സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കെ. എം. ബീന മോൾ.(1975 -….)




ഇടുക്കി  ജില്ലയിലെ  കൊമ്പിടിഞ്ജലിൽ  1975  ആഗസ്റ്റ്  15ന് ജനിച്ച കാളയത്തുംകോഴി  മാത്യൂസ്  ബീനമോൾ, അവിടെ  പരിമിതമായ  ചുറ്റുപാടുകളിൽ വളർന്ന്, ഇന്ത്യ മുഴുവന്‍ അറിയുന്ന  കായികതാരമായി .
ബീനമോളുടെ സഹോദരൻ  കെ. എം ബിനുവും അത് ലറ്റാണ്.    
1990  മുതൽ  2004  വരെ  കായിക  ലോകത്ത്  സജീവയായിരുന്ന ബീന ഒളിമ്പിക്സ്  സെമിഫൈനലിൽ  എത്തുന്ന  മൂന്നാമത്തെ  ഇന്ത്യൻ  വനിതയാണ്.
മികച്ച പ്രകടനങ്ങൾ : സിഡ്നി  ഒളിമ്പിക്സും,  ജക്കാർത്തയിലെ ഏഷ്യൻ  ഗെയിംസും .  2000 സിഡ്നി  ഒള്മ്പിക്സിൽ  400  മീറ്റർ  51.21 ന്  ഫിനിഷ്  ചെയ്ത  ബീന  ജക്കാർത്തയിൽ  800  മീറ്റർ  വനിതാ  വിഭാഗത്തിൽ സ്വർണം  നേടി.  ബുസാനിൽ  നടന്ന  2002  ഏഷ്യൻ ഗെയിംസിൽ  വനിതാ  വിഭാഗം  4X400 റിലേയിൽ  സ്വർണവും  സ്വന്തമാക്കി. 2000 ലെ സമ്മർ  ഒളിമ്പിക്സ്  മത്സരത്തോടെ  പി.ടി. ഉഷയ്ക്കും ,  ഷൈനി  വിത്സനും  ശേഷം  ഒളിമ്പിക്സിൽ  സെമി  ഫൈനലിൽ  എത്തുന്ന  ഭാരതീയ  എന്ന  ബഹുമതി  ബീനയ്ക്ക്  ലഭിച്ചു.
ബഹുമതികൾ : 2000 ൽ  അർജുന  അവാർഡ്.  2002-2003 ൽ   രാജീവ് ഗാന്ധി  ഖേൽ രത്ന  പുരസ്കാരം  കായികതാരം  അഞ്ജലി  വേദ്  പതകുമായി  പങ്കു വെച്ചു. 

ഇപ്പോള്‍ ഇന്ത്യൻ  റെയിൽവേയിൽ  ഉദ്യോഗസ്ഥ.  
ബീനമോൾ ഡോ: വിവേക്  ജോർജിനെ  വിവാഹം  ചെയ്തു.  ഇവർക്ക്  രണ്ടു  കുട്ടികളാണ്.  അശ്വിൻ, ഹെയ്ലി. 

ജീവിത രേഖ തയ്യാറാക്കിയത് –  അനില രതീഷ്

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും