സംസ്ഥാനത്തെ ആദ്യ വനിതാ ഫോറസ്റ്ററായി അട്ടപ്പാടിയിലെ ആദിവാസി വനിത വള്ളിയമ്മാൾ നിയമിതയായി. വടകോട്ടത്തറ ഊരിലെ രംഗന്റെയും രങ്കിയുടെയും മകളും ശിവന്റെ ഭാര്യയുമാണ്. 2003ൽ ഫോറസ്റ്റ് ഗാര്‍ഡായി സൈലന്‍റ് വാലിയില്‍ സര്‍വ്വീസില്‍ പ്രവേശിച്ച വള്ളിയമ്മാൾ പ്രമോഷനിലൂടെയാണ് ഫോറസ്റ്ററായത്.പുതൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വള്ളിയമ്മാൾക്ക് മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് നിയമനം.നിലവില്‍ മേലേ ചാവടിയൂര്‍ വനം സംരക്ഷണസമിതിയുടെ സെക്രട്ടറിയും വനംവകുപ്പിലെ അതലറ്റും ദേശീയ കായികതാരവുമാണ്.