പ്രശസ്ത ലോങ്ങ് ജമ്പ് താരം കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയില്‍ ചീരഞ്ചിറയില്‍ കെ. ടി മാര്ക്കോ ന്റെയും, ഗ്രേസിയുടെയും മകളായി കൊച്ചുപറമ്പില്‍ കുടുംബത്തില്‍ ജനനം. കായിക രംഗത്തേക്ക് വഴി തെളിച്ചത് അച്ഛന്‍ മാര്ക്കോസ് ആണ്, തുടര്ന്ന് പരിശീലനം നല്കിയത് ഹൈസ്കൂള്‍ കായിക അധ്യാപകന്‍ കെ. പി. തോമസ് മാഷും. ചെറുപ്പത്തില്‍ തന്നെ അഞ്ജു സ്കൂള്‍ കായിക മത്സരങ്ങളില്‍ മികവ്തെളിയിക്കുകയും, തുടര്ന്ന് കാലിക്കറ്റ് സര്‍വകലാശാല കായികചാമ്പ്യന്‍ ആവുകയും ചെയ്തു. 2003-ല്‍ പാരിസില്‍ വെച്ച് നടന്ന ലോക അതലറ്റിക്സ് ചാമ്പ്യന്ഷി്പ്പില്‍, 6.70 മീ കടന്നു വെങ്കല മെഡല്‍ നേടിയതോടുകൂടിയാണ്, അഞ്ജു ദേശീയ ശ്രദ്ധയാകര്ഷിച്ചത്. ഇന്ത്യയില്‍ നിന്നും ലോക അതലറ്റിക്സ് ചാമ്പ്യന്ഷിംപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ വ്യക്തിയാണ് അഞ്ജു. 1996-ല്‍ ഡല്ഹിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്ഷിപ്പില്‍ ലോങ്ങ് ജമ്പില്‍ മെഡലോടുകുടി തുടക്കം. തുടര്ന്ന് 1999-ല്‍ ബംഗ്ലൂര്‍ ഫെഡറെഷന്‍ കപ്പില്‍ ട്രിപ്പ്ള്‍ ജമ്പില്‍ നാഷണല്‍ റെക്കോര്ഡ് നേടുകയും, നേപാളില്‍ നടന്ന സൌത്ത് ഏഷ്യന്‍ ഫെഡറെഷന്‍ ഗെയിംസില്‍ സില്വര്‍ ലഭിക്കുകയും ചെയ്തു. 2001-ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന നാഷണല്‍ സിര്ക്യുറ്റ് മീറ്റില്‍, ഇതേ ലോങ്ങ് ജമ്പ് റെക്കോര്ഡ് 6.74 മീ എന്നതിലേക്ക് തിരുത്തി. അതെ വര്ഷം തന്നെ ലുധിയാനയില്‍ വച്ചു നടന്ന നാഷണല്‍ ഗെയിംസില്‍ ലോങ്ങ് ജമ്പിനും, ട്രിപ്പിള്‍ ജമ്പിനും സ്വര്ണം നേടി. 2002-ല്‍ മാന്ജമസ്ടറില്‍ വച്ചു നടന്ന കോമണ് വെല്‍ത്ത് ഗെയിംസില്‍ 6.49 മീ കടന്നു വെങ്കല മെഡല്‍ നേടുകയും ചെയ്തു. 2003-ലെ പാരിസിലെ പ്രകടനത്തിനുശേഷം, അതേ വര്ഷം ആഫ്രോ- ഏഷ്യന്‍ ഗെയിംസില്‍ സ്വര്ണ മെഡല്‍ നേടി. 2004-ല്‍ ഏതെന്സില്‍ വെച്ചു നടന്ന ഒളിമ്പിക് ഗെയിംസില്‍ 6.38 മീ എന്ന ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൈവരിച്ചു. ഈ നേട്ടം നിലവിലെ ദേശീയ റെക്കോര്ഡ് ആയി തുടരുന്നു. 6.75 മീ എന്ന ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ 2005 –ലെ IAAF ലോക അതലറ്റിക്സ് ചാമ്പ്യന്ഷിപ്പില്‍ സ്വര്ണം നേടി. 2007 ഓഗസ്റ്റില്‍ നടന്ന ഒസാകാ ലോക ചാമ്പ്യന്ഷിനപ്പില്‍ സ്ഥാനമുറപ്പിച്ച 6.65 മീ കുതിപ്പ്, അഞ്ജു കാഴ്ചവെച്ചത്, 2007-ല്‍ അമന്‍ (ജോര്ദാതന്‍) വച്ചു നടന്ന 17-മത് ഏഷ്യന്‍ അതലറ്റിക്സ് ചാമ്പ്യന്ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തോടെയാണ്. ഒസാകായില്‍ അഞ്ജു 9- ആം സ്ഥാനം ഉറപ്പിച്ചു. കൊച്ചിയില്‍ (കേരളം) വച്ചു നടന്ന മൂന്നാമത് സൌത്ത് ഏഷ്യന്‍ അതലറ്റിക്സ് ചാമ്പ്യന്ഷി്പ്പില്‍ 6.50 മീ കുതിപ്പോടെ സ്വര്ണം നേടി. ഒന്പ.തു വര്ഷ ങ്ങള്ക്ക്ട ശേഷം 2014-ല്‍ അഞ്ജുവിനെ തേടിയെത്തിയ ഒളിംപിക്സ് സ്വര്ണക മെഡലാണ് അഞ്ജുവിന്റെ നേട്ടങ്ങളില്‍ ഏറ്റവും വിലമതിപ്പുള്ളത്. 2005-ല്‍ മൊണടെ കാര്ലോ്യില്‍ വച്ചു നടന്ന ലോക അതലറ്റിക്സ് ഫൈനലില്‍ റഷ്യയുടെ താത്യാന കൊട്ടോവയ്ക്ക് പിന്നിലായി വെള്ളി മെഡലോടുകൂടിയാണ് അഞ്ജു ജയിച്ചത്. എന്നാല്‍ ഉത്തേജക മരുന്നു പ്രയോഗം കാരണം കൊട്ടോവയുടെ സ്വര്ണം പിന് വലിക്കുകയും, തോട്ടടുത്ത സ്ഥാനക്കാരിയായ അഞ്ജുവിന് നല്കുകയും ചെയ്തു. 2002-2003 അര്ജുുന അവാര്ഡ്, 2003-2004 രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്ഡ്, 2004-ല്‍ പദ്മ ശ്രീയും നല്കി രാജ്യം അഞ്ജുവിനെ ആദരിച്ചു. ജൂണ്‍ 2016 വരെ അഞ്ജു കേരള സ്റ്റേറ്റ് സ്പോര്ട്സ്ജ കൌണ്സിില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചു. TOPS ( ടാര്ജെസറ്റ് ഒളിംപിക് പോടിയം സ്കീം) ചെയര്‍ പെര്സണ്‍ സ്ഥാനവും, കേന്ദ്ര സര്ക്കാ്രിന്റെ ‘ഖേലോ ഇന്ത്യ’ പ്രൊജക്റ്റ്ന്റെ എക്സിക്യുട്ടിവ് അംഗ സ്ഥാനവും അഞ്ജു വഹിക്കുന്നു. നിലവില്‍ ബംഗ്ലൂര്‍ കസ്റംസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ട്രിപ്പിള്‍ ജമ്പില്‍ മുന്‍ നാഷണല്‍ ചാമ്പ്യന്‍ ആയിരുന്ന റോബര്ട്ട് ബോബി ജോര്ജ്ട ആണ് അഞ്ജുവിന്റെ ഭര്ത്താ്വും പരിശീലകനും. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ബോബി അഞ്ജുവിന്റെ പരിശീലകനായി മുഴുവന്‍ സമയം ചിലവിടാന്‍ 1998-ല്‍ തന്റെ ജോലി രാജിവെച്ചു. ആരോണും, ആന്ട്രിടയുമാണ് മക്കള്‍. ജീവിത രേഖ തയ്യാറാക്കിയത് – ശില്പ മുരളി