സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

നിയന്ത്രണമില്ലാതെ ലൊക്കാന്റോ!

വിമെന്‍ പോയിന്റ് ടീംഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോ വീണ്ടും പെണ്‍വാണിഭ സംഘങ്ങളുടെ ഇടത്താവളമെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ ദിവസം ബംഗാളി പെണ്‍കുട്ടിയെ ഉപയോഗിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ലൊക്കാന്റോ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ റാക്കറ്റും ഇടപാടുകാരെ കണ്ടെത്തിയിരുന്നത് ലൊക്കാന്റോയില്‍ പരസ്യം നല്‍കിയാണ്. മുമ്പും ലൊക്കാന്റോയിലൂടെ പരസ്യം നല്‍കി ഇടപാടുകാരെ കണ്ടെത്തിയിരുന്ന പെണ്‍വാണിഭ സംഘങ്ങള്‍ പിടിയിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്ന സൈറ്റായതിനാല്‍ ഇതു നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല.

എല്ലാവിധ ക്ലാസിഫൈഡ് പരസ്യങ്ങളും നല്‍കാന്‍ കഴിയുന്ന ഈ സൈറ്റ് നിയന്ത്രിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ലൊക്കാന്റോയെ ഇന്ത്യയില്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നു കൊച്ചി റേഞ്ച് ഐജി എസ്.ശ്രീജിത്തും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരം പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെയും സന്ദര്‍ശിക്കുന്നവരെയും നിരീക്ഷിക്കുകമാത്രമാണ് ഏക വഴിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ലോകമെമ്പാടുമായി അറുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റാണ് ലൊക്കാന്റോ. റിയല്‍ എസ്‌റ്റേറ്റ്, വാഹനങ്ങള്‍, ജോലി തുടങ്ങി എല്ലാവിധ ക്ലാസിഫൈഡ് പരസ്യങ്ങളും ലൊക്കാന്റോയില്‍ നല്‍കാം. ഈ സൗകര്യം മുതലാക്കിയാണ് പെണ്‍വാണിഭ റാക്കറ്റുകള്‍ അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ ലൊക്കാന്റോയെ തെരഞ്ഞെടുക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അടക്കമുള്ള നഗരങ്ങളില്‍ ഇത്തരം സൈറ്റുകളില്‍ പരസ്യം നല്‍കികൊണ്ടുള്ള പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ലൊക്കാന്റോയില്‍ തന്നെ ഇത്തരത്തിലുള്ള നിരവധി പരസ്യങ്ങള്‍ ഈ നഗരങ്ങളില്‍ ഇടപാടുകാരെ ക്ഷണിച്ചുകൊണ്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ സൈറ്റില്‍ ആര്‍ക്കും എളുപ്പത്തില്‍ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യാമെന്നുള്ളതു തന്നെയാണ് ലൊക്കാന്റോ പെണ്‍വാണിഭസംഘങ്ങളുടെ പ്രിയപ്പെട്ടയിടമാകാന്‍ കാരണം.

ലൊക്കാന്റോ മാത്രമല്ല ഇതിന് സമാനമായ പലസൈറ്റുകളും പെണ്‍വാണിഭസംഘങ്ങള്‍ ഇടപാടുകാര്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളും ഇത്തരത്തിലുള്ള പെണ്‍വാണിഭസംഘങ്ങള്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം പെണ്‍വാണിഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലനും ഭാര്യയും ഫേസ്ബുക്കില്‍ കൊച്ചുസുന്ദരി എന്ന പേജ് ആരംഭിച്ചിരുന്നു. ഇവര്‍ പിടിയിലായപ്പോഴും ലൊക്കാന്റോ പോലുള്ള സൈറ്റുകള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും