മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും . ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകങ്ങൾ ഓർമ്മയുടെ ഞരമ്പ് (ചെറുകഥാസമാഹാരം) മോഹമഞ്ഞ നേത്രോന്മീലനം (നോവൽ) ആവേ മരിയ (ചെറുകഥാസമാഹാരം) ഗില്ലറ്റിൻ (ചെറുകഥാസമാഹാരം) ആ മരത്തെയും മറന്നു മറന്നു ഞാൻ (നോവൽ) യൂദാസിന്റെ സുവിശേഷം (നോവൽ) മീരാസാധു (നോവൽ) ആരാച്ചാർ മാലാഖയുടെ മറുകുകൾ ( നോവലൈറ്റ്) മഴയിൽ പറക്കുന്ന പക്ഷികൾ ( ലേഖനം/ഓർമ്മ) എന്റെ ജീവിതത്തിലെ ചിലർ (ഓർമ്മ) സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ (നോവൽ ) പുരസ്കാരങ്ങൾ അങ്കണം അവാർഡ് ലളിതാംബിക അന്തർജ്ജനം അവാർഡ് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി (പി.യു.സി.എൽ.) അവാർഡ് ചൊവ്വര പരമേശ്വരൻ അവാർഡ് കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ചെറുകഥ - ആവേ മരിയ ഓടക്കുഴൽ പുരസ്കാരം (2013) - ആരാച്ചാർ വയലാർ സാഹിത്യ പുരസ്കാരം (2014) കേരള സാഹിത്യ അക്കാദമി പുരസ്കാരം (2013) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015) - ആരാച്ചാർ 2016 ലെ വനിതാരത്‌നം പുരസ്‌കാരം (കേരള സർക്കാർ)