കോഴിക്കോട് തിക്കോടിയില്‍ ജനനം, തിക്കോടി പ്രൈമറി സ്‌കൂള്‍, പ്രൊവിഡന്‍സ് ഹൈസ്‌കൂള്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആകാശഭൂമികളുടെ താക്കോല്‍, കിനാവ്, മൊഴി, ഇരുട്ട്, നിലാവ്, നിഴല്‍ എന്നിവയാണ് നോവലുകള്‍. ചെറുകഥാ സമാഹാരങ്ങളിലും ബാലസാഹിത്യത്തിലും നിരവധി സംഭാവനകള്‍ നല്‍കി. അമൃതപുത്രി, കൊട്ടാരത്തെരുവ്, സൈനികന്റെ കല്യാണം എന്നിവയാണ് പരിഭാഷാ കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എഴുത്തുകാരനായ ഡോ. എം.എം. ബഷീറാണ് ഭര്‍ത്താവ്. രണ്ട് മക്കള്‍ വിലാസം : മാളിയേക്കല്‍ എക്‌സ്‌പ്രസ് എന്‍ക്ലേവ് ചേവായൂര്‍ പി.ഒ കോഴിക്കോട്