സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വിവാഹത്തിന് ഉപാധിവച്ച അമ്മു




പാലക്കാട്ട‌് ഗോവിന്ദ മേനോന്റെയും ആനക്കര വടക്കത്ത് അമ്മുഅമ്മയുടെയും മകളായി 1894 ഏപ്രിൽ 22നാണ് അമ്മുവിന്റെ ജനനം. 20 വയസ്സ് മൂത്ത ഡോ. സുബ്ബരാമ സ്വാമിനാഥനെ 13ാം വയസ്സിൽ വിവാഹംചെയ്തു. അപ്പോഴേ തന്റേടിയായിരുന്ന അമ്മു വിവാഹത്തിന് ഉപാധിവെച്ചു–- ചെന്നൈയിലേക്ക് താമസം മാറ്റുക, ഇംഗ്ലീഷ് പഠിപ്പിക്കുക. മദ്രാസിലേക്ക് താമസം മാറിയ അമ്മു ഇംഗ്ലീഷ് ഉൾപ്പടെ നിരവധി ഭാഷ പഠിച്ച‌്  ഉന്നത വിദ്യാഭ്യാസം നേടി. ആനി ബസന്റ്, മാർഗരറ്റ് കസിൻസ്, മാലതി പട്വർധൻ, ദൊറോത്തി ദിനരാജദാസ, ദാദാഭോയ്, അംബുജമ്മാൾ എന്നിവരോടൊപ്പം 1917 മെയ് എട്ടിന് അഡയാറിൽ വിമൻസ് ഇന്ത്യാ അസോസിയേഷൻ രൂപീകരിച്ചു.  ഭരണഘടനാ നിർമാണ സഭയിലെ പ്രസംഗങ്ങൾ കാലത്തിന് മുന്നേ സഞ്ചരിച്ചു. ജാതി വിവേചനത്തിനെതിരെ പോരാടിയ അമ്മു, നെഹ്റു പണ്ഡിറ്റ്ജി എന്ന് വിളിക്കപ്പെടുന്നതിലെ ജാതീയത ചൂണ്ടിക്കാട്ടി. ആ അഭിസംബോധന ആസ്വദിച്ചതിൽ അദ്ദേഹത്തെ വിമർശിച്ചു.
ശൈശവ വിവാഹത്തിന്റെ ഇരയായ അമ്മു, ബാലവിവാഹം നിരോധിച്ചുള്ള നിയമം നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1949 നവംബർ 24ന് നടത്തിയ പ്രസംഗത്തിൽ സ്ത്രീപദവി സംബന്ധിച്ച് വ്യക്തമായ നിലപാടാണ് മുന്നോട്ടുവെച്ചത്–- ‘പുറം രാജ്യങ്ങളിലുള്ള ജനങ്ങൾ പരാതിപ്പെടുന്നത് ഇന്ത്യ സ്ത്രീകൾക്ക് തുല്യാവകാശം അനുവദിക്കുന്നില്ലെന്നാണ്. ഇന്ത്യക്കാർ ഭരണഘടനക്ക് രൂപംനൽകുമ്പോൾ തുല്യാവകാശവും പദവിയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം’. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും