സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മയിലമ്മ




കൊക്ക-കോള കമ്പനിയ്ക്കെതിരെ സമരം നയിച്ച് ലോകശ്രദ്ധ ആകര്ഷിച്ച ആദിവാസി സ്ത്രീയായിരുന്നു മയിലമ്മ. പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്ക-കോള കമ്പനിക്കെതിരെയാണ് മയിലമ്മ സമരം നയിച്ചത്.
മുതലമട പഞ്ചായത്തില് ആട്ടയാംപതിയിലെ രാമന്-കുറുമാണ്ട ദമ്പതികളുടെ മകളായിരുന്നു മയിലമ്മ. മയിലമ്മ വിവാഹശേഷമാണ് പ്ലാച്ചിമട ഉള്ക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെത്തിയത്. സ്കൂള് വിദ്യാഭ്യാസം പോലുമില്ലാത്ത സാധാരണ വീട്ടമ്മ മാത്രമായിരുന്ന മയിലമ്മ. 2002 മുതല് കൊക്ക-കോള കമ്പനിക്കെതിരെ സമരത്തിന്റെ മുന്നണിയില് നിന്നു പ്രവര്ത്തിച്ചു. കൊക്ക-കോള വിരുദ്ധ സമിതിയുടെ സ്ഥാപകയാണ് മയിലമ്മ. പ്ലാച്ചിമടയില് അവര് തുടങ്ങിവച്ച ജലസംരക്ഷണത്തിന് വേണ്ടിയുള്ള സമരം ലോകമാകമാനം ശ്രദ്ധയാകര്ഷിച്ചു. മയിലമ്മയെ തേടി നിരവധി പുരസ്കാരങ്ങള് എത്തി. സ്ത്രീശക്തി ട്രസ്റ്റിന്റെ സ്ത്രീശക്തി പുരസ്കാരം, സ്പീക് ഔട്ട് അവാര്ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2007 ജനുവരി 6ന് മയിലമ്മ അന്തരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും