ഫയര്‍, എര്‍ത്ത്, രാംചന്ദ് പാക്കിസ്ഥാനി എന്നീ സിനിമകളിലെ ധീര കഥാപാത്രങ്ങള്‍ക്ക് പുറമെ കറുപ്പിനെതിരായ സമൂഹത്തിന്റെ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ താരം. സിനിമാലോകത്തെ സൗന്ദര്യസങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച് ‘ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍’ എന്ന പേരില്‍ സ്വന്തമായി കാമ്പയിൻ ആരംഭിക്കുകയും ചെയ്തു നന്ദിത. ഒരു ഫെയര്‍നെസ് ക്രീമിന്റേയും ആവശ്യം സ്ത്രീകള്‍ക്കില്ലെന്നും സിനിമയിലെ മറ്റ് സ്ത്രീകള്‍ വെളുത്ത ചായം മുഖത്ത് തേച്ചുനടക്കുമ്പോള്‍ ഒരിക്കല്‍ പോലും അതിന് തയ്യാറാകാതെ സ്വന്തം വിശ്വാസങ്ങളേയും നിലപാടുകളേയും മുറുകെ പിടിക്കാനും സമൂഹത്തിന്റെ വെളുപ്പിനോടുള്ള അഭിനിവേശത്തിനെതിരെ സംസാരിക്കാനും അവര്‍ തയ്യാറായി.ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഫിരാക് എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ് മേളയിൽ ലഭിച്ചു. മികച്ച കലാകാരനായ ജതിൻ ദാസ് , എഴുത്തുകാരിയായ വർഷ ദാസിന്റേയും മകളാണ് നന്ദിത. നന്ദിതയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ന്യൂ ഡെൽഹിയിലാണ്[1]. നന്ദിത രണ്ട് പ്രാവശ്യം വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനം നേടുകയും ചെയ്തിട്ടുണ്ട്.[2] രണ്ടാമത് വിവാഹം ചെയ്തത് കൊൽക്കത്തയിലെ ഒരു പരസ്യകമ്പനിക്കാരനായ സൗമ്യ സെന്നിനെയാണ്. 2006 ൽ വിവാഹ മോചനവും നേടി.നന്ദിത തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ജന്ത്യ മഞ്ച് എന്ന തിയേറ്റർ നാടക കൂട്ടത്തിലൂടെയാണ്.[3] ഇതുവരെ നന്ദിത 30 ലധികം ചിത്രങ്ങളിൽ , പത്തിലധികം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും സമാന്തര ചിത്രങ്ങളുടെ രീതിയിലുള്ള ചിത്രങ്ങളാണ്.