സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കെ ചിന്നമ്മ




കെ. ചിന്നമ്മ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂറിൽ സാമൂഹ്യസേവനരംഗത്ത് തനതായ മുദ്രപതിപ്പിച്ച സ്ത്രീയായിരുന്നു.സ്ത്രീ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ടി പ്രയത്നിച്ചു. പാവപ്പെട്ടവർക്ക് അഭയം കൊടുത്ത സാമൂഹ്യ പ്രവർത്തക. “അഗതിമാതാ”എന്നപേരിലും ശ്രീമതി ചിന്നമ്മ അറിയപ്പെടുന്നു. ”വ്യാഴവട്ടസ്മരണകൾ” എന്ന പുസ്തകം രചിച്ച, ബി.കല്യാണി അമ്മ, സ്കൂൾ ഇസ്പെക്ട്രസ്സ് ആയി നിയമിതയായ ലക്ഷി അമ്മ എന്നിവരുടെ സഹപാടി ആയിരുന്നു ചിന്നമ്മ.അക്കാലത്ത് ശ്രീമൂലം ൾ സ്ത്രീ വിദ്ധ്യാഭ്യാസ പ്രവര്ത്തനങ്ങൾ ആരംഭിച്ചു .അന്നത്തെ സ്കൂൾ ഇന്സ്പെക്ട്രസ്സ് “കാരാപിറ്റ്” എന്ന മാദാമ്മയുടെ അസിസ്റ്റന്റ്‌ ആയി ചിന്നമ്മ നിയമിക്കപ്പെട്ടു . പതിനൊന്നു താലൂക്കുകളുടെ ചുമതല ഉണ്ടായിരുന്നു ശ്രീമതി ചിന്നമ്മയ്ക്ക് .ഉദ്യോഗ ഗർവ്വോ സ്തീ സഹജമായ ചാപല്യങ്ങലോ ഇല്ലാത്ത മഹിളാ രത്നമായിരുന്നു അവർ. വിവാഹിതകളായ ഉദ്യോഗസ്ഥകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചു. നിരവധി വനിതാസമാജങ്ങൾ സ്ഥാപിച്ചു.  1918ൽ തിരുവനന്തപുരത്ത് ശ്രീമൂലം ഷഷ്ട്യബ്ദപൂർത്തിസ്മാരക ഹിന്ദുമഹിളാമന്ദിരം സ്ഥാപിച്ചു. സാധുപെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന സ്ഥാപനമെന്ന നിലയ്ക്ക് കഠിനാദ്ധ്വാനത്തിലൂടെ അതിനെ വളർത്തിയെടുത്തു. മഹിളാമന്ദിരം എന്ന പേരിൽ ഒരു സ്ത്രീപ്രസിദ്ധീകരണവും നടത്തിയിരുന്നു. 1911ൽ ചേർന്ന നായർസമുദായസമ്മേളനത്തിൽ സ്ത്രീകൾക്ക് സമുദായകാര്യങ്ങളിലും സമുദായപരിഷ്ക്കരണത്തിലും അർഹിക്കുന്ന പ്രാധാന്യം നൽകാത്തതിൽ വ്യസനംപ്രകടിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗം വളരെ ശ്രദ്ധപിടിച്ചുപറ്റി. 

മലയാളമാസം 1059 ധനുമാസത്തിൽ  തിരുവനന്തപുരത്തെ ആറ്റിങ്ങൽ എന്ന സ്ഥലത്ത് ജനിച്ചു.ആറ്റിങ്ങൽ ഇടവാമടം വീട്ടിൽ കല്യാണി അമ്മയുടെ മകളായി 1883-ൽ ജനിച്ചു .അച്ഛൻ വേലായുധൻ പിള്ള. ഒരു സാധാരണ കർഷക കുടുംബം.തിരുവനന്തപുരത്തെ സെനനാ മിഷൻ സ്ത്രീവിദ്യാലയത്തിൽനിന്ന് അടിസ്ഥാനപഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം വനിതാകോളേജിൽനിന്ന് ബി.എയ്ക്കു താഴെയുള്ള എഫ്.എ. ബിരുദം നേടി. പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് ഇൻസ്പെക്ട്രസ്സായി ജോലിക്കുചേർന്നു. സി.വി.രാമൻപിള്ള യുടെ സഹോദരൻ തഹസീൽദാർ നാരായണപിള്ള യുടെ പുത്രൻ കുമാരപിള്ള ആണ് ചിന്നമ്മയെ വിവാഹം ചെയ്തത് .ഭർത്താവും കുട്ടികളും ഒത്ത് ചിന്നമ്മ കോട്ടയത്ത് താമസമായി .1930ൽ ചിന്നമ്മ അന്തരിച്ചുവെങ്കിലും അവർ തുടങ്ങിയ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും