നേടുന്ന നടിയാണ് മോനിഷ.
1971 ല്‍ ആലപ്പുഴയില്‍ ഉണ്ണിയുടേയും ശ്രീദേവിയുടേയും മകളായി ജനിച്ചു. ഉണ്ണിക്ക് ബാംഗ്ലൂരില്‍ തുകല്‍ വ്യവസായം ആയിരുന്നതിനാല്‍ അവിടെയായിരുന്നു മോനിഷയുടെ ബാല്യകാലം. 

നര്‍ത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. 9 വയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു. 1985 ല് കര്‍ണ്ണാടക ഗവണ്മെന്റിന്റെ ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാള്സ് ഹൈസ്കൂളില് നിന്നും ബിഷപ്പ് കോട്ടണ്‍ ഹൈസ്കൂളില്‍ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്ന് സൈക്കോളജിയില് ബിരുദവും ലഭിച്ചു.

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ എം.ടി. വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം.ടി.കഥയും ഹരിഹരന് സംവിധാനവും നിര്‍വ്വഹിച്ച നഖക്ഷണതങ്ങള്‍ ആണ് ആദ്യചിത്രം. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ 5ന് ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിക്കുകയായിരുന്ന കാര് ആലപ്പുഴക്കടുത്തുള്ള ചേര്ത്തലയില്‍ വെച്ച് കാര്‍ അപകടത്തില്‍ മരണപ്പെട്ടു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും