സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്ത്രീകൾ എന്ത് കൊണ്ട് ഭരണഘടനയു മേന്തി ദാക്ഷായണി വേലായുധൻ സ്ക്വയറിൽ നിന്ന് എരുമേലിയിലേക്ക് വില്ല് വണ്ടി യാത്ര നടത്തുന്നത് ?

Adv.Jessin Irina



ബ്രാഹ്മണിക്കൽ പൗരോഹിത്യത്തിന് അടിത്തൂണായി വർത്തിക്കുന്നത് നഃ സ്ത്രീ സ്വാതന്ത്ര്യമര്ഹതി' (മനുസ്മൃതി 9: 12)എന്ന ശ്ലോകം തത്വമാണ്, ഇത് അനുസരിച്ച് സ്ത്രീകൾ  സ്വാതന്ത്രരല്ലയെന്നാണ് ബ്രാഹ്മണ വാദികളുടെ വാദം, സ്ത്രീകളെ വ്യക്തിയോ പൗരനോ ആയി കാണുവാൻ ബ്രാഹ്മണ്യം പേറുന്ന ബ്രാഹമണനും സ്വയം ബ്രാഹ്മണ്യം പേറുന്ന ഇതര ജാതി വാദികൾക്കും ആകില്ല. അതു കൊണ്ടാണ് സ്ത്രീയുടെ അവകാശങ്ങളായ സമത്വം, സഹോദര്യം, ജീവിക്കാനുള്ള അവകാശം, തൊട്ടുകൂടായ്മ നിരോധനനം ,സ്വാകാര്യത തുടങ്ങിയവ ഉറപ്പാക്കുന്ന സുപ്രിം കോടതി വിധി തള്ളി കളഞ്ഞ് അക്രമി സംഘങ്ങളായി മാറാൻ വരെ വിദ്യാസമ്പന്നരായ നാമ ജപക്കാർക്ക് കഴിയുന്ന നാടായി കേരളം മാറിയിരിക്കുന്നത്. 
സുപ്രിം കോടതി നിരീക്ഷണ മനുസരിച്ച് ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഒന്നും സ്ത്രീയെ മാറ്റിനിർത്തിയതായും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന് കാണിക്കുന്ന ഒരു തെളിവും ഇല്ലാതിരിക്കെ. തന്ത്രി സമൂഹം എന്ത് പറയുന്നുവോ അത് യുക്തിപരമായി വിശകലനം ചെയ്യാതെ ചുമന്ന് നടക്കുന്ന ജനങ്ങളാണ് ഇവിടെ ഭൂരിഭാഗവും.
 ഊണിലും ഉറക്കത്തിലും പുരോഗമന - ജനാധിപത്യ - നവോത്ഥാനം പേറുമ്പോഴും ജാതി വാലിൽ ഊറ്റം കൊള്ളുന്ന മനുഷ്യർ ഇവിടെ യുള്ളത്. സ്വയം നവീകരിക്കാതെ ഒരു സമൂഹത്തിന് നിലനിൽക്കാനാവില്ലയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.സ്ത്രീയെ മാറ്റി നിർത്തുന്ന ഗോത്ര മതാചാരങ്ങൾ അടക്കം നവീകരിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഇന്ന് കണ്ട് വരുന്ന രാഷ്ട്രി സാഹചര്യം ഭരണഘടനയെ തകർക്കുന്നതും ബ്രാഹ്മണ്യത്തെ നവീകരികുന്നതുമാണ്.ഇത് ഒരു ജനാധിപത്യ പ്രതിസന്ധിയാണ് ഇതിനെ നാം അതിജീവിച്ചേ മതിയാകു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുക, ശബരിമലയിലെ ബ്രാഹ്മണിക്കൽ പുരുഷ മേധാവിത്വം അവസാനിപ്പിക്കുക, ശമ്പരിമലയുൾപ്പെടുന്ന 18 മലകളിൽ വനാവകാശം നടപ്പിലാക്കി ആദിവാസികൾക്ക്‌ ഭൂഉടമസ്ഥ കൊടുക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സ്ത്രീകൾ എരുമേലിയിലേക്ക് യാത്ര തിരിക്കുന്നത്.

ദാക്ഷായണി വേലായുധൻ
http://womenpoint.in/index.php/resources/resourcesDetails/347 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും