സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാര്‍വതി നെന്മിനിമംഗലം




1086 ല്‍ ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ നടവരമ്പില്‍ ജനിച്ചു. നല്ലൂരില്ലത്ത്‌ വിഷ്‌ണു നമ്പൂതിരിയും സരസ്വതി അന്തര്‍ജനവുമാണ്‌ മാതാപിതാക്കള്‍.
കടുത്ത യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഇവര്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ആര്‍ജ്ജിക്കാനായുള്ളു. പതിനാലാം വയസ്സില്‍ വാസുദേവന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചു. ഭര്‍ത്താവും സഹോദരങ്ങളും പുരോഗമന ചിന്താഗതിക്കാരായതിനാല്‍ ഇവര്‍ അടുക്കളയില്‍ ഒതുങ്ങാതെ യാഥാസ്ഥിതികത്യത്തില്‍ നിന്നും പുറത്തു കടന്നു.

1931ല്‍ പേറ്റുപുഴയില്‍ പാര്‍വ്വതിയുടെ നേതൃത്വത്തില്‍ അന്തര്‍ജന സമാജം രൂപം കൊണ്ടു. നമ്പൂതിരി സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമായിരുന്ന, ബ്ലൗസ്‌, സ്വര്‍ണ്ണവള, കമ്മല്‌ എന്നിവ പ്രതിഷേധമെന്നോണം പാര്‍വ്വതിയുടെ നേതൃത്വത്തില്‍ പല നമ്പൂതിരി സ്‌ത്രീകളും ഉപയോഗിച്ചു. 1931ല്‍ തളിപ്പറമ്പില്‍ ചേര്‍ന്ന നമ്പൂതിരി യുവജന സംഘത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചത്‌ പാര്‍വ്വതിയായിരുന്നു. ആ സമ്മേളനത്തില്‍ വെച്ച്‌ `വിധവയെ വിവാഹം ചെയ്യാനാരുണ്ട്‌.' എന്ന്‌ അവര്‍ ചോദിക്കുകയും ഞാനുണ്ട്‌ എന്ന്‌ എം.ആര്‍.ബി. ഉത്തരം പറയുകയും ചെയ്‌തു. തുടര്‍ന്ന്‌ വിധവയായിരുന്ന ഉമാദേവി അന്തര്‍ജനത്തെ അദ്ദേഹത്തെ വിവാഹം ചെയ്‌തു. വിധവാവിവാഹമടക്കം സാമുദായിക പരിവര്‍ത്തനങ്ങള്‍ പലതിനും പാര്‍വ്വതി ചുക്കാന്‍ പിടിച്ചു. 1122ല്‍ തന്റെ 36-ാം വയസ്സില്‍ അവര്‍ അന്തരിച്ചു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും