സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ലളിതാംബിക അന്തര്‍ജനം




കൊട്ടാരക്കര കോട്ടവട്ടത്ത്‌ മഠത്തില്‍ കെ. ദാമോദരന്‍ പോറ്റിയുടെയും പെങ്ങാരപ്പള്ളി ആര്യാദേവിയുടെയും മകളായി 1909 ല്‍ ആണ്‌ ലളിതാംബിക ജനിച്ചത്‌.

ഒരു പതിറ്റാണ്ടോളം മലയാള സാഹിത്യ ലോകത്ത്‌ നിറഞ്ഞുനിന്ന പ്രതിഭയാണ്‌ ലളിതാംബിക അന്തര്‍ജനം. തന്റെ രചനകളിലൂടെ സ്വസമുദായത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ ശക്തമായി വിമര്‍ശിച്ചു. `യാത്രാഖണ്ഡം', `പ്രതിധ്വനി', `മനുഷ്യന്‍ മാത്രം', `വിധിബലം', `കുറ്റസമ്മതം' എന്നിവയിലെല്ലാം അന്തര്‍ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതപൂര്‍ണമായ ജീവിതം നിറഞ്ഞു നില്‍ക്കുന്നു. കുറിയോത്ത്‌ താത്രിയുടെ സ്‌മാര്‍ത്തവിചാരമടിസ്ഥാനമാക്കി രചിച്ച `പ്രതികാര ദേവത' ഏറെ ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു.

അഗ്നിസാക്ഷിയാണ്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി. സാമുദായികതയ്‌ക്കും പുരുഷമേധാവിത്തത്തിനുമെതിരായുള്ള, ഒരു താക്കീതാണ്‌ `അഗ്നിസാക്ഷി.'

നമ്പൂതിരി യോഗക്ഷേമസഭ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, പാഠപുസ്‌തകക്കമ്മിറ്റി കേരള സാഹിത്യ അക്കാദമി എന്നിവയിലൊക്കെ ഇവര്‍ സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ചു. 1927 ല്‍ രാമപുരം അമനക്കര ഇല്ലത്തെ നാരായണന്‍ നമ്പൂതിരിയെയാണ്‌ വിവാഹം ചെയ്‌തത്‌. 1937ല്‍ ആണ്‌ ആദ്യ കവിതാ സമാഹാരം ലളിതാഞ്‌ജലി പ്രസിദ്ധീകരിച്ചത്‌. `വഞ്ചിരാജേശ്വരി', `ഭാവദീപ്‌തി', `ഒരു പൊട്ടിച്ചിരി', `നിശ്ശബ്‌ദസംഗീതം' എന്നിവയും കവിതാ സമാഹാരങ്ങളാണ്‌.

1987 ഫെബ്രുവരി 6 ന്‌ ഇവര്‍ അന്തരിച്ചു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും