ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരമായിട്ടാണ് യെലേന ഇസിന്‍ബയേവ കരുതപ്പെടുന്നത്. സ്വദേശം റഷ്യ. രണ്ട് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്നു. 2004ലും 2008ലുമാണ് ഇസിന്‍ബയേവ ഈ നേട്ടം സ്വന്തമാക്കിയത്. പോള്‍ വാള്‍ട്ടിലെ ലോകറെക്കോര്‍ഡ് ഇസിന്‍ബയേവയുടെ പേരിലാണ്. പോള്‍ വാള്‍ട്ടില്‍ 5 മീറ്റര്‍ എന്ന ഉയരം താണ്ടിയ ഏക വനിതാ കായികതാരമാണ് ഇസിന്‍ബയേവ. ഔട്ട്‌ഡോറില്‍ 5.06 മീറ്ററും ഇന്‍ഡോറില്‍ല്‍ 5.01 മീറ്ററുമാണ് ഇസിന്‍ബയേവയുടെ മികച്ച സമയം. തുടര്‍ച്ചയായി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത് കൊണ്ടാണ് ഇസിന്‍ബയേവയ്ക്ക് ലേഡി ബൂബ്ക എന്ന ഓമനപ്പേര് കിട്ടിയത്. ഇപ്പോള്‍ 34 വയസ്സായി ഇസിന്‍ബയേവയ്ക്ക്.ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ശേഷം വിരമിക്കല്‍ സൂചന നല്‍കിയെങ്കിലും ഇസിന്‍ കളിക്കളത്തില്‍ തുടര്‍ന്നു. ജെമിനിയാണെന്റെ സ്റ്റാര്‍. ജെമിനി നക്ഷത്രക്കാര്‍ എളുപ്പം തീരുമാനം മാറ്റുന്നവരാണ് - ബയേവ അന്ന് പറഞ്ഞത് ഇങ്ങനെ.2009 ല്‍ ഇസിന്‍ബയേ ചാടിക്കടന്ന 5.06 മീറ്ററാണ് പോള്‍വാള്‍ട്ടിലെ ലോകറെക്കോര്‍ഡ്. 2005 മുതല്‍ 2009 വരെ ലോകചാമ്പ്യനായിരുന്നു ഇസിന്‍ബയേവ.അഞ്ചാം വയസ്സില്‍ ജിംനാസ്റ്റിക്കിലൂടെയാണ് ഇസിന്‍ബയേവ കായികരംഗത്തെത്തിയത്. പിന്നീട് ഇസിന്‍ബയേവ കളംമാറ്റിച്ചവിട്ടി.അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം 2004, 2005, 2008 വര്‍ഷങ്ങളില്‍ ഇസിന്‍ബയേവക്കു ലഭിച്ചു. ലോറിയസ് ലോക കായിക പുരസ്‌കാരങ്ങളിലെ ലോകത്തെ മികച്ച വനിതാകായിക താരം എന്ന പുരസ്‌കാരം ഇസിന് ലഭിച്ചിട്ടുണ്ട്.