സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്നേഹിത കോളിംഗ് ബെൽ

Jayalekshmi



സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരേയും, മുതിർന്ന പൗരൻമാരേയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരുമായ വ്യക്തികളേയും കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുന്ന പദ്ധതിയാണ്  ‘സ്നേഹിത കോളിംഗ് ബെൽ’. പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെയും വൃദ്ധരുടെയും വിവരങ്ങൾ ശേഖരിക്കുകയും അയൽക്കൂട്ട അംഗങ്ങൾ ഇവരുമായി നിരന്തര സമ്പർക്കം പുലർത്തി ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഇൗ പദ്ധതിയുടെ ലക്ഷ്യം. 2017-18 വർഷത്തിൽ കാസർഗോഡ് സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ കുറ്റിക്കോൽ പഞ്ചായത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെൽ.  ഒരു അയൽക്കൂട്ട പരിധിയിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകളെ കണ്ടെത്തി അയൽക്കൂട്ട ആരോഗ്യദായക വോളന്റിയറുടെ നേതൃത്വത്തിൽ അവർക്കാവശ്യമായ പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടുകൂടി കാസർകോഡ് ജില്ലാമിഷൻ ഈ പദ്ധതി നടപ്പിലാക്കി.  2018-19 വർഷം ഇൗ പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.  കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുമായി 56,687 പിന്തുണ സ്വീകർത്താക്കളെ ഈ പ്രവർത്തനത്തിലൂടെ  കണ്ടെത്തി.  ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പുകൾ, ആശ്രയാ പദ്ധതിയിൽ ഉൾപ്പെടുത്തൽ, പാർപ്പിടം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ, കമ്മ്യൂണിറ്റി കൗൺസിലറുടെയും സ്നേഹിതാ ഉദ്യോഗസ്ഥരുടേയും സ്ഥിരം സന്ദർശനം, പകൽ വീടുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നു.


ഉദ്ദേശ്യലക്ഷ്യങ്ങൾ

സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന എല്ലാ വിഭാഗം വ്യക്തികളുടേയും സുരക്ഷ ഉറപ്പാക്കുക.
വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തികളുമായും മുതിർന്ന പൗരൻമാരുമായും വൃദ്ധദമ്പതികളുമായും സംവദിക്കുകയും ആശ്വാസം നൽകുകയും ചെയ്യുക.
ഒറ്റപ്പെടലിൽ നിന്നും മുക്തമാക്കുക. പൊതുസമൂഹവുമായി ബന്ധിപ്പിക്കുക.
ഒറ്റപ്പെട്ട് കഴിയുന്നവരിൽ-  സ്ത്രീകളെ കുടുംബശ്രീ അയൽക്കൂട്ടമായും, യുവജനങ്ങളെ സമീപത്തുള്ള വായനശാല/സാംസ്കാരിക സ്ഥാപനങ്ങളുമായും, വൃദ്ധജനങ്ങളെ വയോജനഅയൽക്കൂട്ടമായും, പകൽ വീടുകളുമായും  ബന്ധപ്പെടുത്തുക.  അത്തരം കേന്ദ്രങ്ങളിൽ മാനസികോല്ലാസത്തിനാവശ്യമായ സംവിധാനം ഏർപ്പെടുത്തുക.
ഉപജീവന മാർഗ്ഗങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർക്ക് അതിനുള്ള പ്രേരണയും പരിശീലനവും നൽകുക.
60 വയസ്സ് കഴിഞ്ഞവരെ തൊട്ടടുത്തുള്ള വയോജന അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാക്കുക
വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുക.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും