സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആരോഗ്യം സ്ത്രീ ഭാവനയില്‍

ഡോ . എ. കെ. ജയശ്രീആരോഗ്യം ഇന്ന്‌ വികസനസങ്കല്‍പനത്തില്‍ ഒഴിച്ച്‌ നിര്‍ത്താനാകാത്ത ഘടകമാണ്‌. വികസനത്തിന്റെ വന്‍ മാതൃകകളിലും നയങ്ങള്‍ നിര്‍മ്മിക്കുന്നിടത്തും ആരോഗ്യത്തിന്റെ അളവുകള്‍ അനിവാര്യമാണ്‌. ഈ കണക്കുകളില്‍ മിക്കവയും സ്‌ത്രീകളുമായി ബന്ധപ്പെട്ടവയുമാണ്‌. വികസനത്തില്‍ സ്‌ത്രീകളുടെ ആരോഗ്യത്തിനു പ്രാമുഖ്യം വരാനുള്ള പ്രധാന കാരണം അതിനു കുഞ്ഞുങ്ങളുടേയും കുടുംബത്തിന്റേയും ആരോഗ്യവുമായുള്ള തീവ്രബന്ധമാണ്‌. പല രാജ്യങ്ങളിലും സ്‌ത്രീകളുടേയും പുരുഷന്മാരുടേയും ആരോഗ്യസൂചികകളില്‍ വലിയ അന്തരമുന്നെ തിരിച്ചറിവും മറ്റൊരു കാരണമാണ്‌. കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ നേരിട്ട്‌ ബാധിക്കുന്നത്‌ കൊും ആരോഗ്യത്തിനായുള്ള ചെലവ്‌ ഏറ്റവും പര്യാപ്‌തമായി ഉപയോഗിക്കാനുള്ള വ്യഗ്രത കൊും സ്‌ത്രീകളുടെ ആരോഗ്യനില സൂചിപ്പിക്കുന്ന പല കണക്കുകളും ഔദ്യോഗിക രേഖകളില്‍ നിന്ന്‌ ലഭ്യമാണ്‌. രാഷ്ട്രങ്ങള്‍ തമ്മിലും, രാജ്യത്തിലെ വിവിധ പ്രദേശങ്ങള്‍ തമ്മിലുമുള്ള സ്‌ത്രീകളുടെ ആരോഗ്യനിലവാരം താരതമ്യപ്പെടുത്തുന്നതിനു പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്‌ ഗര്‍ഭധാരണത്തോടും പ്രസവത്തോടും അനുബന്ധിച്ച അവസ്‌ഥകളാണ്‌. ഈ അവസ്‌ഥക്ക്‌ അപകടമുാക്കുന്നതായി കാണുന്ന രോഗങ്ങളേയും ശാരീരികനിലയേയും ശ്രദ്ധയോടെ കാണുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ പോഷകാഹാരക്കുറവ്‌, ക്‌ഷയം, മലമ്പനി, എയ്‌ഡ്‌സ്‌ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍, പൊണ്ണത്തടി, വിഷാദം എന്നിവയാണ്‌. ഇതോടൊപ്പം തന്നെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളും ഇന്ന്‌ കണക്കിലെടുക്കുന്നു്‌. സ്‌ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ അവരുടെ താഴ്‌ന്ന സാമൂഹ്യപദവി തന്നെയാണ്‌ 
നിര്‍ണ്ണായകമായിട്ടുള്ളത്‌. പെണ്‍ഭ്രൂണഹത്യ, ഗാര്‍ഹികപീഡനം, അശാസ്‌തീയമായ അബോര്‍ഷനുകള്‍, ജനനേന്ദ്രിയം വികലപ്പെടുത്തല്‍ തുടങ്ങി ഒ്‌ട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സാമൂഹ്യാവസ്‌ഥയുമായി ബന്ധപ്പെടുത്തി പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു,  
ആരോഗ്യത്തിന്റെ ഈ അളവുകളെല്ലാം ആധാരമാക്കുന്നത്‌ ചില മാനദണ്ഡങ്ങളാണ്‌. ശാസ്‌ത്രത്തിന്റേയും ഗണിതത്തിന്റേയും കണിശത ഇവക്കു്‌. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നത്‌ മുന്‍ ധാരണകളെ അടിസ്ഥാനപ്പെട്‌ുത്തിയാണ്‌. ഈ ധാരണകള്‍ ഒരിക്കലും എല്ലാ പ്രശ്‌നങ്ങളേയും ഒരുമിച്ച്‌ കാണിച്ച്‌ തരില്ല എന്നതിനാല്‍ നിരന്തരം അത്‌ പരിശോധിക്കുകയും മാറ്റിക്കുറിക്കുകയും വേി വരും. വ്യത്യസ്‌ത വിഭാഗങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിലൂടെയും നിതാന്തജാഗ്രതയിലൂടെയുമാണ്‌ അത്‌ സാദ്ധ്യമാവുന്നത്‌. സ്‌ത്രീകളുടെ ആത്മനിഷ്‌ഠമായ അനുഭവങ്ങളും പങ്ക്‌ വക്കപ്പെടണം. സ്‌ത്രീകളുടെ ആരോഗ്യത്തെ അന്തിമമായി നിശ്‌ചയിക്കപ്പെട്ട അവസ്‌ഥയെന്നതിനേക്കാള്‍ നിരന്തരപ്ര്‌ക്രിയയിലൂടെ മെച്ചപ്പെട്ടു കൊിരിക്കുന്ന സുഖാനുഭവങ്ങളുടെ നിമിഷങ്ങളായും അറിയാന്‍ കഴിയും. 

സ്‌ത്രീകളുടെ ആരോഗ്യപ്രസ്‌ഥാനങ്ങള്‍ ആധുനിക വൈദ്യ ശാസ്‌ത്രപ്രയോഗത്തിന്റെ സാര്‍വ്വത്രികാധികാരത്തോടുള്ള ചെറുത്തു നില്‍പ്പെന്ന നിലക്കാണ്‌, ഈ പ്രസ്‌ഥാനം രൂപം കൊണ്ടത്‌. ഗര്‍ഭധാരണവും പ്രസവവും വൈദ്യവല്‍ക്കരിച്ചതു വഴി മരണങ്ങളും രോഗങ്ങളും വളരെയധികം കുറക്കാന്‍ കഴിഞ്ഞു എന്നത്‌ വലിയ നേട്ടമാണ്‌. എന്നാല്‍ ഇതിന്റെ പിടിമുറുക്കത്തിനിടക്ക്‌, വ്യക്തികളെന്ന നിലക്കും സമൂഹമെന്ന നിലക്കുമുള്ള ജനങ്ങളുടെ സന്ദേഹങ്ങളേയും അഭിലാഷങ്ങളേയും ഉള്‍്‌കൊള്ളാന്‍ ശാസ്‌ത്രത്തിന്റെ പ്രയോക്താക്കള്‍ മെനക്കെടാറില്ല. മിക്കപ്പോഴും ഭരണത്തിനുള്ള സൗകര്യങ്ങളെന്ന നിലക്കാണ്‌ വൈദ്യശാസ്‌ത്രവും ഉപയോഗിക്കപ്പെട്ടു പോന്നത്‌. ഗര്‍ഭനിരോധനോപാധികളുടെ ഉപയോഗം ഇതിനുദാഹരണമായെടുക്കാവുന്നതാണ്‌. സാമ്പത്തികമായി പി്‌ന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇവ വന്‍ തോതില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ വികസിതരാജ്യങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ ആദ്യകാലങ്ങളില്‍ ഇതിനായി സ്വയം സഹായഗ്രൂപ്പുകളുാക്കി പരസ്‌പരം സഹായിക്കേണ്ടി വന്നു. 

ഇന്നും അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ സ്‌ത്രീകള്‍ അബോര്‍ഷന്‍ നടത്താനും തങ്ങള്‍ക്കിഷ്ടപ്പെട്ട ഗര്‍ഭ നിരോധനമാര്‍ഗ്ഗങ്ങള്‍ ലഭിക്കാനും സമരത്തിലേര്‍പ്പെട്ടിരിക്കുന്നു. സ്വന്തം ശരീരത്തിനു മേല്‍ സ്വയം തീരുമാനമെടുക്കാനുള്ള അവകാശത്തിനായുള്ള സമരമാണിത്‌. സ്വതന്ത്രമായ സ്‌ത്രീ വിമോചനപ്രസ്‌ ഥാനങ്ങള്‍ രൂപപ്പെടുകയും അതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഇത്‌ മുഖ്യ വിഷയമാണ്‌. പി്‌ന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ആരോഗ്യപ്രസ്ഥാനങ്ങള്‍ക്ക്‌ മുഖ്യമായ വിഷയങ്ങളായി വരുന്നത്‌ ഭക്ഷണത്തിന്റേയും മരുന്നി്‌ന്റേയും ലഭ്യതയും മറ്റുമാണ്‌. സ്‌ത്രീകളുടേതായ സവിശേഷപ്രശ്‌നങ്ങള്‍ ഇവയോട്‌ ചേര്‍ത്ത്‌ ഉയര്‍ത്തിക്കാണിക്കുക എന്നത്‌ ശ്രമകരമായ ജോലിയാണ്‌. ഇന്ന്‌, ഈ വിഷയങ്ങളെല്ലാം ആഗോളതലത്തില്‍ പല നിലകളില്‍ സംവദിക്കപ്പെടുന്നതു കൊ്‌, പൊതുവായ പല സംഗതികളും ഉരുത്തിരിഞ്ഞു വന്നിട്ടു്‌. ഇതില്‍, ശരീരത്തിനു മേലുള്ള സ്വയം നിര്‍ണ്ണയാവകാശം, ലിംഗാധിഷ്‌ഠിതമായ അക്രമം, തൊഴില്‍ സംബന്ധിച്ച ആരോഗ്യപ്രശ്‌നങ്ങള്‍, വര്‍ദ്ധിച്ച സിസേറിയന്‍ ഓപ്പറേഷനുകള്‍ എന്നിവ പ്രമുഖമാണ്‌. സ്‌ത്രീകളുടെ ആരോഗ്യവും ജനനനിയന്ത്രണവും അവകാശമായി ഉയര്‍ത്തി കൊു വരാന്‍ ഈ പ്രസ്‌ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. 

കേരളത്തിന്റെ സവിശേഷതകള്‍ മിക്ക വിദഗ്‌ദ്ധരും ചൂിക്കാട്ടുന്നത്‌ പോലെ, ആരോഗ്യരംഗത്ത്‌, വിശേഷിച്ച്‌, സ്‌ത്രീകളുടെ കാര്യത്തില്‍ കേരളം നേട്ടങ്ങളുടെ പട്ടിക നിരത്തുന്നു്‌. എന്നിരുന്നാലും, മേല്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്‌ഥാനത്തില്‍ സൂക്ഷ്‌മവും നിരന്തരവുമായ വിശകലനം ആവശ്യമാണ്‌. ലിംഗാനുപാതം, മാതൃമരണനിരക്ക്‌, പ്രത്യുല്‍പാദന നിരക്ക്‌, ആയുര്‍ദൈര്‍ഘ്യം എന്നീ സൂചികകള്‍ സ്‌ത്രീകളുടെ ഉയര്‍ന്ന ആരോഗ്യ നിലവാരത്തെയാണ്‌ കാണിക്കുന്നത്‌. ആരോഗ്യവുമായി നേരിട്ട്‌ ബന്ധമുള്ള വിദ്യാഭ്യാസം, വ്യാപകമായ ജനനനിയന്ത്രണം എന്നിവ എടുത്ത്‌ പറയത്തക്കവയാണ്‌. എന്നാല്‍, വസ്‌തുതാപരമായ കണക്കുകള്‍ക്കപ്പുറത്തേക്ക്‌ പോയി സ്‌ത്രീജീവിതത്തിന്റെ ഗുണനിലവാരത്തെ ഇവ എങ്ങനെ ഉന്മുഖമാക്കുന്നു എന്നു നോക്കിയാല്‍ വിമര്‍ശനപരമാകേി വരും. ജൈവചോദനകളില്‍ പരമപ്രധാനമായ ലൈംഗികത, പ്രത്യുല്‍പ്പാദനം, എന്നിവയില്‍ സ്‌ ത്രീകള്‍ക്ക്‌ നിയന്ത്രണം കുറവാണെന്ന്‌ കാണാം. ഇതില്‍, ലൈംഗികബന്ധത്തിന്റെ രീതിയും കാലവും തീരുമാനിക്കുന്നത്‌, ഗര്‍ഭനിരോധനോപാധിയുടെ തെരഞ്ഞെടുപ്പ്‌, കുട്ടികളുടെ എണ്ണവും വേസമയവും തീരുമാനിക്കാനുള്ള അവകാശം, തൊഴിലുമായും ഉറ്റവരുമായും ശരീരത്തിന്റെ സൗഖ്യവുമായും ബന്ധപ്പെടുത്തി മേല്‍ പറഞ്ഞവ ക്രമപ്പെടുത്തിയെടുക്കുന്നത്‌ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ജനനനിയന്ത്രണം സാധിക്കുന്നു എങ്കിലും അത്‌ സ്വാധികാരപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ സുസജ്ജമാക്കിയ ഒരു ആരോഗ്യപരിപാലനശൃംഖലക്ക്‌ വഴങ്ങി നിന്നു കൊണ്ടാണ്‌. 

അതേ സമയം തന്നെ പൊതുവായ കണക്കുകള്‍ കാണിക്കുന്നതില്‍ നിന്ന്‌ വ്യത്യസ്‌തമായി ചില സ്‌ഥലങ്ങളിലും ചില വിഭാഗങ്ങളിലും നേരത്തേയുള്ള വിവാഹവും, കൂടുതല്‍ പ്രസവങ്ങളും, പ്രസവത്തോടനുബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെ നില നില്‍ക്കുന്നു്‌. മലയോരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ജീവിക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യേകിച്ച്‌ നോക്കേതാണ്‌. ജില്ലകള്‍ തിരിച്ച്‌ നോക്കുമ്പോഴും വ്യത്യാസങ്ങളു്‌. ഓരോ പ്രദേശങ്ങളിലുമുള്ളവരുമായി ഇടപെട്ട്‌ അവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന പഠനങ്ങള്‍ ആ പ്രദേശത്തെക്കുറിച്ച്‌ കൂടുതല്‍ അറിവ്‌ നല്‍കും. 

ധാരാളം സ്‌ത്രീകള്‍ തങ്ങള്‍ക്കാഗ്രഹമില്ലാത്ത സമയത്ത്‌ ഗര്‍ഭിണികളാകുന്നു. സ്വന്തം ശരീരത്തിനു മേല്‍ ഇവര്‍ക്ക്‌ നിയന്ത്രണമില്ലെന്നതിന്റെ തെളിവാണിത്‌. മൊത്തം ഗര്‍ഭധാരണത്തിന്റെ 20% താല്‍പര്യമില്ലാതെയുള്ളതാണെന്ന്‌ പഠനങ്ങള്‍ കാണിക്കുന്നു. അതിനുശേഷം ഇവര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷവും ശാരീരികമായ പ്രയാസങ്ങളും ജീവിതത്തിന്റെ ക്വാളിറ്റി കുറക്കുന്നു. ജനന നിരക്ക്‌ കുറഞ്ഞിരിക്കുന്ന കേരളത്തില്‍ 62% സ്‌ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. അതില്‍ 80 ശതമാനത്തിലധികവും പ്രത്യുല്‍പാദനശേഷി വീടെുക്കാന്‍ കഴിയാത്ത വന്ധ്യംകരണ ശസ്‌ത്രക്രിയയാണ്‌ സ്വീകരിക്കുന്നത്‌. 15% പേര്‍ മാത്രമാണ്‌ താല്‍ക്കാലികമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്‌. സ്‌ത്രീകളുടെ സ്വതന്ത്രമായ ഇച്ഛാശക്തിക്ക്‌ ഇടം കൊടുക്കാത്ത ഇപ്പോഴത്തെ വ്യവസ്ഥയില്‍ ആരോഗ്യസ്ഥാപനങ്ങളും അതിനനുരൂപമായാണ്‌ നില നില്‍ക്കുന്നത്‌. ശസ്‌ത്രക്രിയ ചെയ്യുന്നത്‌ മൂലം ജനനനിയന്ത്രണം പൂര്‍ണ്ണമായി ഉറപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക്‌ കഴിയുന്നു. ഇത്‌ സ്‌ത്രീകളുടെ മേല്‍ ഏല്‍പിക്കാന്‍ എളുപ്പമായതിനാല്‍ പുരുഷന്മാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിവാകുന്നു. ഓപ്പറേഷന്‍ ആവശ്യമായ 90% സ്‌ത്രീകള്‍ക്കും അത്‌ ലഭ്യമായിരിക്കുമ്പോള്‍ താല്‍ക്കാലികനിയന്ത്രണം ആവശ്യമായവരില്‍ 30 ശതമാനത്തിനു മാത്രമാണ്‌ അത്‌ ലഭിക്കുന്നത്‌. വികസിതരാജ്യങ്ങളില്‍ 7% പേര്‍ മാത്രമാണ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയരാകുന്നത്‌. എന്നാല്‍ എറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമായ ഉറയും മറ്റും 41% സ്‌ത്രീകളും ഉപയോഗപ്പെടുത്തുന്നു. ഇവി്‌ടെ 10 സതമാനം സ്‌ ത്രീകള്‍ക്ക്‌ പോലും പങ്കാളികളോട്‌ ഇതാവശ്യപ്പെടാന്‍ കഴിയുന്നില്ല. ഇത്‌ സാധിക്കണമെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ അറിവിനോടൊപ്പം തീരുമാനങ്ങളെടുക്കാനുള്ള ശേഷിയുമുാകണം. പുരുഷന്മാര്‍ക്കായുള്ള ഉപാധികള്‍ എളുപ്പത്തിലുള്ളവയാണ്‌. എന്നാല്‍ അത്‌ പ്രോത്സാഹിപ്പിക്കാന്‍ ആരോഗ്യപ്രയോക്താക്കള്‍ മെനക്കെടാറ്‌ില്ല. ഈ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ ഇവിടെ ഒരു പരിധി വരെ സ്‌ത്രീകളും പങ്ക്‌ വക്കുന്നു. പുരുഷന്മാരെ ആശ്രയിച്ച്‌ ജീവിക്കേഒരു സാമൂഹ്യക്രമത്തിന്റെ പ്രതിഫലനമാണത്‌. പുരുഷന്മാര്‍ വന്ധ്യംകരണശസ്‌ത്രക്രിയ ചെയ്‌താല്‍ അവരുടെ അദ്ധ്വാന ശേഷിയും ലൈംഗിക ശേഷിയും ഇല്ലാതാവുമെന്ന്‌ വിശ്വസിച്ച്‌ വരുന്നു. അതേ 
പോലെ തന്നെ, ഉറ ഉപയോഗിച്ചാല്‍ പുരുഷനു ലൈംഗിക സുഖം കുറയുമെന്നതും പരക്കെയുള്ള ധാരണയാണ്‌. സാമ്പത്തികവും സാമൂഹ്യവുമായ സുരക്ഷിതത്വത്തിനു വേണ്ടി സ്‌ത്രീകള്‍ സ്വന്തം ശരീരത്തിന്റെ സുസ്‌ഥിതി ത്യജിക്കാനും തയാറാവുന്നു. 
ബന്ധങ്ങളില്‍ നില നില്‍ക്കുന്ന അധികാരവിന്യാസം ലൈംഗികബന്ധത്തിലും പ്രകടമായിരിക്കും. ഇതില്‍ സ്‌ത്രീകളുടെ ഇഷ്ടാനിഷ്‌ടങ്ങളെക്കുറിച്ച്‌ എവിടേയും ഉത്‌കണ്‌ഠ കാണാറില്ല. കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ച്‌ പോവുക എന്നതിനപ്പുറം ഇതേക്കുറിച്ച്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെ ചര്‍ച്ച ചെയ്യാറില്ല. പ്രജനനാരോഗ്യത്തിലും, കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലും പുരുഷന്മാരുടെ പങ്ക്‌ നയരേഖകളിലും മറ്റും പറയുന്നുങ്കെിലും ഇപ്പോഴും അത്‌ ജീവിതത്തിലേക്ക്‌ പകര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച പരിപാടികളിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാന്‍ പുരുഷന്മാര്‍ക്ക്‌ സമയം കത്തൊനും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസം ആണ്‌. 

കുടുംബാസൂത്രണത്തിലെ ഇന്നത്തെ പോരായ്‌മക്ക്‌ പ്രധാന കാരണം അത്‌ സ്‌ത്രീ പുരുഷബന്ധത്തിന്റെ, പ്രത്യേകിച്ച്‌ ലൈംഗികബന്ധത്തിന്റെ സവിശേഷകതകളെ കണക്കിലെടുക്കുന്നില്ല എന്നതാണ്‌. മാറി വരുന്ന സാഹചര്യങ്ങളെയും അധികാരബന്ധങ്ങളേയും പരിഗണിക്കുന്നില്ല. ധാരാളം കുഞ്ഞുങ്ങളെ പ്രസവിച്ച്‌ വളര്‍ത്തുന്ന സാഹചര്യമല്ല ഇന്ന്‌ സ്‌ത്രീകള്‍ക്കുള്ളത്‌. പരമ്പരാഗതസമൂഹങ്ങളില്‍ ഇതങ്ങനെയായിരുന്നു. കുഞ്ഞുങ്ങളുടെ പരിപാലനമാണ്‌ സ്‌ത്രീകള്‍ തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമായി കരുതിയത്‌. ബാക്കിയെല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ അനുബന്ധമെന്നോണമായിരുന്നു. അമ്മമാരെന്ന നിലയില്‍ അവര്‍ക്ക്‌ സമൂഹത്തില്‍ ഉയര്‍ന്ന സ്‌ഥാനവും ലഭിച്ചിരുന്നു. സാമ്പത്തിക ക്രമത്തിനനുപൂരകമായി ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നില നിന്നിരുന്നു. എന്നാലിന്ന്‌ സ്‌ത്രീകളുടെ സാമൂഹ്യമായ കടമകളില്‍ തന്നെ മാറുന്ന സാമ്പത്തികക്രമത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ജോലിക്കും മറ്റുമായി കുടുംബത്തിനു പുറത്തേക്കും സ്‌ത്രീകളുടെ ജീവിതം വ്യാപരിച്ചിരിക്കുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നാല്‍ മതി എന്ന ധാരണ പൊതുവേയു്‌. ഈ സാഹചര്യത്തില്‍ വ്യത്യസ്‌തങ്ങളായ ഗര്‍ഭനിരോധനങ്ങളെ കുറിച്ചുള്ള അറിവും അവ തെരഞ്ഞെടുക്കാനുള്ള അവസരവും പ്രധാനമാണ്‌. ഇതില്‍ സ്‌ത്രീപ്രസ്‌ഥാനങ്ങള്‍ക്ക്‌ കാര്യമായ പങ്ക്‌ വഹിക്കാന്‍ കഴിയും.
 
സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടികള്‍ കൂടുതല്‍ വിജയിക്കാനിതാണു കാരണം. സമൂഹത്തിന്റെ വിവിധ ജീവിത വ്യാപാരങ്ങളുമായി കൂടുതല്‍ ഇടപെട്ട്‌ പ്രവര്‍ത്തിക്കേമേഖലയാണിത്‌. ജീവിതമൂല്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന കാര്യങ്ങളാണിവ. ഇതില്‍ ഇടപെടുന്നവര്‍ക്ക്‌ തന്നെ നിരന്തരം ആത്മപരിശോധന നടത്തേി വരും. കൗമാരപ്രായം മുതലുള്ളവരുടെ താല്‍ പര്യങ്ങളും മാനസിക വ്യാപാരങ്ങളും മനസ്സിലാക്കണം. അവര്‍ പറയുന്നത്‌ മുന്‍വിധികള്‍ കൂടാതെ ക്ഷമയോടെ കേള്‍ക്കാന്‍ സ്വയം പരിശീലിക്കപ്പേടണം. ഇതിനൊക്കെ ആവശ്യമായ തരത്തിലുള്ള വൈദഗ്‌ധ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കുാക്കിയെടുക്കണം. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ സാഹചര്യം, ആ സ്‌ഥാനത്ത്‌ നിന്ന്‌ ഉള്‍കൊള്ളാന്‍ കഴിയണം. ഉദാഹരണത്തിന്‌ നേരത്തേ തന്നെ ലൈംഗിക വൃത്തിയിലേര്‍പ്പെട്ടു തുടങ്ങിയ ഒരു കുമാരനോ കുമാരിക്കോ എങ്ങനെ സുരക്ഷിതമായ ബന്ധം സാധ്യമാക്കാമെന്ന നിര്‍്‌്‌ദ്ദേശങ്ങള്‍ നല്‍കുന്നതിനു പകരം അവരെ എങ്ങനെ ഉപദേശങ്ങള്‍ നല്‍കി പിന്തിരിപ്പിക്കാമെന്ന്‌ നോക്കുന്നത്‌ കൂടുതല്‍ അപകടത്തിലെത്തിക്കുകയേ ഉള്ളൂ. ഓരോ വ്യക്തിയുടേയും അവകാശത്തെ മാനിക്കുന്ന ഒരു സംവിധാനത്തില്‍ മാത്രമേ പ്രജനനാരോഗ്യം പുഷ്‌ടിപ്പെടുകയുള്ളൂ. 

വന്ധ്യത അഥവാ കുട്ടികളുാകാത്ത അവസ്‌ഥയും ഇന്ന്‌ കേരളത്തില്‍ പ്രശ്‌നമായി മാറിയിട്ടു്‌. അമ്മയാകാന്‍ കഴിയാത്ത സ്‌ത്രീയെ പഴിക്കുന്ന സംപ്രദായം ഇപ്പോഴും നില നില്‍ക്കുന്നു. ഗര്‍ഭ്‌ധാരണം നടക്കാത്തതിനുള്ള കാരണം എന്തു തന്നെയാണെങ്കിലും കുറ്റപ്പെടുത്തുന്നത്‌ സ്‌ത്രീയെയായിരിക്കും. ചിലപ്പോള്‍ പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയിലുള്ള തകരാറായിരിക്കാം കാരണം. കാരണം എന്തു തന്നെയായാലും അത്‌ പരിശോധിച്ച്‌ വേചികിത്സകള്‍ നടത്താവുന്നതാണ്‌. ഈ ചി്‌കിത്സകള്‍ കൂടുതലും പട്ടണങ്ങളിലാണ്‌ ലഭ്യമായിരിക്കുന്നത്‌. ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ ഇതേപ്പറ്റി കൂടുതല്‍ അറിവില്ല. ഇത്‌ ആരോഗ്യമേഖലയിലെ മുന്‍ ഗണനാ പട്ടികയില്‍ വരാത്തതു കൊ്‌, സാധാരണക്കാരായ സ്‌ത്രീകള്‍ക്ക്‌ ഇതേക്കുറിച്ച്‌ അറിവും സേവനവും ലഭിക്കുന്നില്ല. 

രോഗാതുരതയും സ്വാസ്ഥ്യാനുഭവവും 
മറ്റ്‌ സ്ഥലങ്ങളെ അപേക്ഷിച്ച്‌, ആരോഗ്യത്തെപ്പറ്റി അവബോധം കൂടുതലുള്ള നാടാണ്‌ കേരളം. കൂടുതലാളുകളും ആശുപത്രി സൗകര്യങ്ങളുപയോഗപ്പെടുത്തുകയും മരുന്നുകളുപയോഗിക്കുകയും ചെയ്യുന്ന സ്‌ഥലം. പൊതുവായി നോക്കിയാല്‍ കൂടുതല്‍ രോഗങ്ങള്‍ റി്‌പ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതായും കാണാം. സ്‌തീകളുടെ കാര്യത്തിലും ഇതങ്ങനെയാണ്‌. എന്‍. എഫ്‌. എച്ച്‌. എസ്‌. ഡേറ്റ പ്രകാരം 42% വിവാഹിതരായ സ്‌ത്രീകളും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കൂടുതല്‍ പേര്‍ ചികിത്സ തേടുന്നു്‌. 99% പ്രസവം ആശുപത്രികളില്‍ നടക്കുന്നു. ഇതുാക്കുന്ന മെച്ചത്തോടൊപ്പം ഉാകുന്ന പാര്‍ശ്വ ഫലങ്ങളും നോക്കേണ്ടതാണ്‌. ആവശ്യത്തിലധികം രോഗനിര്‍ണ്ണയപരിശോധനകളും വര്‍ദ്ധിച്ച സിസേറിയന്‍ ഓപ്പറേഷനുകളും ഇവയില്‍ പെടും. 1987-ല്‍ സിസേറിയന്‍ 2 ശതമാനത്തില്‍ താഴെയായിരുന്നു എങ്കില്‍ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അത്‌ 20ശതമാനമായി വര്‍ദ്ധിച്ചു. ഇപ്പോള്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ പോലും ചില സ്ഥലങ്ങളില്‍ കാണുന്നു. 

കൂടുതല്‍ മരുന്നുപയോഗിക്കുന്നതു കൊണ്ട് മാത്രം ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു എന്ന്‌ പറയാന്‍ കഴിയില്ല. സ്വാസ്ഥ്യത്തെക്കുറിച്ച്‌  ഓരോരുത്തരും സ്വയം വിലയിരുത്തുന്നതും ഇന്ന്‌ ആരോഗ്യനിലവാരം അളക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു്‌. ശാസ്‌ത്രീയമായ മാനദണ്ഡങ്ങളുപയോഗിച്ച്‌, അളവുകോല്‍ രൂപപ്പെടുത്തിയാണ്‌ ഇത്‌ ചെയ്യുന്നത്‌. കേരളത്തില്‍ നടത്തിയ പഠനം കാണിക്കുന്നത്‌ സ്‌ത്രീകളുടെ സ്വാസ്‌ഥ്യാനുഭവം പുരുഷന്മാരേക്കാള്‍ കുറവാണെന്നാണ്‌. ഇത്‌ തന്നെ 25 മുതല്‍ 34 വയസ്സിനിടയിലുള്ളവര്‍ക്കും പിന്നീട്‌ 55 വയസ്സിനു ശേഷവുമാണ്‌ കൂടുതല്‍ പ്രകടമാകുന്നത്‌. വിദ്യാഭ്യാസത്തില്‍ നിന്ന്‌ വിവാഹത്തിലേക്ക്‌ കടക്കുമ്പോഴുാകുന്ന കടമകളെ സംബന്ധിച്ച സന്ദിഗ്‌ദ്ധതകളും സംഘര്‍ഷങ്ങളുമാണിതിനൊരു കാരണം. വ്‌ീും പ്രായമാകുമ്പോള്‍, വൈധവ്യവും മക്കളില്‍ നിന്ന്‌ വേറിടേി വരുന്ന അവസ്ഥയും വിഷമങ്ങളുാക്കുന്നു. 

കേരളത്തില്‍ സ്‌ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലായതു കൊ്‌ ധാരാളം സ്‌ത്രീകള്‍ വാര്‍ദ്ധക്യരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്‌. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുാകുന്ന പ്രശ്‌നങ്ങള്‍, എല്ലിനു കട്ടി കുറയുന്നതു മൂലമുള്ള ഓസ്റ്റിയൊ പൊറൊസിസ്‌, അതിന്റെ ഫലമായുാകാവുന്ന ക്ഷതങ്ങള്‍, പ്രമേഹം, രക്താതിസമ്മ്‌ര്‍ദ്ദം തുടങ്ങിയവയുടെ പരിണിത ഫലങ്ങള്‍ എന്നിവയെല്ലാം പ്രായമായ സ്‌ത്രീകളില്‍ ഉാകുന്നു്‌. 60 വയസ്സിനു മേല്‍ പ്രായമായ സ്‌ത്രീകളില്‍ 60 ശതമാനത്തോളവും വിധവകളാണെന്നത്‌ കേരളത്തിന്റെ പ്രത്യേകതയാണ്‌. സ്‌്‌ത്രീകളുടെ ആയുര്‍ ദൈര്‍ഘ്യം കൂടുതലായതു കൊാണിത്‌. വാര്‍ദ്ധക്യത്തിലുാകുന്ന രോഗങ്ങളോടൊപ്പം, ഒറ്റപ്പെടലിന്റെ വേദനയും ഇവര്‍ അനുഭവിക്കുന്നു. ഇവരുടെ ആരോഗ്യസംരക്ഷണം പുതിയതായേറ്റെടുക്കേി വരുന്ന വെല്ലുവിളിയാണ്‌. 

സ്‌തനാര്‍ബ്ബുദമാണ്‌ കേരളത്തില്‍ സ്‌ത്രീകള്‍ക്കുാകുന്ന ക്യാന്‍സറുകളില്‍ പ്രധാനം. ഇത്‌ സ്‌ത്രീകള്‍ക്ക്‌ സ്വയം പരിശോധനയിലൂടെ തടയാവുന്നതാണ്‌. ഇന്‍ഡ്യയിലെ മറ്റ്‌ സംസ്ഥാനങ്ങളില്‍ ഗര്‍ഭാശയഗളക്യാന്‍സറാണ്‌ കൂടുതലായുള്ളത്‌. ഇതും നേരത്തേ പരിശോധന നടത്തി കണ്ടു പിടിച്ചാല്‍ തടയാവുന്നതാണ്‌. 

ഒരേ രോഗമുള്ളവരും ഒരേ ആരോഗ്യസ്‌ഥിതിയിലുള്ളവരും ഒരുപോലെയായിരിക്കില്ല ആ അവസ്ഥയനുഭവിക്കുന്നത്‌. സ്വന്തം ശരീരത്തോടും ജീവിതത്തോടുമുള്ള ആഭിമുഖ്യം, മറ്റുള്ളവരില്‍ നിന്ന്‌ ലഭിക്കുന്ന പരിചരണവും പരിഗണനയുമെന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇതുാകുന്നത്‌. പൊതുവേ ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നവരും, അമിതമായ ഉത്‌കണ്‍ഠ ഉള്ളവരും പെട്ടെന്ന്‌ രോഗത്തിനടിപ്പെടുകയും അതില്‍ നിന്നു മോചിതരാകാന്‍ സമയമെടുക്കുകയും ചെയ്യും. 

പലപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ തന്നെ സ്‌ത്രീകള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന്‌ മരുന്നു വാങ്ങി കഴിക്കുന്നു. മറ്റ്‌ രാജ്യങ്ങളില്‍ സ്‌ ത്രീകള്‍ സ്വയംസഹായ ഗ്രൂപ്പുകളുാക്കുകയും ശരീരത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുകയും ചെയ്‌ത ശേഷമാണ്‌ പ്രതിവിധികള്‍ കത്തെുന്നത്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ പരമ്പരാഗതമായ സങ്കല്‍പ്പങ്ങളെല്ലാം നിലനിര്‍ത്തി കൊ്‌, താല്‍കാലികമായ ആശ്വാസത്തിനായി എങ്ങനെ വൈദ്യശാസ്‌ത്രത്തെ ഉപയോഗപ്പെടുത്താമെന്നാണ്‌ ്‌നോക്കുന്നത്‌. അമ്പലത്തില്‍ പോകാനും മറ്റുമായി ആര്‍ത്തവം മാറ്റി വക്കാന്‍ ഗുളികകള്‍ വാങ്ങി കഴിക്കുക, ഗര്‍ഭത്തില്‍ വച്ച്‌ തന്നെ പെണ്‍ കുഞ്ഞാണോ എന്നു മനസ്സിലാക്കി ഭ്രൂണഹത്യ നടത്തുക, നല്ല നാളില്‍ പ്രസവിക്കാനായി സിസേറിയന്‍ ചെയ്യുക, എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്‌. അതേ സമയം, രോഗത്തേയും ശരീരത്തേയും മനസ്സിലാക്കി സ്വയം ചെറുത്ത്‌ നില്‍പ്പ്‌ വളര്‍ത്തിയെടുക്കുന്നവരുമു്‌. രോഗത്തേയും ചികിത്സയേയും ഏറെക്കുറെ മനസ്സിലാക്കി ആരോഗ്യം മെച്ചപ്പെടുത്താന്‍ എച്ച്‌. ഐ. വി പോസിറ്റിവ്‌കാരുടെ സംഘടനക്ക്‌ കഴിയുന്നു്‌. 

മാനസികാരോഗ്യം 
ആരോഗ്യസൂചികകള്‍ പൊതുവേ, നേട്ടങ്ങള്‍ കാണിക്കുന്നുവെങ്കിലും ഗൗരവമുള്ള പല പ്രശ്‌നങ്ങളും ഇന്ന്‌ ശ്രദ്ധേയമായിട്ടു്‌. മാനസികാരോഗ്യം ഇതില്‍ പ്രധാനമാണ്‌. കേരളത്തിലെ ഉയര്‍ന്ന ആത്മഹത്യാനിരക്കും ആത്മഹത്യാശ്രമനിരക്കും ഇതെടുത്തു കാട്ടുന്നു. സ്‌ത്രീകളുടെ ആത്മഹത്യാനിരക്ക്‌ പുരുഷന്മാരുടേതിനെ അപേക്ഷിച്ച്‌ കുറവാണെങ്കിലും ആത്മഹത്യാശ്രമനിരക്ക്‌ പുരുഷന്മാരെ അപേക്ഷിച്ച്‌ മൂന്നിരട്ടിയാണ്‌. മറ്റ്‌ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ത്രീകളുടെ ആത്മഹത്യാനിരക്ക്‌ കൂടുതലാണെന്നും കാണാം. വിഷാദരോഗവും ആത്മഹത്യയും തമ്മില്‍ ബന്ധമുള്ളതിനാല്‍ ഇത്‌ വര്‍ദ്ധിച്ച വിഷാദരോഗത്തെക്കൂടിയാണ്‌ കാണിക്കുന്നത്‌. നല്ല പോലെ വിദ്യാഭ്യാസം ലഭിച്ച കേരളത്തിലെ സ്‌ത്രീകള്‍ എന്തുകൊാണ്‌ വിഷാദ രോഗത്തിനടിപ്പെടുകയും ആത്മഹത്യക്ക്‌ ശ്രമിക്കുകയും ചെയ്യുന്നതെന്നത്‌ എല്ലാവരും അതിശയപ്പെടുന്ന കാരണമാണ്‌. ഏതെങ്കിലും ഒറ്റപ്പെട്ട കാരണം ഇതിനായി കത്തൊനാവില്ല. ജൈവപരവും മാനസികവും സാംസ്‌കാരികവുമായ ഒട്ടേറെ ഘടകങ്ങളുടെ സങ്കീര്‍ണ്ണമായ പ്രതിപ്രവര്‍ത്തനങ്ങളാണ്‌ ഇതിനുള്ള സാഹചര്യമൊരുക്കുന്നത്‌. ഔദ്യോഗി്‌കമായ റി്‌പ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ സ്‌ത്രീധനപ്രശ്‌നം ഒരു സാധാരണകാരണമാണെന്നു കാണാം. അതല്ലെങ്കില്‍ കുടുംബപ്രശ്‌നം. പൊതുവായ പ്ര്‌ശ്‌നങ്ങളായി ഇവ കാണാമെങ്കിലും സ്‌ത്രീകളുടെ താഴ്‌ന്ന സാമൂഹ്യ പദവിയും മാറി വരുന്ന സാമൂഹ്യസാഹചര്യങ്ങളും ഏതെല്ലാം 
തരത്തിലാണ്‌ സ്‌ത്രീകള്‍ക്ക്‌ മനോ സംഘര്‍ഷമുാക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌. 

മാനസികരോഗങ്ങള്‍ പൊതുവേ കൂടുതലായി കാണുന്നത്‌ സ്‌ത്രീകളിലാണ്‌. ജീവശാസ്‌ത്രപരമായ കാരണങ്ങള്‍ കൊുാകുന്നതിനേക്കാള്‍ കൂടുതല്‍ മനോസംഘര്‍ഷം കൊുാകുന്ന പ്ര്‌ശ്‌നങ്ങളാണ്‌ സ്‌ത്രീകളില്‍ കാണുന്നത്‌. വിഷാദരോഗമാണിതില്‍ ഏറ്റവും പ്രധാനം. ഉത്‌കണ്‍ഠ, മാനസിക പിരിമുറുക്കം, സൊമാടിക്‌ ഡിസോര്‍ഡര്‍ തുടങ്ങിയവ സ്‌ത്രീകളില്‍ കൂടുതലായിരിക്കുമ്പോള്‍ മദ്യപാനം, പുകവലി, മയക്കുമരുന്ന്‌ എന്നിവയോടുള്ള അമിതാസക്തിയാണ്‌ പുരുഷന്മാരില്‍ കൂടുതല്‍ കാണുന്നത്‌. 

ഇന്നത്തെ സ്‌ത്രീകള്‍ക്ക്‌ വിപരീതസ്വഭാവമുള്ള കടമകളിലേര്‍പ്പെടേി വരുന്നത്‌ സംഘര്‍ഷത്തിലേക്കും ചിലപ്പോള്‍ വിഷാദത്തിലേക്കും മറ്റ്‌ മാനസികപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കുടുംബത്തില്‍ ആവശ്യം അനുസരണയുള്ള സദാ സേവനസന്നദ്ധയായരാം തരം പൗരയാണെങ്കില്‍ വിദ്യാഭ്യാസരംഗത്തും, തൊഴില്‍ രംഗത്തും ഭരണരംഗത്തും മത്സരശേഷിയുള്ള പെട്ടെന്ന്‌ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള സമര്‍ഥയായ പൗരയെയാണാവശ്യം. തികച്ചും ഒരു പൗരയായി മാറിക്കഴിഞ്ഞ സ്‌ത്രീ കുടുംബത്തില്‍ മറ്റുള്ളവരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ സംവേദിക്കപ്പെടുന്നില്ല. അതിനുള്ള വേദികളില്ല. നിരാശയും നിസ്സഹായതയും ഉള്ളിലേക്ക്‌ വിക്ഷേപിക്കപ്പെടുന്നു. ഇതാണ്‌ വിഷാദമുാക്കുന്നത്‌. വിവാഹബന്ധത്തിനു പുറത്തുള്ള സ്‌ത്രീകള്‍ക്ക്‌ അതു പോലെ ജീവിക്കുന്ന പുരുഷന്മാരേക്കാള്‍ വിഷാദരോഗം കുറഞ്ഞു കാണുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. 

കേരളത്തില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്‌ വിവാഹത്തെ തുടര്‍ന്നുാകുന്ന വര്‍ഷങ്ങളിലും, പിന്നീട്‌ പ്രായമാകുമ്പോഴും സ്‌ത്രീകളില്‍ പെട്ടെന്ന്‌ മനോസംഘര്‍ഷം കൂടുതലായി കാണുന്നു എന്നാണ്‌. തൊഴിലെടുക്കുന്ന സ്‌ത്രീകളില്‍ വീട്ടമ്മമാരേക്കാള്‍ കൂടുതല്‍ മാനസികപ്രശ്‌നങ്ങള്‍ കാണുന്നതായും ഈ പഠനത്തില്‍ കണ്ടു.

പീഡനത്തിന്റെ ആതുരത 
സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അക്രമം ഇന്ന്‌ ആരോഗ്യവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ തുടങ്ങിയിട്ടു്‌. ഇത്‌ നേരിട്ടുള്ള ശാരീരികപ്രശ്‌നങ്ങളോ മാനസിക സംഘര്‍ഷമോ ആകാം. കേരളത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ കാണിക്കുന്നത്‌, മറ്റ്‌ സ്ഥലങ്ങളിലെ പോലെ ഇവിടേയും അത്‌ നില നില്‍ക്കുന്നു എന്നാണ്‌. ഗാര്‍ഹിക പീഡനത്തോടൊപ്പം തന്നെയാണ്‌ തൊഴില്‍ സ്ഥലത്തും മറ്റ്‌ പൊതുസ്ഥലങ്ങളിലും സടക്കുന്ന പീഡനങ്ങള്‍. സ്‌ത്രീകള്‍ കൂടുതല്‍ പീഡനമനുഭവിക്കുന്നത്‌ ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നും, മറിച്ച്‌ പുരുഷന്മാര്‍ അന്യരില്‍ നിന്നുമാണ്‌. പുരുഷന്മാര്‍ക്കുാകുന്ന പീഡനം, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ സ്‌ത്രീകളുടേത്‌ സ്‌ത്രീധനം, ഭര്‍ത്താവി്‌ന്റെ മദ്യപാനം, ലൈംഗികപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ന്നു കാണുന്നു. ആത്മഹത്യക്ക്‌ ശ്രമിക്കുന്ന സ്‌ത്രീകളില്‍ 33% ഭര്‍ത്താവിന്റെ പീഡനം മൂലമാണത്‌ ചെയ്‌തതെന്നും പഠനമുണ്ട്. 

ആരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇതേപ്പറ്റിയൊക്കെ ബോധവും പരിശീലനവും ഉങ്കെില്‍ മാത്രമേ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയൂ. പലപ്പോഴും ശാരീരികചികിത്സയോടൊപ്പം ഫാമിലി ഉള്‍പ്പെടെയുള്ള കൗണ്‍സിലിംഗും മറ്റും വേണ്ടി വരും. 

ആരോഗ്യവും തൊഴിലും 
തൊഴിലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ നേടിത്തുടങ്ങിയിട്ടു്‌. എന്നിരുന്നാലും ഇത്‌ ആരോഗ്യസംവിധാനവുമായി ഇപ്പോഴും വേരീതിയില്‍ ഇണക്കി ചേര്‍ത്തിട്ടില്ല. കേരളത്തില്‍ സ്‌ത്രീകളുടെ പ്രധാനതൊഴിലിടങ്ങളായി പരിഗണിക്കാവുന്നവ, വീട്‌, കൃഷിസ്ഥലം, ഫാക്‌ടറികള്‍ എന്നിവയാണ്‌. ഇപ്പഴും നല്ലൊരു വിഭാഗം വിറകുപയോഗിച്ചാണ്‌ പാചകം ചെയ്യുന്നത്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പുക മൂലമുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക്‌ ഇത്‌ വഴി തെളിക്കുന്നു. പാടത്തും കൃഷിസ്ഥലങ്ങളിലും പണിയെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ ശ്വാസകോശസംബന്ധമായ അസുഖങ്ങളാണു കൂടുതലായുാകുന്നത്‌. കശുവി, കയര്‍, മത്സ്യസംസ്‌കരണം എന്നിവയാണ്‌ ഇവിടെ കൂടുതല്‍ സ്‌ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍മേഖലകള്‍. ദീര്‍ഘനേരം ഒരേ നിലയില്‍ നിന്നോ ഇരുന്നോ ജോലി ചെയ്യുന്നത്‌ മൂലമുള്ള അസ്ഥി-സന്ധിസംബന്ധമായ രോഗങ്ങള്‍, തുടര്‍ച്ചയായി നനവ്‌ തട്ടുന്നത്‌ മൂലമുള്ള ത്വക്‌ രോഗങ്ങള്‍, പൊടിയടിച്ചുാകുന്ന ശ്വാസകോശരോഗങ്ങള്‍, വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നുാകുന്ന അണുബാധ എനിവയെല്ലാം കത്തെിയിട്ടു്‌. ശരീരത്തിനു സംരക്ഷണം നല്‍കാനുള്ള കവചങ്ങള്‍ ഉപയോഗിക്കുന്നത്‌ നിര്‍ബന്ധമാക്കുകയും, സുരക്ഷിതമായ അന്ത്‌ര്‍ീക്ഷം ഉറപ്പാക്കുകയും ചെയ്യേത്‌്‌ ഇവ തടയാനാവശ്യമാണ്‌. 

ആരോഗ്യവും സൗന്ദര്യവും 
ആരോഗ്യവും സൗന്ദര്യവും ഒരുമിച്ച്‌ പോകേതാണ്‌. ആരോഗ്യവതിയായ സ്‌ത്രീ സുന്ദരിയായിരിക്കും. എന്നിരുന്നാലും നമ്മുടെ സൗന്ദര്യസങ്കല്‍പ്പം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണവും കൂടിയായിത്തീരുന്നു എന്നത്‌ ഒരു വിരോധാഭാസം ആണ്‌. രൂപഭംഗിയെക്കുറിച്ചുള്ള ധാരണകള്‍ ഓരോ കാലത്തും സ്‌ഥലത്തും വ്യത്യാസപ്പെട്ട്‌ കാണാം. കൗമാര പ്രായത്തില്‍ ഈ ധാരണകള്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ വലിയ സ്വാധീനമുാക്കും. ഉയരം, തൂക്കം, തൊലിയുടെ നിറം, മുടിയുടെ ഘടന, അവയവങ്ങളുടെ ആകൃതി എന്നിവയെല്ലാം വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ കൗമാരപ്രായക്കാര്‍ സ്വയം വിലയിരുത്തും. പൊതുവേയുള്ള കാഴ്‌ചപ്പാടിനനുസരിച്ചായിരിക്കും ഇവര്‍ പ്രതീക്ഷകളുാക്കുന്നതും സ്വന്തം ശരീരത്തെ താരതമ്യപ്പെടുത്തുന്നതും. 

പെണ്‍കുട്ടികള്‍ മെലിഞ്ഞിരിക്കുന്നത്‌ നമ്മുടെ നാട്ടില്‍ അടുത്ത കാലം വരെ വ്‌ലിയ ഒരു പ്രശ്‌നമായിരുന്നു. അതു കൊ്‌ തടി കൂട്ടാനായി പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഡോക്ടര്‍മാരുടെ അടുത്തെത്തിയിരുന്നു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലെ സ്‌ഥിതി മറിച്ചായിരുന്നു. തടി കൂടിയിരിക്കുന്നത്‌ വൃത്തികേടായാണ്‌ അവര്‍ കത്‌. ഇതു മൂലം ചില പെണ്‍കുട്ടികള്‍ ഭക്ഷണത്തോട്‌ വിരക്തി കാട്ടി. ചിലപ്പോഴിത്‌ ഒരു മാനസികരോഗമായി തന്നെ കണക്കാക്കി. മറ്റുള്ള വരുടെ കാഴ്‌ചപ്പാടിനനുസരിച്ച്‌ സ്‌ത്രീശരീരത്തെ മാറ്റിയെടുക്കുന്നതിന്‌ മറ്റ്‌ വ്യവഹാരങ്ങളോടൊപ്പം വൈദ്യശാസ്‌ത്രവും കൂട്ടു നില്‍ക്കുന്നതായി സ്‌ത്രീപക്ഷഗ്രൂപ്പുകള്‍ തിരിച്ചറിഞ്ഞു. സ്വന്തം ശരീരത്തെ സ്വയം പഠിക്കാനും, ഇഷ്‌ടപ്പെടാനും,ആസ്വദിക്കാനും സ്‌ ത്രീകളുടെ കൂട്ടായ്‌മകള്‍ പ്രേരണയുാക്കി. അമേരിക്കയിലെ "ബോസ്റ്റണ്‍ വിമെന്‍സ്‌ ഹെല്‍ത്ത്‌ കളക്ടീവ്‌ " ഇതില്‍ പ്രമുഖമാണ്‌. സ്‌ത്രീകളുടെ കാഴ്‌ചപ്പാടില്‍ ശരീരത്തേയും ആരോഗ്യത്തേയും പുനരാഖ്യാനം ചെയ്‌ത്‌ കൊ്‌ പല പ്രസിദ്ധീകരണങ്ങളും അവര്‍ വര്‍ഷങ്ങളായി പുറത്തിറക്കി കൊിരിക്കുന്നു. 

തടിച്ച ശരീരവും ഭംഗിയുള്ളതാണെന്ന്‌ ഉദ്‌ഘോഷിക്കുന്ന കൂട്ടായ്‌മകളും വിദേശരാജ്യങ്ങളില്‍ സ്‌ത്രീകള്‍ രൂ്‌പീകരിച്ചിട്ടു്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത്തരം പ്രശ്‌നങ്ങളേക്കാള്‍ മുന്‍ഗണന മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായതു കൊണ്ട്, ആരോഗ്യപ്രസ്ഥാനങ്ങളിലെ സ്‌ത്രീകള്‍ നടത്തുന്ന ഇടപെടലുകളും വ്യ്‌ത്യസ്‌തമാണ്‌. സ്വതന്ത്ര സ്‌ത്രീപ്രസ്‌ഥാനങ്ങളേക്കാള്‍ കൂടുതല്‍ പൊതുസംഘടനകളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളാണ്‌ ആരോഗ്യമേഖലയിലും ഇടപെടുന്നത്‌. സ്‌ത്രീകള്‍ക്ക്‌ മാത്രമായുള്ള ഇടങ്ങള്‍ കുറവാണ്‌. വീടിനുള്ളിലായാലും പുറത്തായാലും ഇവ നിരീക്ഷണ വിധേയമാണ്‌. എന്നാല്‍ മറ്റ്‌ സ്‌ഥലങ്ങളില്‍ രൂപം കൊള്ളുന്ന ചിന്തകള്‍ ഇവിടേയും സ്വാധീനം ചെലുത്തുന്നു്‌. നമ്മുടെ ജീവിതശൈലിക്കും പ്രവര്‍ത്തന ശൈലിക്കുമനുസരിച്ച്‌്‌ അവ പല തലങ്ങളിലും പ്രതിഫലിച്ച്‌ കാണാം. 

സ്‌തീത്വവും പുരുഷത്വവും വൈദ്യശാസ്‌ ത്രഭാഷയില്‍
സ്‌ത്രീത്വത്തേയും പുരുഷത്വത്തേയും സംബന്ധിച്ച പരികല്‍പ്പനകള്‍ സ്‌ത്രീ പുരുഷാസ മത്വം നില നിര്‍ത്തുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടു്‌. ഇത്‌ രൂപപ്പെടുത്തുന്നതിലും ഉറപ്പിക്കുന്നതിലും വൈദ്യശാസ്‌ത്രമാണ്‌ ആധികാരികത നല്‍്‌കിയത്‌. കഴിഞ്ഞ ര്‌ നൂറ്റാുകളില്‍ സ്‌ത്രീത്വത്തിന്റേയും പുരുഷത്വത്തിന്റേയും പ്രത്യേ്‌കതകള്‍ ജീവശാസ്‌ ത്രത്തിന്റെ അടിസ്‌ഥാനത്തില്‍ മനസ്സിലാക്കപ്പെട്ടിട്ടു്‌. പുരുഷന്മാര്‍ക്ക്‌ ജീവശാസ്‌ ത്രപരമായിതന്നെ അക്രമവാസന ഏറിയിരിക്കുമെന്ന ആശയം ഇതിനുദാഹരണമാണ്‌. അതേ സമയം ഈ സ്വഭാവം എല്ലാ പുരുഷന്മാരിലും ഒരു പോലെയല്ലെന്നും ജീനുകളുടേയും രാസവസ്‌തുക്കളുടേയും പ്രവര്‍ത്ത്‌നം ചുറ്റുമുള്ള സൂക്ഷ്‌മപരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇവക്ക്‌ ഭൗതികവും സാമൂഹ്യവുമായ ചുറ്റുപാടുകളുടെ സ്വാധീനമുന്നെുമൊക്കെയുള്ള കാര്യങ്ങള്‍ പിന്നീട്‌ വൈദ്യശാസ്‌ത്രം തന്നെ വിശദീകരിക്കുന്നു്‌. നിര്‍വചനത്തിനനുസരിച്ചുള്ള സ്‌ത്രീത്വത്തില്‍ നിന്നും പുരുഷത്വത്തില്‍ നിന്നും വ്യതിചലിക്കുന്നത്‌ നേരത്തേ രോഗലക്ഷണമായി കിരുന്നു എങ്കിലും ഇന്ന്‌ വൈദ്യശാസ്‌ത്രം അത്‌ തിരുത്തിയിട്ടു്‌. സ്‌ത്രീകള്‍ ബുദ്ധിപരമായ കാര്യങ്ങളിലേര്‍പ്പെടുന്നത്‌ അവരുടെ പ്രത്യുല്‍പ്പാദനത്തെ ബാധിക്കുമെന്നൊക്കെ വിക്ടോറിയന്‍ കാലഘട്ടത്തില്‍ വൈദ്യശാസ്‌ത്രം സമര്‍ഥിച്ചിരുന്നു. എന്നാല്‍, ആധുനിക ശാസ്‌ ത്രം നിരന്തരം അതിന്റെ കത്തെലുകളെ പുനഃപരിശോധിക്കുമെന്നതു കൊ്‌, ഇത്തരം ധാരണകള്‍ പിന്നിട്‌ തിരുത്തപ്പെട്ടു. ജനിതകഘടനയെത്തന്നെ മാറ്റി മറിക്കാന്‍ പാകത്തില്‍ ടെക്‌നോളജി വികസിച്ചിരിക്കുന്നു. അതോടൊപ്പം ആത്യന്തികസത്യമെന്നു കരുതിപ്പോന്ന ധാരണകളെ പുനഃപരിശോധിക്കാന്‍ സാമൂഹ്യശാസ്‌ത്രവും ഇപ്പോള്‍ തയാറാണ്‌. ഇതൊക്കെ സ്‌ത്രീകളുടെ സ്വാസ്ഥ്യം മെച്ചപ്പെടുത്താന്‍ സഹായകമാവുമെന്ന്‌ പ്രത്യാശിക്കാം.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും