എഴുപത്തിആറാം വയസ്സിൽ ആദ്യ കവിതാ സമാഹാരം . എഴുത്തുകാരി ടി. എൽ . ശാന്തമ്മ ഇങ്ങനെ പറയുന്നു: " കൂടുതൽ കൂടുതൽ അന്തർമുഖമാകുമ്പോൾ ഏറെ ആനന്ദം അനുഭവിക്കുവാൻ കഴിയുമെന്ന് തോന്നി. അങ്ങനെ കൈവന്ന അനുഭൂതികൾ , അനുഭവങ്ങൾ, തോന്നിയ വരികളിൽ എഴുതി സൂക്ഷിച്ചു . ഏതാണ്ട് നാൽപതു വർഷം മുൻപെഴുതിയ വരികളാണ് ഈ സമാഹാരത്തിൽ ഉള്ളത് . വളരെക്കാലം താലോലിച്ചു സംരക്ഷിച്ചു പോന്ന പുസ്‌തകകൂട്ടത്തോടൊപ്പം എന്റേതായ ഒരു കൈയൊപ്പെങ്കിലും അവശേഷിപ്പിക്കണം എന്ന ചിന്തയാണ് "മൺതരികൾ" പുസ്‌തകരൂപത്തിലാക്കാൻ എന്നെ പ്രേരിപ്പിച്ചത് ".എഴുത്തുകാരിയുടെ മക്കളായ ലാലുവും ബാലുവും ആണ് പ്രസാധകർ .വി. വിനയകുമാർ ഡിസൈനും ലേഔട്ടും .