സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

എം.സി.ജോസഫൈൻ
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായ എം.സി.ജോസഫൈൻ (62 വയസ്)  എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ മുരുക്കുംപാടത്ത് 1949 ആഗസ്റ്റ് 3 ന് ജനിച്ചു. എം.എ. ചവരോയുടെയും മേരി മഗ്ദലനയുടെയും മകള്‍. സെന്‍റ് മേരീസ് എല്‍. പി. എസ്. മുരുക്കുംപാടം, ഓച്ചന്തരുത്ത് സാന്‍റാഗ്രൂസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ആലുവ സെന്‍റ് സേവിയേഴ്സ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും, എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. കെ. എസ്. വൈ. എഫ്., ഡി. വൈ. എഫ്. ഐ., മഹിളാ ഫെഡറേഷന്‍ എന്നിവയിലൂടെ രാഷ്ട്രീയ രംഗത്തെത്തി. 1978 ല്‍ സി. പി. ഐ. (എം) അംഗമായി. ബ്രാഞ്ച് സെക്രട്ടറിയായി രാഷ്ട്രീയം പ്രവര്‍ത്തനമാരംഭിച്ചു. “പോരാട്ടങ്ങളിലെ പെണ്‍പെരുമകള്‍” (2007) എന്ന ലേഖന സമാഹാരം  പ്രസിദ്ധീകരിച്ചിട്ടുണ്ട് . ജിസിഡിഎ ചെയര്‍പേഴ്സണായും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണായും  അങ്കമാലി നഗരസഭാ കൌണ്‍സിലര്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.ഇടുക്കിയിൽനിന്ന് ലോകസഭയിലേക്കും അങ്കമാലി, കൊച്ചി എന്നിവിടങ്ങളിൽനിന്ന്നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ട്രേഡ്‌യൂണിയൻ പ്രവർത്തകനായ പി എ മത്തായിയാണ്ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്‌സന
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും