സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആനി, തിരുവിതാംകൂറിന്റെ ഝാൻസിറാണി




സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യ സ്ത്രീകളിലൊരാൾ. ആദ്യ വനിതാ നിർവാഹക സമിതിയംഗം; ജനറൽ സെക്രട്ടറി. തുറന്ന അഭിപ്രായപ്രകടനങ്ങൾക്ക് ഗാന്ധിജിയുടെ വിമർശനം നേരിട്ട സ്വാതന്ത്ര്യ സമര സേനാനി–- തിരുവിതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെട്ട ആനിയുടെ ജീവിതം ഒട്ടേറെ പ്രത്യേകതകൾ  നിറഞ്ഞത്.
ദിവാന്റെ ദഫേദാറായ ഗബ്രിയേൽ മസ്ക്രീന്റെ മകളായി 1902 ജൂൺ ആറിന് തിരുവനന്തപുരത്ത് പിറന്ന ആനി 1925ൽ ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഇരട്ട ബിരുദാനന്തര ബിരുദം നേടി. തുടർന്ന‌് അധ്യാപകജോലി തേടി സിലോണിലേക്ക് പോയി. അവിടെ മൂന്നുവർഷമേ തുടർന്നുള്ളൂ. തിരിച്ചുവന്ന് നിയമബിരുദം നേടി. സ്വാതന്ത്ര്യസമരത്തിലെ സജീവപങ്കാളിത്തത്തെ തുടർന്ന് പലവട്ടം ജയിലിൽ. നിയമലംഘന പ്രസ്ഥാനത്തിന്റെ പ്രചരണാർഥമുള്ള പര്യടനവേളയിൽ ചെങ്ങന്നൂരിലായിരുന്നു ആദ്യ അറസ‌്റ്റ‌്–-1938 നവംബർ 12ന്.  ആഴ്ചകൾക്കകം രാജ്യദ്രോഹക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ്. ജയിലിൽ കൊലപാതകികൾക്കും ക്രിമിനലുകൾക്കും നടുവിലാണ് പാർപ്പിച്ചത്.

ലോക‌്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 1948---‐52 കാലയളവിൽ തിരു–-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മന്ത്രിയുമായി. ഭരണഘടനാ നിർമാണ സമിതിയിൽ ആനി  ഗൃഹപാഠംചെയ‌്ത‌് നടത്തിയ പ്രസംഗങ്ങൾ വ്യത്യസ്തമായി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും