സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചന്ദ്രക്കല എസ്. കമ്മത്ത് (1940-




മലയാള ഗദ്യ സാഹിത്യകാരിയാണ് ചന്ദ്രക്കല എസ്. കമ്മത്ത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവായ ചന്ദ്രക്കല 1940-ൽ ആലപ്പുഴയിൽ ജനിച്ചു. കൊങ്കിണിയായിരുന്നു മാതൃഭാഷ. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ സാഹിത്യത്തിൽ കഴിവ് തെളിയിച്ചു.

16 നോവലുകളും നാൽപ്പതോളം കഥകളും എഴുതിയ ചന്ദ്രക്കലയുടേതായി ആദ്യം പ്രസിദ്ധീകരിച്ച കഥ ‘അഗ്നിഹോത്രം’ ആണ്. 1983ൽ വനിതയ്ക്ക്  വേണ്ടി എഴുതിയ 'രുഗ്മ' എന്ന ആദ്യ നോവൽ പി.ജി. വിശ്വഭംരൻ സിനിമയാക്കി. 'ഭിക്ഷ' എന്ന നോവൽ 'അക്ഷയപാത്രം' എന്ന പേരിലും 'സപത്നി' എന്ന നോവലും ശ്രീകുമാരൻ തമ്പി സീരിയലാക്കി. 

2014-ൽ സമഗ്ര സാഹിത്യസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും