എഴുത്തുകാരിയായ ജി. കമലമ്മ ഒരു സ്‌കൂൾ അദ്ധ്യാപിക കൂടിയാണ്. 1964 ൽ നാടുണരുന്നു എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.1985-86 ൽ മികച്ച സേവനത്തിനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. പ്രധാനമായും സാഹിത്യ, സാമൂഹിക വിഷയങ്ങളിലാണ് കമലമ്മ എഴുതിയിട്ടുള്ളത്. ബാലസാഹിത്യം , വിവർത്തനങ്ങൾ എന്നിവയും കമലമ്മ എഴുതിയിട്ടുണ്ട്. മുപ്പതിലധികം കൃതികൾ എഴുതിയ കമലമ്മ അവരുടെ അധ്യാപനകാലത്താണ് പ്രധാന കൃതികൾ എല്ലാം രചിച്ചത്. ഇരുപത്തിനാലു വർഷം അദ്ധ്യാപികയായിരുന്നു. അദ്ധ്യാപകരുടെ പ്രശസ്‌ത സേവനത്തിനുളള 1985-‘86-ലെ അവാർഡു ലഭിച്ചു. 1987-ൽ സർവീസിൽനിന്നു പിരിഞ്ഞു. ഇൻഡ്യാ ഗവൺമെന്റിന്റെ നവസാക്ഷരഗ്രന്ഥത്തിനുളള 1956-ലെയും 1964-ലെയും അവാർഡും ലഭിച്ചിട്ടുണ്ട്. 1930 ലാണ് കമലമ്മ കൊല്ലം ജില്ലയിലെ കുണ്ടറ ഗ്രാമത്തിൽ ജനിച്ചത്. പിതാവ് എ.കെ. ഗോവിന്ദൻ (1901~1968) ഒരു സംസ്കൃത പ്രൊഫസ്സർ ആയിരുന്നു. ബി.എ ബിരുദം നേടീയതിനു ശേഷം കേരള സർക്കാർ വികസന വകുപ്പിൽ സോഷ്യൽ എഡ്യൂക്കേഷൻ ഓർഗനൈസർ, അധ്യാപിക എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.