സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കൊടുങ്ങല്ലൂരിന്റെ അഭിമാനം!!
കടലില്‍ പൊലിയാനിരുന്ന ഏഴ് മനുഷ്യജീവനുകളെ അതിസാഹസികമായി രക്ഷിച്ചെടുത്തതാണ് കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം സ്വദേശി ക്യാപ്റ്റന്‍ രാധിക മേനോന്‍െറ കടലിലെ ധീരതക്കുള്ള രാജ്യാന്തര സമുദ്ര സംഘടനയായ ഐ.എം.ഒയുടെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.എം.ഒ ആദ്യമായാണ് ഒരു വനിതയെ ഈ  പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ മര്‍ച്ചന്‍റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനായ രാധിക ഇപ്പോള്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍െറ എണ്ണക്കപ്പലായ സമ്പൂര്‍ണ സ്വരാജിലെ ക്യാപ്റ്റനാണ്. കഴിഞ്ഞ ജൂണില്‍ ബംഗാള്‍ കടലില്‍ മുങ്ങിയ ദുര്‍ഗമ്മയെന്ന മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് രാധികയുടെ നേതൃത്വത്തില്‍ പ്രതികൂല കാലാവസ്ഥ അവഗണിച്ച് ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെടുത്തത്. 

ബംഗളൂരുവില്‍ ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞ് കേരളത്തില്‍ വന്ന ശേഷം 1991 കൊച്ചി മറൈന്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നാണ് രാധിക പഠനം പൂര്‍ത്തിയാക്കിയിറങ്ങിയത്. ലക്ഷദ്വീപ് യാത്രക്കപ്പലായ ടിപ്പുസുല്‍ത്താനില്‍ റേഡിയോ ഓഫിസറായിട്ടായിരുന്നു ആദ്യ നിയമനം. 2012 ലാണ് സുവര്‍ണ സ്വരാജിന്‍െറ ക്യാപ്റ്റനായത്.

എച്ച്.എസ്.സി.ഐയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറായി വിരമിച്ച കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം പി.ബി. മേനോന്‍െറയും സുധാമേനോന്‍െറയും മകളായ  രാധിക ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി പ്രവീണ്‍ വേണുഗോപാലിന്‍െറ ഭാര്യയാണ്. മകന്‍ ബവേഷ് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും