സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഇന്ന് ഏറ്റവും ചാരിതാർത്ഥ്യം നൽകിയ ദിനം...ആർ. പാർവതിദേവി എഴുതുന്നു

ആർ. പാർവതിദേവി



ഇന്ന് ഏറ്റവും ചാരിതാർത്ഥ്യം നൽകിയ ദിനം. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്ന പദവിയിലൂടെ ചരിത്രത്തിൽ സ്ഥാനം നേടിയ ജ. ഫാത്തിമ ബീവിയെ പത്തനംതിട്ടയിലെ വീട്ടിൽ സന്ദർശിച്ചു. ആ മഹദ് വ്യക്തിത്വം തൻ്റെ ഓർമകളിലൂടെ സഞ്ചരിച്ചപ്പോൾ കരുത്തുറ്റ ഒരു സ്ത്രീ ജീവിതം ആണ് ഇതൾ വിടർത്തിയത്. 

95 വയസ്സിലും പ്രൗഢിയും സ്ഥയ്ര്യവും പ്രശോഭിക്കുന്ന ആ ന്യായാധിപക്കൊപ്പം അൽപസമയം ചിലവഴിക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു. ഒപ്പം പ്രിയ കൂട്ടുകാരി സുജ സൂസൻ ജോർജും ഉണ്ടായിരുന്നു.
ജസ്റ്റിസുമായി എൻ്റെ കുടുംബത്തിന് ഒരു പഴയ ബന്ധം കൂടി ഉണ്ട്. എൻ്റെ അമ്മയുടെ അച്ഛൻ വി ആർ പരമേശ്വരൻ നായർ 1930 കളിൽ സര്ക്കാര് ഉദ്യോഗസ്ഥൻ ആയിരുന്നപ്പോൾ പത്തനംതിട്ടയിൽ ജസ്റ്റിസിൻ്റെ അയൽക്കാരൻ ആയിരുന്നു. ജസ്റ്റിസിൻ്റെ പിതാവും സര്ക്കാര് ഉദ്യോഗസ്ഥൻ ആയിരുന്നു. എൻ്റെ അമ്മയുടെയും ചേച്ചി അമ്മയുടെയും കളിക്കൂട്ടുകാരി ആയിരുന്നു ജസ്റ്റീസ് ഫാത്തിമ ബീവി. 
പിന്നീട് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ എത്തിയപ്പോൾ അപ്പൂപ്പൻ്റെ സഹോദരി പ്രൊഫ കാർത്യായനി അമ്മ( സുഗത കുമാരിയുടെഅമ്മ) ആണ് ഫാത്തിമ ബീവിയുടെ local guardian ആയിരുന്നത്. 
അതിനെകുറിച്ച് തെളിഞ്ഞ ഓർമയോടെ madam സംസാരിച്ചു.
സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ ആയി സാർഥകമായ ജീവിതമാണ് ജസ്റ്റിസ് നയിക്കുന്നത്. 
അവർ കടന്ന് പോയ വഴികൾ നാം ഇനിയും പൂർണമായി മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു...അറിയാനും പഠിക്കാനും കഴിയുന്ന ഒരു പാഠപുസ്തകം ആണ് ജ ഫത്തിമബീവിയുടെ ധീരമായ ജീവിതം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും