സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാറശ്ശാല ബി പൊന്നമ്മാൾ (1924-




പാറശ്ശാല ബി പൊന്നമ്മാൾ (1924-

1924-ൽ  തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലായിരുന്നു‌  പാറശ്ശാല ബി. പൊന്നമ്മാളിന്റെ ജനനം. പൊന്നമ്മാൾ  സംഗതീതത്തിൽ ചെറുപ്പം മുതൽ അഭിരുചി ഉണ്ടായിരുന്ന അവർ ഏഴാം വയസ്സ് മുതൽ കർണാടക സംഗീതം പഠിയ്ക്കാൻ തുടങ്ങി. 1940കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ ചേർന്ന ആദ്യത്തെ വനിതാ വിദ്യാർത്ഥിനിയാണ് പൊന്നമ്മാൾ. അവിടെ നിന്ന് "ഗാനഭൂഷണം", "ഗാനപ്രവീൺ"  കോഴ്സുകളിൽ ഒന്നാം റാങ്കോടെ വിജയിച്ച പൊന്നമ്മാളാണ് നവരാത്രി സംഗീതോത്സവത്തിൽ പാടാനവസരം ലഭിക്കുന്ന ആദ്യ സ്‌ത്രീ.

പാറശ്ശാല  ബി. പൊന്നമ്മാളിന്റെ  ജീവിതം കർണാടകസംഗീതത്തിനായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒന്നാണ്. തിരുവനന്തപുരത്തെ കോട്ടൺ ഹിൽ ഗേൾസ് ഹൈസ്‌കൂളിൽ  സംഗീത അദ്ധ്യാപികയായിട്ടാണ് പൊന്നമ്മാൾ  ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരത്തെ സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ അദ്ധ്യാപികയാവുകയും തുടർന്ന് അവിടുത്തെ ആദ്യത്തെ വനിതാ പ്രിൻസിപ്പലാവുകയും ചെയ്തു. തൃപ്പൂണിത്തുറയിലെ  ആർ‌എൽ‌വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ടിന്റെ  ആദ്യ വനിതാ പ്രിസിപ്പളും പൊന്നമ്മാൾ ആയിരുന്നു. 

 പൊന്നമ്മാളിനെ തേടി പത്മശ്രീ,  ഗായകരത്നം അവാർഡ്, കേരള സംഗീത അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക ഫെല്ലോഷിപ്പ്, കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും