സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വൈകല്യങ്ങളെ അതിജീവിച്ച് സുനിത




വിധി സമ്മാനിച്ച വൈകല്യങ്ങളെ വെല്ലുവിളിച്ച് ബ്രഷ് കടിച്ചുപിടിച്ച് വരച്ചുതീര്‍ത്ത മൂവായിരത്തിലേറെ ചിത്രങ്ങളുടെ ശേഖരവുമായി ഇരുപത്തിയാറുകാരി.ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കൈക്കും കാലിനും സ്വാധീനം നഷ്ടപ്പെട്ടെങ്കിലും സുനിത തളര്‍ന്നില്ല.

കണ്ണൂര്‍ പട്ടാളക്യാംപില്‍ പട്ടാളക്കാരുടെ ഭാര്യമാരുടെ സംഗമത്തില്‍ കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി സുനിതയെത്തിയത് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനുള്ള പ്രചോദനവുമായാണ്. ബ്രഷ് കടിച്ചുപിടിച്ച് കാലിന്റെ സഹായത്തോടെ ക്യാന്‍വാസില്‍ കോറിയിട്ട ചിത്രങ്ങള്‍ക്കെല്ലാം മികച്ച മികച്ചഅഭിപ്രായം ലഭിച്ചതോടെ സുനിത ചിത്രംവരയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പോളീയോ ബാധിച്ച് വൈകല്യമുള്ള സഹോദരന്‍ ഗണേഷിനുമൊപ്പം സുനിത കാന്‍വാസില്‍ അത്ഭുതംസൃഷ്ടിച്ചു.രാജ്യാന്തരസംഘടനയായ മൗത്ത് ആന്‍റ് ലെഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗമാണ് സുനിത.സുനിതവരച്ചുതീര്‍ക്കുന്ന ചിത്രങ്ങള്‍ വിദേശരാജ്യങ്ങളില്‍ സംഘടനയാണ് വില്‍പനനടത്തുന്നത്.വിധിയെ ചെറുത്തുതോല്‍പ്പിച്ച അനുഭവങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കിയതോടെ സുനിതയുടെ ചിത്രങ്ങള്‍ക്കും വന്‍ഡിമാന്‍ഡാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും