ഇന്ത്യയിലെ ആദ്യ ഐ.എ.എസുകാരി. എറണാകുളമാണ് സ്വദേശം. 1951 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ ഇവര്‍ കോഴിക്കോടും മദിരാശിയിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. ഹൊസുര്‍ സബ് കലക്‌ടറായിട്ടായിരുന്നു ആദ്യ നിയമനം. തമിഴ്‌നാട്ടിലെ ഏഴു മുഖ്യമന്ത്രിമാരുടെകൂടെ ജോലി ചെയ്‌തു. ഇന്ദിരാഗാന്ധി, രാജീവ്‌ഗാന്ധി എന്നിവരുടെ കാലത്ത് കേന്ദ്ര സര്‍വ്വീസിലും പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടറൈസ്‌ഡ് തുറമുഖമായ നവസേവ തുറമുഖത്തിന് വേണ്ടി അന്ന ഒരുപാട് അധ്വാനിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന (1985-1990) ആര്‍.എന്‍.മല്‍ഹോത്രയാണ് അന്ന രാജത്തിന്റെ ഭര്‍ത്താവ് .