സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

തെരുവുനായ് നിയന്ത്രണ പദ്ധതിയുമായി കുടുംബശ്രീ

എസ്.ജയലക്ഷ്മി



വനിതാദിന സ്പെഷ്യല്‍

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളിലും കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു.സമീപകാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമാണ് തെരുവുനായ്ശല്യം.തെരുവുനായ്ക്കളെ കൊല്ലുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക വഴി അവയുടെ എണ്ണം കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യ നിഷ്കര്‍ഷിച്ചിട്ടുള്ള ഏകീകൃത പ്രവര്‍ത്തന രീതിയനുസരിച്ച് തെരുവുനായ നിയന്ത്രണ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് ഒക്ടോബര്‍ 2016 വരെ ലഭിച്ചിട്ടുള്ള സംസ്ഥാനതല റിപ്പോര്‍ട്ടുകള്‍  പ്രകാരം 941 ഗ്രാമപഞ്ചായത്തുകളില്‍ 837 പഞ്ചായത്തുകള്‍ക്ക് പദ്ധതി നടത്തിപ്പിനായി 13.56 കോടി രൂപ അനുവദിച്ചിട്ടുണ്ട്.എന്നാല്‍ ആകെ 89.20 ലക്ഷം രൂപ മാത്രമേ പദ്ധതിക്കായി ചെലവഴിക്കാന്‍ സാധിച്ചിട്ടുള്ളു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പട്ടിപിടുത്തക്കാരുടെ എണ്ണം 55 മാത്രമാണ്.കൂടാതെ ഈ മേഖലയില്‍ മൃഗപരിപാലനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 42 പേരും ഉണ്ട്.നഗരസഭകള്‍ ഈ പദ്ധതിക്കുവേണ്ടി നീക്കി വച്ചിട്ടുള്ളത് 9.35കോടി രൂപയാണ്.2012ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള തെരുവുനായ്ക്കളുടെ എണ്ണം 2.99 ലക്ഷമാണ്.എന്നാല്‍ ഇപ്പോള്‍ അത് 6 ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നു.ഈ അവസരത്തില്‍ തെരുവുനായ് ശല്യം പരിഹരിക്കുന്നതിനായി കുടുംബശ്രീ മുന്നോട്ട് വയ്ക്കുന്നത്.ഇതിനായി ബ്ലോക്ക് തലത്തിലോ നഗരതലത്തിലോ വേറിട്ടൊരു സൂക്ഷ്മ സംരംഭമായി ബ്ലോക്ക് മാനേജ് മെന്‍റ് യൂണിറ്റുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ തയ്യാറാകുന്നത്.

ഓരോ ബ്ലോക്ക് പരിധിയിലുമുള്ള പഞ്ചായത്തുകളിലെ തെരുവുനായ്ക്കളെ നിലവിലുള്ള നിയമപരിധിക്ക് വിധേയമായി കൂടു വച്ച് മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയും  ശസ്ത്രക്രിയാനന്തരണ പരിചരണവും ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീ  ബ്ലോക്ക് മാനേജ് മെന്‍റുകളുടെ ചുമതല.ഇത് പ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നായ ഒന്നിന്1000 രൂപ വീതം നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ അഞ്ചു പേര്‍ വീതമുള്ള മൂന്നു ബ്ലോക്ക് മാനേജ് മെന്‍റ്  യൂണിറ്റുകള്‍ രൂപീകരിച്ച് ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു.നിര്‍ദ്ദിഷ്ട രീതിയില്‍ നായ്ക്കളെ കൂടുവച്ച് പിടിക്കുന്ന രീതിയാണ് യൂണിറ്റുകള്‍ അവലംബിക്കുന്നത്.ആദ്യദിനം തന്നെ 15 തെരുവുനായ്ക്കളെ പിടിക്കാന്‍ ഈ യൂണിറ്റുകള്‍ക്ക് കഴിഞ്ഞു.സംസ്ഥാനത്തെ 152  ബ്ലോക്കുകളിലും 93 നഗരസഭകളിലും സമാനമായ രീതിയില്‍ യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും.


ബ്ലോക്ക് മാനേജ്മെന്റ്  യൂണിറ്റുകളുടെ ചുമതലയും ഘടനയും


1.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരമുള്ള ഓരോ യൂണിറ്റിലും അഞ്ചുപേര്‍ വീതമാണ് ഉള്ളത്.

2.യൂണിറ്റിലെ അംഗങ്ങള്‍ കുടുംബശ്രീയില്‍ അംഗത്വമുള്ളവരോ കുടുംബശ്രീ  കുടുംബത്തിലോ അംഗങ്ങളോ ആയിരിക്കണം.

3.എല്ലാ യൂണിറ്റ് അംഗങ്ങളും കുടുംബശ്രീ നല്കുിന്ന യൂണിഫോമും തിരിച്ചറിയല്‍ കാര്ഡുംഗ നിര്ബശന്ധമായും ധരിച്ചിരിക്കണം.

4.യൂണിറ്റംഗങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള മൂന്നു ദിവസത്തെ പരിശീലന പലരിപാടിയില്‍ പങ്കെടുത്തിരിക്കണം.

5.പരിശീലനം ലഭിച്ച എല്ലായൂണിറ്റംഗങ്ങളും നിര്‍ബന്ധമായും പേപ്പട്ടി വിഷബാധ,ടെറ്റനസ് എന്നിവയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുത്തിരിക്കണം.

6.യൂണിറ്റുകള്‍ കൃത്യമായ രജിസ്റ്റര്‍ സംവിധാനം സൂക്ഷിക്കണം.

7.എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിശദമായ റിപ്പോര്‍ട്ട്  എല്ലാ മാസവും അതത് ജില്ലാമിഷനില്‍ സമര്‍പ്പിക്കണം.

8. തെരുവുനായ് നിയന്ത്രണ പദ്ധതിക്ക് മൂന്നുഘട്ടങ്ങളാണ് ഉള്ളത്.തെരുവുനായ്ക്കളുടെ വന്ധ്യംകരണം,മാലിന്യ നിര്‍മ്മാര്‍ജ്ജനം,വളര്‍ത്തു മൃഗങ്ങള്‍‍ക്ക് ലൈസന്സ് നല്കുതന്നതിനുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടം.

9.ശസ്ത്രക്രീയ അംഗീകൃത വെറ്ററിനറി ഡോക്ടര്‍ മുഖേന ചെയ്യേണ്ടതാണ്.ശസ്ത്രക്രീയയ്ക്ക് മുന്പും ശേഷവുമുള്ള പരിചരണം യൂണിറ്റംഗംങ്ങള്ക്ക്  ചെയ്യാം.

10.തെരുവുനായ്ക്കളെ പിടിക്കാന്‍ അനുയോജ്യമായവരെ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്ദോശിച്ചിട്ടുള്ള ഏകീകൃത പ്രവര്‍ത്ത നരീതിയനുസരിച്ച് യൂണിറ്റംഗങ്ങള്ക്ക് തെരഞ്ഞെ‍ടുക്കാം.

11.യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്പ് തന്നെ സര്‍ക്കാര്‍ അംഗീകൃത വെറ്ററിനറി ഡോക്ടര്‍,തെരുവുനായ്ക്കള്ക്ക് ശസ്ത്രക്രീയയും തുടര്‍പരിചരണവും ലഭ്യമാക്കാന്‍ കഴിയുന്ന മൃഗാശുപത്രികള്‍ എന്നിവ യൂണിറ്റുകള്‍ കണ്ടെത്തേണ്ടതാണ്.

നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ പദ്ധതി വഴി യൂണിറ്റുകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാനാകുന്നതോടൊപ്പം അതിരൂകഷമായ പ്രശ്നത്തിന് പരിഹാരം നേടാനും ഈ പദ്ധതി പ്രയോജനപ്പെടും.സ്ത്രീകളുടെ അഭിമാനാര്‍ഹമായ നേട്ടമാണ് ഇത്.  

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും