സ്ത്രീസുരക്ഷയ്ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ 'നിര്‍ഭയ' പദ്ധതി വഴിമുട്ടി നില്‍ക്കുന്നു.2012ല്‍ രൂപംകൊടുത്ത ഈ പദ്ധതിയുടെ ലക്ഷ്യം സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുക,അതിക്രമത്തിന് ഇരയായവരെ സംരക്ഷിക്കുക,പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക എന്നതാണ്. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും പങ്കാളിത്തതോടെ വിവിധ പരിപാടികള്‍ നടത്താനായിരുന്നു പദ്ധതി. തിരുവനന്തപുരം,ഇടുക്കി, വയനാട്,മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഹിളാ സമഖ്യയുടെയും കോഴിക്കോട്, എറണാകുളം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നിര്‍ഭഹോമുകള്‍ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. നിര്‍ഭയയയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ 1.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിര്‍ഭയകമ്മിറ്റി 2.പഞ്ചായത്ത് തലം വരെ ജാഗ്രതാ സമിതികള്‍ 3.സാമൂഹിക ക്ഷേമ ഡയറക്ടറുടെ ഓഫീസില്‍ നിര്‍ഭയ സെല്‍ 4.സ്കൂളുകളില്‍ ഹെല്‍പ്പ് ഡെസ്ക്ക് 5.അതിര്‍ത്തി പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ബോധവത്കരണം 6.കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ 7.ലൈംഗികവാണിഭ കേന്ദ്രങ്ങളുടെ ഡാറ്റാ ബെയ്സ് തയ്യാറാക്കാല്‍ 8.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും മറ്റും ജാഗ്രതാ കേന്ദ്രങ്ങള്‍ 9.പോലീസില്‍ ഡി ഐ ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ലൈഗിക വിരുദ്ധ സ്വകാഡ് 10.ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതുവരെ സംരക്ഷിക്കാനായി കോര്‍പ്പസ് ഫണ്ട് 11.സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സന്നദ്ധസംഘടനകളില്‍ മൊത്തം ജീവനക്കാരുടെ 25 ശതമാനം ലൈംഗിക പീഡനത്തിന് ഇരയായവരെ നിയമിക്കുക 12.പരിചയസന്പന്നരായ ജോലിക്കാര്‍ 13.ഇരകള്‍ക്ക് ആഹാരം,വസ്ത്രം,പാര്‍പ്പിടംഎന്നിവ ഉറപ്പാക്കുക 14.മരുന്നിനോടൊപ്പം മാനസിക സാമൂഹിക സഹായ കൗണ്‍സലിംഗ് 15.എല്ലാ സെന്‍ററുകളിലും റിട്ടേയ്ഡ് പോലീസ് ഓഫീസര്‍ 16.വണ്‍ സ്റ്റോപ്പ് ലൊക്കേഷന്‍ 17.വക്കിലന്മാര്‍ 18.കോടതി ഹിയറിംഗ് സമയത്ത് വീഡിയോ കോണ്‍ഫറന്‍സിനുള്ള സംവിധാനം ഇരകള്‍ക്ക് എന്താണ് സംഭവിക്കുന്നത്???? പതിനാലാം വയസ്സില്‍ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഒരു പെണ്‍കുട്ടിയെ കോടതി നിര്‍ഭയ ഹോമിലയച്ചു.പിന്നീടുള്ള കേസിന്‍റെ വിചാരണസമയത്ത് അമ്മയുടെ നിര്‍ബന്ധപ്രകാരം സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതിനായി സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഉപദ്രവിച്ചതെന്ന് കുട്ടി മൊഴി നല്‍കി.കുട്ടിയുടെ അമ്മ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രസവശേഷം ഡിസംബര്‍ 2015 ല്‍ തിരിച്ച് വീട്ടിലേക്ക് പോയ കുട്ടിയെ പിന്നീട് മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.റാന്നി സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെ 15-ാം വയസ്സില്‍ നിര്‍ഭയ ഹോമിലെത്തിച്ചു.കുട്ടിയുടെ മാമാനാണ് പ്രതി.എന്നാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരിച്ച് പ്രതിയുടെ വീട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു.ഇങ്ങനെയുള്ള അവസരങ്ങളില്‍ എന്ത് സുരക്ഷിതത്വമാണ് അവര്‍ക്ക് ലഭിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെ പരസ്പരം പഴിചാരുകയാണ് ബന്ധപ്പെട്ട അധികാരികള്‍.ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് ഇരകള്‍ ആരോടൊപ്പമാണ് പോകേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും ആക്ഷേപണം ഉയരുന്നു.പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ നിര്‍ഭയ ഹോമിലെത്തിക്കുന്ന സമയത്ത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉണ്ടാവണമെന്നാണ് നിയമം.എന്നാല്‍ പലപ്പോഴും അത് പാലിക്കപ്പെടാറില്ല. നിര്‍ഭയ ഹോമുകളില്‍ തിങ്ങിനിറഞ്ഞാണ് പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.ശരാശരി വെറം 2000രൂപയാണ് ഓരോ പെണ്‍കുട്ടിക്കും മാസചെലവിനായി നല്‍കുന്നത്.പല പെണ്‍കുട്ടികളും ഗര്‍ഭിണിയുമാണ്.ഈ സാഹചര്‍ത്തില്‍ 2000രൂപ മരുന്നിന് പോലും തികയില്ല.എന്നിട്ടും അധികാരികള്‍ ഇതിന് നേര്‍ക്ക് മുഖം തിരിക്കുകയാണ്. ലൈംഗികപീഡനത്തിന് ഇരകളായ 300 ഓളം സ്ത്രീകളാണ് സംസ്ഥാനത്ത് നിര്‍ഭയ ഹോമുകളില്‍ താമസിക്കുന്നത്.ആറു വയസ്സുമുതലുള്ളവര്‍ മുതല്‍ ഇവിടെയുണ്ട്.80 ശതമാനം പേരും 18 വയസ്സില്‍ താഴെയുള്ളവരാണ്.2015 ല്‍ പ്രായപൂര്‍ത്തിയാകാത്ത 20 പെണ്‍കുട്ടികളാണ് നിര്‍ഭയ ഹോമില്‍ പ്രസവിച്ചത്.കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ നിര്‍ഭയ പദ്ധതിക്കായി വകയിരുത്തിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല.സ്കൂളുകളില്‍ ഹെല്‍പ്പ് ഡെസ്ക്ക് സ്ഥാപിച്ചെങ്കിലും അതിന് ഫലം ഉണ്ടായിട്ടില്ല.ഇരകള്‍ക്ക് വീട് നല്‍കുമെന്ന് പറഞ്ഞത് പാലിച്ചില്ല.ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനക്ഷമമല്ല.കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് നടത്തിയെങ്കിലും ഇതിന് തുടര്‍നടപടികള്‍ ഉണ്ടായില്ല.ഇരകള്‍ക്ക് കിട്ടാനുള്ള നഷ്ടപരിഹാരം പോലും കൃത്യസമയത്ത് കിട്ടുന്നില്ല. യഥാര്‍ത്ഥത്തില്‍ നിര്‍ഭയ കേരളം സുരക്ഷിതകേരളം എന്ന പദ്ധതിയെക്കുഴിച്ച് മൂടുകയാണ്.വര്‍ഷങ്ങളോളം സ്വന്തം താത്പര്യങ്ങളെയും സ്വാതന്ത്യത്തേയും മനസ്സിലിട്ട് പുഴുങ്ങി പുഴുങ്ങി ജീവിക്കുന്ന അവസ്ഥ വളരെ വലുതാണ്.അത് വാക്കുകളിലൂടെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല.പീഡിപ്പിക്കപ്പെട്ടത് അവരുടെ കുറ്റം കൊണ്ടല്ല.പ്രതികള്‍ക്ക് ശരിയായ ശിക്ഷ നല്‍കുന്നതോടെപ്പം പെണ്‍കുട്ടികളെ ഒരു മനുഷ്യയായി കാണുക.