സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ലൈംഗിക ന്യൂനപക്ഷങ്ങളോടുളള സമൂഹത്തിന്റെ സമീപനം

ശ്രീമതി ടി രാധാമണികേരള വര്‍ക്കിംഗ്‌ വിമന്‍സ്‌ അസോസിയേഷന്റെ ഷോര്‍ട്‌ സ്‌റേറ ഹോമായ ‘സഹജ’യിലേക്ക്‌ സൗജന്യനിയമസഹായം ആവശ്യപ്പെട്ടുകൊണ്ട്‌ ഏതാണ്ട്‌ 36 വയസു തോന്നിക്കുന്ന ഒരു സ്‌ത്രീ കയറി വന്നു. ഗാര്‍ഹിക പീഠനത്തിനു ഇരകളാകേണ്ടി വരുന്ന സ്‌ത്രീകള്‍ക്ക്‌ സൗജന്യതാമസം, ഭക്‌ഷണം, ചികിത്‌സ, നിയമസഹായം കൗണ്‍സിലിംഗ്‌ ഒക്കെ നല്‌കുന്ന സ്‌ഥാപനമാണ്‌ 'സഹജ'. ആ സ്‌ത്രീ്‌ക്ക്‌ വേണ്ടത്‌. ഒന്നാമത്‌ വിവാഹമോചനം വേണം. രണ്ടാമത്‌ ചിലവിനു കിട്ടണം.15 വര്‍ഷം മുന്‍പ്‌ വിവാഹിതയായതിന്റെ സര്‍ട്ടിഫിക്കറ്റും അവര്‍ ഹാജരാക്കി. സ്‌നേഹത്തോടെ അടുത്തു പിടിച്ചിരുത്തി വിവാഹ മോചനത്തിനു എന്തു കാരണമാണ്‌ കാണിക്കേണ്‌ടത്‌- കൂട്ടികള്‍ ഇല്ലാത്തതതു കൊണ്ടാണോ - ഡോക്‌ടര്‍മാരെ കണ്ട്‌ അതിനൂ വേണ്ട ചികില്‍സ തേടിയോ എന്നെല്ലാം ഞാന്‍ ചോദിച്ചൂ. അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട്‌ മറുപടി പറഞ്ഞു.അതിനൂ ഞാനിപ്പോഴും കന്യകയാണു മാഡം: ഞാന്‍ അന്തം വിട്ടിരുന്നു പോയി. എന്ത്‌ എന്തിനാണ്‌ ഈ പതിനഞ്ചു വര്‍ഷം നിങ്ങള്‍ ഈ വിവാഹബന്ധം തുടര്‍ന്നുകൊണ്ട്‌ പോയത്‌.

എനിക്ക്‌ അച്ഛനില്ല. അമ്മ വളരെ കഷ്‌ടപ്പെട്ടാണ്‌ എന്നെ സി. എ വരെ  പഠിപ്പിച്ചതും കല്യാണം കഴിച്ച്‌ അയച്ചതും. എനിക്ക്‌ രണ്ട്‌ അനിയത്തിമാരാണ്‌. അരുടെ വിവാഹം കഴിയുന്നതുവരെ ഭര്‍തൃ ഗൃഹത്തില്‍ കഴിഞ്ഞേ മതിയാകൂ എന്ന്‌ അമ്മ പറഞ്ഞപ്പോള്‍ എനിക്ക്‌ അനുസരിക്കാനെ കഴിയുമായിരൂക്കൂളളൂ.. 15 വര്‍ഷവൂം ആ വീട്ടിലെ ജോലിക്കാരിയെപ്പോലെ ഞാന്‍ ജീവിച്ചു. മച്ചിയായതിന്റെ പേരില്‍ പഴിയും പരിഹാസവും സഹിച്ചു. പക്ഷേ എന്റെ ഭര്‍ത്താവിന്റെ ശാരീരികമായ കഴിവുകേട്‌ അദ്ദേഹത്തിന്റെ അമ്മയ്‌ക്കെങ്‌കിലും അറിയാമായിരുന്നുവെന്നാണ്‌ എന്റെ വിശ്വാസം പക്ഷേ ഭര്‍തൃവീട്ടുകാരാരും അതംഗീകരിക്കാന്‍ തയ്യാറായില്ല, ഭര്‍ത്താവുപോലും. എല്ലാവരും എന്നെയാണ്‌ കുറ്റം പറഞ്ഞിരുന്നത്‌. ഇപ്പോള്‍ എന്റെ കൊച്ചനുജത്തിയുടെ കല്യാണവും കഴിഞ്ഞു. ഇനി ഞാന്‍ എന്തിനാണ്‌ ഈ അഹമതി സഹിക്കുന്നത്‌, ശംബളമില്ലാതെ അടുക്കളപ്പണി ചെയ്യുന്നത്‌.

വിജയമ്മ; അതാണവരുടെ പേര്‌. വിജയമ്മയുടെ ഭര്‍ത്താവ്‌ സെക്രട്ടേറിയറ്റ്‌ ജീവനക്കാരനാണ്‌. കൗണ്‍സിലിംഗിന്‌ ഞങ്ങള്‍ വിളിച്ചപ്പോള്‍ മടികൂടാതെ വന്നു. തനിക്ക്‌ ലൈംഗിക ശേഷിയില്ലെന്നും അതറിയാമായിരുന്നെന്നും, മറച്ചുവെച്ചാണ്‌ വിവാഹം കഴിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. ബന്ധുക്കളുടെയും അമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണു കല്യാണം കഴിച്ചത്‌. കോടതിയിലൊന്നും പോകാതെ വിവാഹമോചനം നടത്തിക്കൊടുക്കണമെന്നും ആരും അറിയാനിടയാവരരുതെന്നുമായുരുന്നു അദ്ദേഹം പറഞ്ഞ നിബന്ധനകള്‍. വിജയമ്മയുടെ വീട്ടുകാര്‍ കൊടുത്ത സ്‌ത്രീധനവും സ്വര്‍ണ്ണവുമെല്ലാം തിരിച്ചു നല്‍കി പരസ്‌പരസമ്മതം അനുസരിച്ച്‌ വിവാഹമോചനം നേടിയ വിജയമ്മ അമ്മയോടൊപ്പം പത്തനംതിട്ടയിലെ വീട്ടില്‍ കഴിയുന്നു. മറ്റൊരു വിവാഹത്തിനു തയ്യാറാകാതെ.

ഈ അടുത്ത കാലത്ത്‌ നടന്ന മറ്റൊരു സംഭവവും പറയാതെ വയ്യ. ലക്ഷക്കണക്കിനു രൂപ ചിലവാക്കിയുളള ആര്‍ഭാടവിവാഹമായിരുന്നു ലക്ഷ്‌മിയുടേത്‌. ലക്ഷ്‌മി അമേരിക്കയില്‍ ഐ.റ്റി. മേഖലയില്‍ ഉയര്‍ന്ന ശമ്പളളം വാങ്ങി പണിയെടുക്കുന്നു. വിവാഹം കഴിഞ്ഞ്‌ മൂന്നാംനാള്‍ വരന്റെ വീട്ടില്‍ നിന്ന്‌ സ്വന്തം വീട്ടിലെത്തിയ ലക്ഷ്‌മി പിന്നീട്‌ ഭര്‍തൃ ഗൃഹത്തിലേക്ക്‌ പോകാന്‍ കൂട്ടാക്കിയില്ല. വിവാഹമോചനം വേണമെന്ന്‌ നിര്‍ബന്ധം പിടിച്ചു. ലക്ഷ്‌മിയുടെ അമ്മ എന്നെ വിളിച്ചപ്പോള്‍ ഒരു വര്‍ഷം കഴിയാതെ വിവാഹ മോചനത്തിന്‌ അപേക്ഷിക്കാന്‍ കഴിയില്ല - അല്ലെങ്കില്‍ ഇംപോട്ടന്റ്‌ ആണെന്ന്‌ നമ്മള്‍ തെളിയിക്കേണ്ടിവരും എന്ന്‌ ഞാന്‍ പറഞ്ഞു.

അന്ന്‌ ഉച്ചയായപ്പോള്‍ ലക്ഷ്‌മിയും അമ്മയും കൂടെ എന്റെ വീട്ടില്‍ വന്നു. വിവാഹത്തിന്റെ അന്ന്‌ രാത്രിയില്‍ തന്നെ വരന്‍ തുറന്നു പറഞ്ഞുവത്രെ അയാള്‍ക്ക്‌ ഒരു പുരുഷ സുഹൃത്തുമായി 10 വര്‍ഷത്തിലേറെയായി ലൈംഗിക മുണ്ട്. അയാളെ പിരിയാന്‍ ഏശിയില്ല. മനസ്സുകൊണ്ട്‌ എത്ര ശ്രമിച്ചിട്ടും ലക്ഷ്‌മിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊന്നു ശ്രമിച്ചു നോക്കിയതാണ്‌. മറ്റേ ബന്ധം ശരിയല്ല എന്ന്‌ എനിക്കും ബോധ്യമുണ്ട്‌. കഴിയുമെങ്കില്‍ അമേരിക്കക്ക്‌ ഒരു വിസ സമ്പാദിക്കാം എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. കൗണ്‍സിലിങ്ങും തുടര്‍ന്ന്‌ വൈദ്യപരിശോധനയും നടത്തിനോക്കി വരന്‌ ശാരീരികമായി ഒരു കുഴപ്പവുമില്ല. പക്ഷേ അയാളുടെ മനസ്സ്‌ ഒരു സ്‌ത്രീയുമായുള്ള ബന്ധത്തെ അനുകൂലിക്കുന്നില്ല.

ഇതു രണ്ടും കേരളത്തില്‍ നടന്ന സംഭവങ്ങളാണ്‌. വിജയമ്മ പതിനഞ്ചു വര്‍ഷം സഹിച്ച കാര്യം 3 ദിവസം സഹിക്കാന്‍ ലക്ഷ്‌മി തയ്യാറായില്ല എന്നത്‌ ഗുറോഭര്‍ക്കമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. പോലീസിന്റെ വനിതാസെല്ലിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഫാമിലി കൗണ്‍സിലിംഗ്‌ സെന്ററില്‍ ദാമ്പത്യ പ്രശ്‌നങ്ങളുമായി സമീപിക്കുന്ന ദമ്പതിമാരില്‍ ഏതാണ്ട്‌ 10% ദമ്പതികളില്‍ ഒരാളിന്റെ ഗേ-ലെസ്‌ബിയന്‍ സ്വഭാവം മൂലം ഉണ്ടാകുന്നതാണ്‌. ഇത്‌ ഒരു ചെറിയ ശതമാനമാണെന്നു വേണമെങ്കില്‍ വാദിക്കാം. കാരണം 25% വിവാഹേതരബന്ധങ്ങളും 25% സാംബത്തിക കാരണങ്ങളും 25% മദ്യ മയക്കുമരുന്നു ഉപയോഗം മൂലവും 10% ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും കാരണമാണെന്ന്‌ അറിയുംപോള്‍ 10% താരതമ്യേന ചെറുതാണല്ലോ. പക്ഷേ സമൂഹം ഇതിനെ കാണുന്ന രീതിയിലാണ്‌ പ്രശ്‌നം കിടക്കുന്നത്‌. മറ്റുളള കാരണങ്ങളൊക്കെ ആളുകള്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാകും. അംഗീകരിക്കാനുമാകും. പക്ഷേ ഈ കാരണം ആരും അംഗീകരിക്കാന്‍ തയ്യാറല്ല. ഈ പ്രശ്‌നം അനുഭവിക്കുന്ന 10 ശതമാനത്തിനെ അവരുടെ ഇഷ്‌ടം പോലെ ജീവിക്കാന്‍ സമൂഹം അനുവദിക്കില്ല. അതിനുപുറമെയാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം അവരുടെ മനുഷ്യാവകാശങ്ങളെപ്പോലും അംഗീകരിക്കാത്ത നിലപാട്‌ എടുത്തിരിക്കുന്നത്‌.

മറ്റെല്ലാ വിഷയങ്ങളിലും തമ്മിലടിക്കുന്ന ഹിന്ദു മുസ്ലീം ക്രിസ്‌ത്യന്‍ മതമേധാവികള്‍ ഒറ്റക്കെട്ടായി ഒരേസ്വരത്തില്‍ സുപ്രീം കോടതിയുടെ സെക്ഷന്‍ 377 ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുളള വിധിയെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്‌തിരിക്കുന്നു.വിശ്വഹിന്ദു പരിഷത്തും, ജമായത്ത്‌ - ഇ - ഇസ്ലാമിയും ക്രിസ്ത്യന്‍ പുരോഹിതന്‍മാരും ഇക്കാലത്തില്‍ ഒറ്റക്കെട്ടാണെന്ന്‌ അവര്‍ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു. 

പരസ്‌പര സമ്മതത്തോടുകൂടിയല്ലാത്ത സെക്‌സ്‌ എവിടെ നടന്നാലും എതിര്‍ക്കപ്പെടേണ്ടതാണ്‌. കുറ്റകൃത്യവുമാണ്‌. സ്വവര്‍ഗാനുഭാവികള്‍ ചെറിയ കൂട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്‌ കേരളത്തിലും വ്യാപകമാണ്‌. അത്‌ തടയപ്പെടേണ്ടെതുമാണ്‌. അതേ സമയം പരസ്‌പര സഹായത്തോടെ രണ്ടു വ്യക്തികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കൂറ്റകൃത്യമായി കാണുന്ന ഒരു വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ല. അത്തരം സംഭവത്തില്‍ ടുീൗലെ ന്‌ അല്ലാതെ മറ്റൊരാള്‍ക്ക്‌ കോടതിയിലോ പോലീസിലോ പരാതികൊടുക്കാന്‍ പോലും കഴിയില്ല. ആര്‍ഷഭാരത സംസ്‌കാരത്തിലെ ഹിന്ദുപുരാണങ്ങള്‍ അനുസരിച്ചോ സ്വവര്‍ഗ്ഗാനുരാഗം കുറ്റകൃത്യമല്ല. അയ്യപ്പന്‍ ഹരിഹരപുത്രനാണല്ലോ.

ട്രാന്‍സ്‌ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ജനസമൂഹത്തിന്‌ അവരുടെ ഭാവിയെപ്പറ്റി വിശാലതകള്‍ ഉളവാക്കുന്ന വിധിയാണ്‌ സുപ്രീംകോടതിയുടേത്‌. ലോകത്ത്‌ പല രാജ്യങ്ങളും സ്വവര്‍ഗ്ഗ വിവാഹങ്ങളെ നിയമപരമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു. ‘കുടുംബം’ എന്ന സങ്കല്‌പം ലൈംഗികത മാത്രം ഉള്‍ക്കൊളളുന്ന ഒന്നല്ല. അത്‌ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്‌., സാമ്പത്തിക യൂണിറ്റാണ്‌. നിയമപരമായി സ്വത്തവകാശം മുതലായവയെ ബാധിക്കുന്നതുമാണ്‌. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക്‌ കുടുംബം എന്ന അവകാശം നിഷേധിക്കുകയാണ്‌ ഈ വിധിയിലൂടെ സുപ്രീംകോടതി ചെയ്യുന്നത്‌. അവര്‍ അപ്രകാരം ആയിപ്പോയത്‌ അവരുടെ കുറ്റമല്ല. പ്രകൃതിയുടെ ഒരു കൈപ്പിഴ എന്ന്‌ വേണമെങ്കില്‍ പറയാം. അവരുടേതല്ലാത്ത കുറ്റത്തിന്‌ അവരെ ശിക്ഷിക്കുകയല്ലേ ഈ വിധിയിലൂടെ ചെയ്‌തിരിക്കുന്നത്‌. അവരുടെ മനുഷ്യാവകാശങ്ങളും, സ്വത്തവകാശവും എല്ലാം ധ്വംസിക്കപ്പെട്ടിരിക്കുന്നു. ആരാണ്‌, എങ്ങിനെയാണ്‌ അവരുടെഅവകാശങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ കേരള സമൂഹമാണെങ്കില്‍ അങ്ങേയറ്റം ഹിപ്പോക്രിറ്റിക്കല്‍ ആണ്‌. ഇന്ത്യയില്‍ മറ്റെവിടെയും ട്രാന്‍സ്‌-ജന്‍ഡര്‍ ആയിട്ട്‌ ജനിച്ചു വീഴുന്നവര്‍ക്ക്‌ സമൂഹത്തില്‍ അവരുടേതായ ഇടം ഉണ്ട്. ഹിജഡകളെന്നൊ മറ്റെന്തു പേരു വിളിച്ചിട്ടായാലും അങ്ങനെയും കുറെ മനുഷ്യരുണ്ട്‌ എന്ന്‌ സമൂഹം അംഗീകരിക്കുന്നു. പക്ഷേ കേരളത്തില്‍ അവരെ ആണായോ പെണ്ണായോ വേഷം കെട്ടിച്ച്‌ അവനവനെത്തന്നെയും മറ്റുളളവരെയും കബളിപ്പിക്കുന്ന കാഴ്‌ചയാണ്‌ കണ്ടുവരുന്നത്‌. സെക്ഷന്‍ 377 ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധിപോലും കേരള സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയോ അവരുടെ മനുഷ്യാവകാശധ്വംസനത്തെപ്പറ്റിയോ ചര്‍ച്ച ഉയര്‍ത്തിയില്ല. കേരളത്തിന്റെ കപട ലൈംഗികസദാചാരം അത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നില്ല എന്നതാണ്‌ സത്യം. പവിത്രവും വിദ്യാസംപന്നവും എന്നഭിമാനിക്കുന്ന കേരളസമൂഹം മുഖംമൂടികള്‍ അഴിച്ചുവെച്ച്‌ ഇക്കൂട്ടരെ അംഗീകരിക്കേണ്ടിയിരിക്കുന്നു. മുഖ്യധാരയിലേയ്‌ക്ക്‌ അവരെയും കൈപിടിച്ച്‌ ഉയര്‍ത്തേണ്ടിയിരിക്കുന്നു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും