സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഇറോം ശര്‍മ്മിളയുടെ പരാജയം മുട്ടുമടക്കലാണോ?

എസ്.ജയലക്ഷ്മി



ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇറോം ശര്‍മ്മിളയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ഇറോം മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഒക്രം ഇബോബി സിംഗിനെതിരെ തൗബല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയത്. പട്ടാളത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പക്കെതിരെ പതിനാറ് വര്‍ഷത്തോളം പോരാട്ടം നടത്തിയ ഇറോം ശര്‍മ്മിള മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പരാജയപ്പെട്ടു എന്നത് ഇന്ത്യയാകെ ചര്‍ച്ച ചെയ്യുന്നൊരു ചോദ്യമാണ്.

18,649 വോട്ടുകള്‍ ഇബോബിക്കു വേണ്ടി ചെയ്തപ്പോല്‍ കേവലം 90 വോട്ടുകള്‍ മാത്രമാണ് ഇറോമിനു ലഭിച്ചത്. അതായത് 0.33% വോട്ടുകള്‍ മാത്രം.ഈ തെരഞെടുപ്പ് മാറ്റത്തിന്റേതാണെന്നും തന്റെയും പ്രജ പാര്‍ട്ടിയുടേയും ശ്രമം മണിപ്പൂരിന്റെ മാറ്റമാണെന്നും ഇറോം പ്രഖ്യാപിച്ചിരുന്നു. തൗബലില്‍ ഇബോബിയോട് നേരിട്ട് ഒരു പോരാട്ടം പോലും കാഴ്ച വെക്കാന്‍ ഇറോമിന് സാധിച്ചില്ല. രണ്ടാം സ്ഥാനതെത്താന്‍ പോലും കഴിഞ്ഞില്ല. 8000 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥിയാണ് രണ്ടാമതെത്തിയത്. ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയ 144 വോട്ടുകള്‍ക്ക് പിന്നിലാണ് ഇറോം എത്തിയത്.സമാനമനസ്‌ക്കരുടെ കൂട്ടായ്മയാണ് പ്രജ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. 

സജീവമായ സര്‍ക്കാര്‍ വിരുദ്ധത ജനങ്ങള്‍ക്കിടയില്‍ നില നിന്നിരുന്ന മണിപ്പൂരില്‍ പ്രജ പാര്‍ട്ടി മത്സരിച്ചത് ആകെ മൂന്ന് സീറ്റുകളിലാണ്. മണിപ്പൂരിലെ ആദ്യ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചു എന്ന പ്രത്യേകത പ്രജ പാര്‍ട്ടി നേടിയെങ്കിലും അത് വോട്ടായി മാറിയില്ല. ഈ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 33 വോട്ടുകളാണ്.പതിനഞ്ച് വര്‍ഷം നിന്ന കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും അത് പ്രജ പാര്‍ട്ടിക്ക് ഗുണകരമാക്കാന്‍ കഴിഞ്ഞില്ല. ഇത് ഇറോമിന്റെ ജനപ്രിയതയുടെ അടയാളപ്പെടുത്തലായി കാണേണ്ടതില്ല. പക്ഷെ രാഷ്ട്രീയ നേതാവായുള്ള വരവിനെ മണിപ്പൂര്‍ ജനത അംഗീകരിച്ചില്ല, അല്ലെങ്കില്‍ പെട്ടെന്ന് അതിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും