ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ സ്ത്രീ പ്രതിനിധാനങ്ങളും പെണ്‍ വാരികകളിലെ പെണ്‍ നിര്‍മ്മിതികളും സ്ത്രീയെ ഒരു ഉപഭോഗ വസ്തു എന്ന നിലയില്‍ ആവിഷ്കരിക്കുകയും വ്യവസ്ഥിതിയുടെ ഭാഗമെന്ന നിലയില്‍ കാലാകാലങ്ങളായി ആ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പുരുഷന്റെ കാഴ്ച്ചയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നിര്‍മിതിയാണ് സ്ത്രീ അവതാരകരുടെ വേഷ ഭൂഷാദികള്‍. ഇവിടെ വിപണിയുടെ പ്രദര്‍ശന ശാലയായി സ്ത്രീ ശരീരത്തെ മാറ്റുന്നു (Wardrobe courtesy culture).സ്ത്രീയുടെ പദവിയെയും കര്‍ത്തൃത്വത്തെയും നിസാരവല്‍ക്കരിച്ച് പുരുഷന് വിധേയയായി മാത്രം നിലകൊള്ളുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്നസിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രാധാന്യം നല്‍കുന്നു.പരസ്യങ്ങളുടെ പ്രമേയങ്ങളില്‍ബോധപൂര്‍വം സ്ത്രീയെ സെക്സ് സിംബലായി (Sex Symbol) നിര്‍മ്മിക്കുന്ന പുരുഷ താല്പര്യം. സ്ത്രീകള്‍ക്ക് മാത്രമുള്ള പരിപാടികളില്‍(Programmes) സ്ത്രീ സ്വത്വത്തെ (Women identity) പരിമിതപ്പെടുത്തുന്ന പ്രവണത(ഗൃഹാലങ്കാരം, പാചകം, സൗന്ദര്യം)നിലനില്ക്കുന്നു.അഭിമുഖങ്ങളിലെപ്രശസ്ത വനിതകള്‍ എന്ന നിലയില്‍സിനിമാ രംഗത്തുള്ളവര്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്നു.റിയാല്‍റ്റി ഷോ സ്ത്രീ ശരീര സങ്കല്‍പ്പങ്ങളെ മലീമസമാക്കുന്നു.കൂടാതെ പ്രൈം ടൈം പ്രോഗ്രാമുകള്‍ സ്ത്രീയുടെവികല വ്യക്തിത്വങ്ങള്‍ ആവിഷ്കരിക്കുന്ന സീരിയലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഇവിടെ പ്രേക്ഷകരായ സ്ത്രീകളുടെ താല്പര്യങ്ങള്‍ ചാനലുകള്‍ പുരുഷാധിപത്യപരമായി തീരുമാനിക്കുന്നു. ഇത് വിപണിയുടെ സ്വാധീനവും പുരുഷ താല്പര്യങ്ങളെതൃപ്തിപ്പെടുത്തുന്നവള്‍ മാത്രമാണ് ഉത്തമ സ്ത്രീ എന്ന സ്ഥാപിത സങ്കല്‍പ്പത്തിന്‍റെ പ്രതിഫലനവുമാണ്. മുഖ്യധാരാപെണ്‍ വാരികകളിലെപെണ്‍ നിര്‍മ്മിതികള്‍ a. പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് വിധേയമായപെണ്‍ നിര്‍മ്മിതികള്‍ b. പുരുഷന്‍റെ ലൈംഗിക താല്‍പര്യങ്ങളെ ഉത്തേജിപ്പിക്കുന്ന ലേഖനങ്ങള്‍ - ചിത്രങ്ങള്‍- അനുഭവങ്ങള്‍- മുഖചിത്രംഉള്‍പ്പെടെ c. പരസ്യങ്ങളിലൂടെ സ്ത്രീ ശരീരത്തെ കച്ചവട ചരക്കാക്കുന്നു. d. കമ്പോള വിധേയമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ സ്ഥാപിക്കുന്നു. e. വലതു സ്വഭാവം വായനക്കാരില്‍ രൂപപ്പെടുത്തുന്നു. ഇന്റര്‍നെറ്റ് a. സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം b. Fake id വഴിസ്ത്രീയുടെ അഭിപ്രായങ്ങളെ ഹൈ ജാക്ക് ചെയ്യുന്നു c. മുഖ്യധാരാസമൂഹത്തില്‍തനിക്ക് അന്യമായ സ്വത്വത്തെe Self ലൂടെരൂപപ്പെടുത്താന്‍കഴിയുന്നു. d. ഇന്‍റര്‍നെറ്റില്‍ ലഭ്യമാകുന്നഅശ്ലീലകാഴ്ചകള്‍(content)യുവാക്കളില്‍ഉണ്ടാക്കുന്ന ലൈംഗിക വൈകൃത ചിന്തകള്‍ (frustration)ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകള്‍ക്കെതിരെയുള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ അവ പ്രേരകമാകുന്നു. e. സ്ത്രീയുടെഇ സ്പേസില്‍ ഉള്ള കടന്നു കയറ്റം. f. ഇ സ്പേസില്‍ അഭിപ്രായ പ്രകടനം നടത്തുന്ന സ്ത്രീകളെ പല രീതിയില്‍ (സ്വഭാവദൂഷ്യമടക്കം) അധിക്ഷേപിക്കാനുള്ള പൊതു സമൂഹത്തിന്‍റെ പ്രവണത. പരിഹാരം 1. ഇടതു പക്ഷ മാധ്യമങ്ങള്‍ സ്ത്രീശാക്തീകരണത്തിന് ഉതകുന്ന കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. 2. സ്ത്രീകളുടെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണം. 3. സ്ത്രീകളുടെ അഭിരുചികളെ വിപണി തന്ത്രങ്ങളില്‍ നിന്നും മോചിപ്പിച്ചു പ്രതിരോധത്തിന്റേയും പ്രതിബദ്ധതയുടെയും വഴികളിലൂടെ നടത്തുന്നതിന് ഇടതു പക്ഷനയം അനിവാര്യമാകേണ്ടിയിരിക്കുന്നു. 4. സ്ത്രീകളുടെമാധ്യമ വായനയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ജനാധിപത്യമഹിളാ അസോസിയേഷന്‍ സത്വര ശ്രദ്ധ പതിപ്പിച്ച്താഴെതട്ടില്‍ നിന്ന് തന്നെപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.