ഞെട്ടലോടെയല്ല, അഭിമാനഭംഗത്തോടെയാണ് നിങ്ങളുടെ പശ്ചാത്താപരഹിതമായ വാക്കുകൾ വായിക്കുന്നത്. നിങ്ങളുടെ നുണകളും അശ്ലീലമായ വാദങ്ങളും ഇരയെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളും വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളുമെല്ലാം എന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നവയാണ്. ഇപ്പോൾ ഞാൻ സംസാരിച്ചില്ലെങ്കിൽ നിങ്ങളുടെ കുറ്റകൃത്യങ്ങളിൽ ഞാനും പങ്കാളിയാകുന്നതു പോലെയാകും അത്. 1992ലായിരുന്നു അത്. കൽക്കത്ത നഗരത്തിൽ. ഞാൻ ടെലഗ്രാഫ് പത്രത്തിൽ ഒരു ട്രെയിനിയായി ചേർന്നതായിരുന്നു. അന്ന് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്ന നിങ്ങൾ കൽക്കത്ത നഗരത്തിലെത്തി. എന്റെ സഹപ്രവർത്തകരിൽ ചിലർ നിങ്ങളെ സന്ദർശിക്കാൻ ഹോട്ടലിലേക്ക് വരുന്നുണ്ടായിരുന്നു. എംജെ അക്ബറിനെ കാണാൻ പോരുന്നോ എന്നവർ ചോദിച്ചു. ഞാനവർക്കൊപ്പം കൂടി. ഞാൻ നിങ്ങളെ വന്നു കണ്ടു. അതൊരു രസകരമായ വൈകുന്നേരമായിരുന്നു. ആ ദിവസത്തിനു ശേഷം നിങ്ങളെന്റെ ഫോൺ നമ്പർ (മറ്റാരെയോ ഉപയോഗിച്ച്) കണ്ടുപിടിച്ചു. എന്നെ തുടർച്ചയായി വിളിക്കാൻ തുടങ്ങി. ഹോട്ടൽ മുറിയിൽ വന്നു കാണാൻ ആവശ്യപ്പെട്ടു. ജോലിസംബന്ധമായ ചില ചർച്ചകളുടെ മറപിടിച്ചായിരുന്നു ഹോട്ടലിലേക്കുള്ള ക്ഷണം. പലതവണ ഞാൻ നിഷേധിച്ചുവെങ്കിലും ഒടുവിൽ എനിക്ക് വരേണ്ടി വന്നു. പഴഞ്ചനാകല്ലേയെന്ന് ഞാൻ എന്നോടുതന്നെ പറയാൻ തുടങ്ങിയപ്പോഴായിരുന്നു മുൻധാരണകൾ മാറ്റി നിറുത്തി ഞാൻ നിങ്ങളുടെ മുറിയുടെ ഡോർബെൽ അമർത്തിയത്. നിങ്ങൾ വാതിൽ തുറന്നു. വെറും അടിവസ്ത്രം മാത്രമാണ് നിങ്ങൾ ധരിച്ചിരുന്നത്. അരോചകമായ ആ കാഴ്ച കണ്ട് ഞാൻ വാതിൽക്കൽ തന്നെ ഞെട്ടിത്തരിച്ചും പേടിച്ചും നിന്നു. നിങ്ങൾ ഒരു വിഐപിയെപ്പോലെ നിന്നു. എന്റെ ഭയത്തെ ആസ്വദിച്ചു. എംജെ അക്ബറിൽ നിന്നും തനിക്കുണ്ടായ അശ്ലീലാനുഭവങ്ങൾ വിവരിച്ച് തുഷിത പട്ടേൽ സ്ക്രോൾ ഡോട്ട് ഇൻ പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ ബാക്കി ഭാഗം ഇവിടെ വായിക്കാം. https://amp.scroll.in/article/898460/mj-akbar-stop-with-the-lying-you-sexually-harassed-me-too-your-threats-will-not-silence-us?__twitter_impression=true