സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

'സ്ത്രീപ്രതിനിധാനങ്ങള്‍ മലയാള നാടകവേദിയില്‍'

സി. എസ്. ചന്ദ്രിക'സ്ത്രീപ്രതിനിധാനങ്ങള്‍ മലയാള നാടകവേദിയില്‍'

എഴുതിക്കൊണ്ടിരിക്കുന്ന പുതിയ പുസ്തകത്തില്‍ നിന്ന് -

സ്ത്രീശരീര ഭാഷ

സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍മേല്‍ നിയന്ത്രണാവകാശങ്ങളില്ലാത്ത ഒരു സമൂഹത്തില്‍ തന്‍റെ ശരീരത്തിന്‍റെ നിയന്ത്രണവും സ്വാതന്ത്ര്യവും ഉത്തരവാദിത്വവും സ്ത്രീകള്‍ സ്വന്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സ്ത്രീകളുടെ തനതായ ശരീര ഭാഷ കണ്ടെത്താനും ആവിഷ്ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അറിയുന്നതാണ് തങ്ങളുടെ ശരീരം. സ്ത്രീയുടെ ചിന്തയിലും മാനസികതലത്തിലുമുണ്ടാകുന്ന വൈകാരികാനുഭവങ്ങളെ പ്രകടിപ്പിക്കാന്‍ സാധ്യമായ ഏറ്റവും വലിയ ഉപാധിയും മാധ്യമവുമാണ് ശരീരം. ശരീരത്തിന്‍റെ നില, മുഖഭാവങ്ങള്‍, കണ്‍നോട്ടങ്ങള്‍ തല, കൈകാലുകള്‍ എന്നിവയുടെ ചലനങ്ങള്‍, നിശ്ശബ്ദത, വാക്കുകള്‍, ശബ്ദം, ശബ്ദ വ്യത്യാസങ്ങള്‍, ആവര്‍ത്തനങ്ങള്‍, സ്പര്‍ശം തുടങ്ങി ശരീരഭാഷയിലൂടെ കണ്ടെത്തുന്ന സ്ത്രീയുടെ സത്യന്ധമായ ആത്മാവിഷ്കാരങ്ങള്‍ക്കു മാത്രമാണ് യഥാര്‍ത്ഥ പ്രതിനിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക.

നാടകത്തില്‍ നടന്‍റേയും നടിയുടേയും ശരീരം പ്രധാന ബിംബമാണ്. സങ്കീര്‍ണ്ണമായ, വൈവിദ്ധ്യാത്മകമായ അര്‍ത്ഥങ്ങള്‍ നല്കാന്‍ ശരീരത്തിനു ശേഷിയുണ്ട്. ആകൃതി, ചലനങ്ങള്‍, പരിചരണം തുടങ്ങിയവ കൊണ്ട് ശരീരം ആശയവിനിമയം നടത്തുന്നു. നിലവിലുള്ള സാമൂഹ്യ അധികാര വ്യവസ്ഥകളില്‍ കാഴ്ചയില്‍ത്തന്നെ ഒരു ശരീരം അതിന്‍റെ ലിംഗപദവിയും ജാതിയും വംശവുമൊക്കെ പ്രതിനിധീകരിക്കുന്നതായി തോന്നാം. എന്നാല്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ ഫലപ്രദവും സര്‍ഗ്ഗാത്മകവുമായ വിധത്തില്‍ തങ്ങളുടെ ശരീരത്തെ ഉപയോഗിച്ചാല്‍ അത് വ്യവസ്ഥാപിതമായ, അധികാരവിഭജിതമായ സാമൂഹ്യഘടനക്ക് വലിയ ഭീഷണിയുയര്‍ത്തും. അതിനാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ശരീരമാണ് പ്രതിരോധത്തിന്‍റെ ഏറ്റവും വലിയ മേഖല. ഈ തിരിച്ചറിവുകളുടെ ഭാഗമായുള്ള അന്വേഷണങ്ങള്‍ ഇന്ത്യയിലെ സ്ത്രീസമൂഹത്തിന് നല്‍കുന്ന വിമോചനത്തിന്‍റെ സാധ്യതകള്‍ അനന്തമാണ്.

സി. എസ്. ചന്ദ്രിക

അഭിനേത്രിയുടെ തെരുവ് നാടകം - 'ഞങ്ങളുടെ ശരീരം ഞങ്ങളുടേത്' (1996) പശ്ചാത്തലം - സൂര്യനെല്ലി സെക്സ് റാക്കറ്റ് കേസ് 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും