സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പണ്ഡിത രമാബായിഃ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവ്




ഇന്ത്യന്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് പണ്ഡിത രമാബായി 1858 ഏപ്രില്‍ 23-ന് ജനിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവും വിദ്യാഭ്യാസപരിഷ്‌കരണത്തിലെ പൂര്‍വസൂരിയും എന്ന നിലയിലാണ് അവര്‍ അറിയപ്പെടുന്നത്. സംസ്‌കൃതത്തിലുള്ള പാണ്ഡിത്യത്തിന്റെ പേരില്‍ ‘പണ്ഡിത’ എന്നും പൊതുവായ പാണ്ഡിത്യത്തിന്റെ പേരില്‍ ‘സരസ്വതി’ എന്നുമുള്ള നാമങ്ങള്‍ കല്‍ക്കട്ട സര്‍വകലാശാലയാണ് അവര്‍ക്ക് സമ്മാനിച്ചത്. സ്വതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത പണ്ഡിത രമാഭായി, 1889-ലെ കോണ്‍ഗ്രസ് സമ്മേളനത്തിലെ 10 വനിത പ്രതിനിധികളില്‍ ഒരാളായിരുന്നു. ബാല വിവധവകളുടെ ജീവിതത്തിലെ നിയന്ത്രണങ്ങള്‍ക്ക് കാരണമാകുന്ന ബാലവിവാഹത്തിനെതിരെ അവര്‍ പ്രചാരണം നടത്തി. സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ബാലവിവാഹം മൂലമുണ്ടാകുന്ന പീഡനങ്ങളില്‍ നിന്നുള്ള മോചനത്തിനുമായി അവര്‍ ആര്യ മഹിള സമാജം സ്ഥാപിച്ചു. യുഎസ്എയില്‍ അവര്‍ നടത്തിയ പ്രഭാഷണങ്ങളെ തുടര്‍ന്ന്, അവരുടെ പോരാട്ടങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം രമാഭായി അസോസിയനുകള്‍ രൂപികരിക്കപ്പെട്ടു. എഴുത്തുകാരി കൂടിയായിരന്നു അവര്‍. ഉന്നത കുലജാതയായ ഹിന്ദു സ്ത്രീ ആണ് അവരുടെ പ്രധാന പുസ്തകം. ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റത്തിലുള്ള അവരുടെ സംഭാവനകള്‍ കണക്കിലെടുത്ത് 1989 ഒക്ടോബര്‍ 26-ന് കേന്ദ്ര സര്‍ക്കാര്‍ അവരുടെ ഓര്‍മ്മയ്ക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും