സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നവോത്ഥാനത്തിന്റെ ഈറ്റില്ലം

വി.സീതമ്മാൾപളളത്തുമന,ദേവകിയേടത്തി ജനിച്ചുവളർന്ന മന, എല്ലാവിധ നവോത്ഥാനപ്രവർത്തനങ്ങളുടെയും ഈറ്റില്ലമാണ്.ജാതീയമായ ഉച്ച നീചത്വങ്ങൾക്കെതിരേ, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പടപൊരുതാൻ  സാധാരണജനങ്ങളെയും പാവപ്പെട്ടവരെയുംസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനങ്ങളെല്ലാം പളളത്തുമനയിൽ നിന്നാണ് തുടങ്ങിയത്. അതിനു ചുക്കാൻ പിടിച്ചത്,പളളത്തു കൃഷ്ണനും ആര്യാപളളവും. ബ്രിട്ടീഷ് സർക്കാർ വേട്ടയാടിക്കൊണ്ടിരുന്ന പാർട്ടിപ്രവർത്തകർക്ക് സുരക്ഷിതമായ ഒളിത്താവളമൊരുക്കിയതും ഈ മനയാണ്.  പുരോഗമനപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ നിർവഹിച്ചുകൊണ്ട്  ഇന്നും ഒരു മാറ്റവുമില്ലാതെ പളളത്തുമന നിലകൊളളുന്നു.  

2008 ലാണ് മെഹറുമൊരുമിച്ച് ഞാൻ അവിടെപ്പോയത്.വിശാലമായ വയലേലകൾക്കപ്പുറം പ്രതാപങ്ങളൊന്നും എടുത്തു കാട്ടാനില്ലാത്ത മന.പണ്ടത്തേതിൽ നിന്ന് കുറച്ചു വെട്ടിച്ചുരുക്കിയെന്നുമാത്രം.മനയുടെ ഒരു ഭാഗം പാർട്ടി ഓഫീസായി പ്രവർത്തിക്കുന്നു. ദേവകിയേടത്തിയുടെ സഹോദരൻറെ മകൻ,അഭയം കുഞ്ഞുകുട്ടനും കുടുംബവുമാണവിടെ  ഇപ്പോൾ താമസിക്കുന്നത്.  അഭയത്തിലെ പാവങ്ങളുടെയും വീടാണത്. ബാങ്കിലെ ജോലി രാജി വച്ച് നിരാലംബരെ സംരക്ഷിക്കുന്നതിനുവേണ്ടി അഭയം എന്ന താവളത്തിനു രൂപം നൽകി, ആരോരുമില്ലാത്ത പാവങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ചിരിക്കയാണ്,അഭയം കുഞ്ഞുകുട്ടൻ.മനയോടു ചേർന്നുളള വയലിലും കൃഷിഭൂമിയിലും ജൈവ രീതിയിൽ കൃഷി ചെയ്തുണ്ടാക്കുന്ന  ഉൽപ്പന്നങ്ങൾഅവിടത്തെ അന്തേവാസികളുടെ ഭക്ഷണത്തിനുളളതാണ്.ദേവകിയേടത്തിയും സ്വന്തം ഭൂമി അഭയത്തിനുവേണ്ടി വിട്ടുകൊടുത്തിരിക്കുന്നു.
വീടിന്റെ മച്ചിൻമുകളിലെ ഹാളിൽ 2007 ഫെബ്രുവരിയിൽ ആര്യാപളളം അനുസ്മരണസെമിനാർ  നടത്തിയ ബാനർ അഴിച്ചിട്ടില്ല. നിറയെ നരിച്ചീറുകൾ അവിടെ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. മുറ്റത്തെ വലിയ കിണർ പണ്ടേപ്പോലെ. കുറച്ചപ്പുറത്തായി പുതുതായി നിർമ്മിച്ചിട്ടുളളത് ഒരു ടോയ് ലെറ്റ് മാത്രം.അതിന്റെ ചവിട്ടുപടിയിയാട്ടിരിക്കുന്നത് സർപ്പക്കാവിലെ കല്ലാണത്രേ. സർപ്പക്കാവുമായി ബന്ധപ്പെട്ടതെല്ലാം അങ്ങേയറ്റം അന്ധവിശ്വാസത്തിലടിയുറപ്പിച്ചതാണ്,മലയാളിക്ക്. എത്രപുരോഗമനവാദിയായാലും അതിൽ തൊട്ടുകളിക്കാൻ മലയാളി മുതിരില്ല.ഒരു പാമ്പ് മടിയിൽ കയറിയിരുന്ന സംഭവംഅതുമായി ബന്ധപ്പെട്ട് മെഹർ ഓർമ്മിച്ചെടുക്കുകയും അതെക്കുറിച്ച് ഞങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.സർപ്പക്കാവിലെ കല്ല് മാറ്റുന്നതിനു മുമ്പാണ് ഈ സംഭവമെങ്കിൽ ഈ വിശ്വാസത്തിന്റെ  സാംഗത്യമുറപ്പിക്കുമായിരുന്നു.
മാറ്റം വരുത്തേണ്ടത്,വീടുകൾക്കും മറ്റു പുറം മോടികൾക്കുമല്ല,മനസ്സിനും ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണെന്ന് ആചുറ്റുപാടുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അത്തരം ചിന്തകളെയെല്ലാം പുറം തളളി പുരോഗമനവാദി എന്നു പുറം പൂച്ചു പറഞ്ഞു കൊണ്ട് മലയാളി ഇന്ന് എവിടെച്ചെന്നു നിൽക്കുന്നുവെന്ന് ഓർത്തു പോവുകയാണ്. 
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും