സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കുടുംബശ്രീ സ്ത്രീപദവി സ്വയംപഠന പ്രക്രിയ-ഒരു വിശകലനം

ജെന്‍ഡര്‍ ടീം,കുടുംബശ്രീ സംസ്ഥാന മിഷന്‍



സംസ്ഥാന വ്യാപകമായി കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അയല്‍ക്കൂട്ട രൂപീകരണവും സ്ത്രീകളുടെ കൂട്ടായ്മയും സൃഷ്ടിക്കാന്‍ സാധിച്ചു. എങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടേതായ അവകാശങ്ങള്‍ തിരിച്ചറിഞ്ഞ് അവ നേടിയെടുക്കാനും സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ തങ്ങളുടെ അവസരങ്ങള്‍ ഉറപ്പു വരുത്തുതിനും സാധിച്ചിരുന്നില്ല. ഈ അവസരത്തില്‍ വ്യത്യസ്തമായൊരു പഠന രീതിയിലൂടെ സ്വന്തം അവസ്ഥ സ്വയം തിരിച്ചറിയുന്നതിനും അത് വഴി പഠിതാവ് തന്‍റെ അറിവിന്‍റെ ഉല്‍പാദകരും ഗുണഭോക്താക്കളും ആയി മാറുന്ന ഒരു പദ്ധതി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ 2007 ല്‍ ആരംഭിച്ചു. നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതികളുടെ ശരിയായ വിശകലനങ്ങള്‍ നടത്തി, സ്ത്രീകള്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിന്തിക്കുകയും ഒരു സാമൂഹിക മാറ്റത്തിന് സുസജ്ജമാകുകയും ചെയ്യേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണ്.

വ്യത്യസ്ത സാമ്പത്തിക സാമൂഹിക ചുറ്റുപാടില്‍ വളരു ഓരോ സ്ത്രീയും അവരവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നും സ്വായത്തമാക്കു അനുഭവത്തിലധിഷ്ഠിതമായ അറിവുകള്‍ അയല്‍ക്കൂട്ടതലത്തില്‍ നടക്കുന്ന ചര്‍ച്ചചെയ്യപ്പെടലുകളിലൂടെ സ്ത്രീകളുടെ നിലവിലുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുകയും അതിലൂടെ അവരെ ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സ്വയം പഠന പരിപാടി ലക്ഷ്യമിടുന്നത്. ഇത്തരം തുറന്ന ചര്‍ച്ചകളും പങ്കുവയ്ക്കലുകളും സ്ത്രീയുടെ ഇന്നത്തെ അവസ്ഥയുടെ മൂല കാരണങ്ങള്‍ എന്തെന്നും അതിന് മാറ്റം വരുത്തുവാന്‍ എന്തു ചെയ്യണമെന്നും സ്വയം തിരിച്ചറിയാന്‍ സ്ത്രീ സമൂഹത്തെ സഹായിക്കും. നിലനില്‍ക്കുന്ന സാമൂഹ്യ അവസ്ഥയേയും അധികാര ഘടനയേയും തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ പദവി സ്വയം വിശകലനം ചെയ്യുതിനുള്ള ശേഷി കുടുംബശ്രീ പ്രവര്‍ത്തകര്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നതിന് സഹായിക്കുക എന്നതാണ് ഈ പഠന പ്രക്രിയയുടെ ലക്ഷ്യം. ഇത് കേവലം ബോധവത്കരണ പരിശീലനമല്ല മറിച്ച് പരസ്പരം സഹായകമായ പഠന പ്രക്രിയയാണ്.


ഇതിനായി 2009 -2010 കാലഘട്ടത്തില്‍ ആദ്യഘട്ടമായി പഠന സഹായി 'സ്ത്രീയും തൊഴിലും' എന്ന വിഷയത്തെ അധികരിച്ച് പഠനസഹായി തയ്യാറാക്കുകയും ജില്ലാ തലം മുതല്‍ അയല്‍ക്കൂട്ടതലം വരെ ഉള്ള റിസോഴ്‌സ് പേഴ്‌സമാരുടെ സഹായത്തോട് കൂടി പഠന സഹായി വ്യാപനം അയല്‍ക്കൂട്ട തലത്തില്‍ എത്തിക്കുകയും വിഷയാധിഷ്ഠിതമായ ചര്‍ച്ചകളും ക്രോഡീകരണവും സംഘടിപ്പിക്കുകയും ചെയ്തു. സ്ത്രീയും തൊഴിലും എന്ന വിഷയത്തെ ആധാരമാക്കി 7 അനുഭവങ്ങള്‍ കോര്‍ത്തിണക്കി ; ഒരു പഠനസഹായി തയ്യാറാക്കി അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ വിതരണം ചെയ്യുകയുണ്ടായി. ചര്‍ച്ചകള്‍ സുഗമമായി നടത്തുന്നതിന് പഠനസഹായി അനുബന്ധ പരിശീലനങ്ങളും നടത്തുകയുണ്ടായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആദ്യ പഠന സഹായിയില്‍ ഗ്രാമ പ്രദേശത്തിനായി തയ്യാറാക്കിയതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുത്. നഗരപ്രദേശത്ത് ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുമായി സ്ത്രീയും തൊഴിലും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നഗര പ്രദേശങ്ങളിലെ തൊഴില്‍ മേഖലകളും പ്രശ്‌നങ്ങളും അവകാശങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റൊരു പഠന സഹായി തയ്യാറാക്കി നല്‍കി.രണ്ട് ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലേക്ക് പഠനപ്രക്രിയ വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ റിസോഴ്‌സ് ശൃംഖലയുടെ നീണ്ട നിര തന്നെ സ്ഥാപിച്ചു. സ്ത്രീപക്ഷ കാഴ്ചപ്പാടോടുകൂടിയവരും സ്ത്രീപദവി സ്വയംപഠന പ്രക്രിയയ്ക്കായി സമയം കണ്ടെത്താന്‍ സാധിക്കുവരും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവരേയും ഉള്‍പ്പെടുത്തിയിട്ടുള്ള റിസോഴ്‌സ് ശൃംഖലയാണ് രൂപീകരിച്ചത്.

ഒന്നാം പഠന സഹായി വ്യാപനത്തിന്‍റെ പരിണിതഫലമായി നിരവധി അയല്‍ക്കൂട്ട അംഗങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് എടുക്കുകയും പദ്ധതിയില്‍ അംഗങ്ങളാവുകയും ചെയ്തു.
ആദ്യഘട്ടപഠന സഹായി വ്യാപനവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു അത്.

1.വനിതാസഭ

എല്ലാ ജില്ലകളിലും സംഘടിപ്പിക്കപ്പെട്ട വനിതാസഭകള്‍ തികച്ചും നൂതനമായൊരു വേദി തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു തുറന്നു കൊടുത്തു. പഠനസഹായിയുടെ അയല്ക്കൂട്ടതല വായനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 'സ്ത്രീയും തൊഴിലും' എന്ന വിഷയം ആധാരമാക്കിയാണ് വനിതാസഭകള്‍ നടത്തപ്പെട്ടത്. വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും വനിതാസഭകളില്‍ ഉയിക്കപ്പെട്ടു. വിവിധ ജില്ലകളിലായി 3350-ഓളം സ്ത്രീകള്‍ പങ്കെടുത്ത സഭകളില്‍ അതതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പൊതുപ്രവര്‍ത്തകര്‍ അവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

പത്തനംതിട്ട ജില്ലയില്‍ വനിതാസഭയില്‍ പങ്കെടുത്ത കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍മാര്‍ തങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ സൗകര്യമില്ലെന്ന പ്രശ്‌നം ചൂണ്ടിക്കാണിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത സ്ഥലം എം എല്‍ എ യും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രശ്‌നത്തെ ഗൗരവമായി കണ്ട് ഒരാഴ്ചക്കുള്ളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കിയതും എടുത്ത് പറയേണ്ടതാണ്.

2.KELSA പരിശീലനം

ജി.എസ്.എല്‍.പിയുടെ ഭാഗമായി ഗാര്‍ഹികപീഡന നിരോധനനിയമം പോലുള്ള നിയമപരിരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ സഹകരണത്തോടെ 'സ്ത്രീയും നിയമവും' എ പുസ്തകം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ആമുഖം ഉള്‍പ്പെടുത്തി അച്ചടിക്കുകയും KELSAയില്‍ നിന്നുള്ള പരിശീലകരുടെ സഹായത്തോടെ റിസോഴ്‌സ് ശൃംഖലയിലേക്കെത്തിക്കുകയും ചെയ്തു.

3.ശ്രീശക്തി പോര്‍ട്ടല്‍

സ്ത്രീ പദവി സ്വയം പഠന പദ്ധതിയുടെ ഭാഗമായ ശ്രീശക്തി പോര്‍ട്ടല്‍ സാങ്കേതിക തലത്തിലുള്ള ഒരു പഠന പ്രക്രിയക്ക് സ്ത്രീകളെ പ്രാപ്തരാക്കുന്നു. സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ പഠന സഹായി വികസന പ്രക്രിയ പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമാണ്. ഈ നെറ്റ്‌വര്‍ക്കിനുള്ളില്‍ രൂപപ്പെടു ബൃഹത്തായ സാങ്കേതിക വിഭവ സമാഹരണം സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവര്‍ക്കു പോലും വിവര സാങ്കേതിക വിദ്യയെ കുറിച്ച് മനസിലാക്കാനുള്ള അതിരുകളില്ലാത്ത അവസരങ്ങളാണ് നല്‍കുത്.

മലയാളത്തിലും ഇംഗ്‌ളീഷിലുമുള്ള ഉള്ളടക്കം കാണാന്‍ നമ്മെ സഹായിക്കുന്ന ഒരു ദ്വിഭാഷാ പോര്‍ട്ടലാണ് ശ്രീശക്തി. സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഫലപ്രദവും വിജയകരവുമായ നടത്തിപ്പിനു വേണ്ടിയാണ് ഈ പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്യാനും പഠനസഹായികള്‍ രൂപപ്പെടുത്തുതിനും റിപ്പോര്‍ട്ടുകള്‍ നോക്കുന്നതിനും സംശയനിവാരണത്തിനും അതിനുപരിയായി കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടാനും ഈ പോര്‍ട്ടല്‍ ഫലപ്രദമായ ഒരിടം നല്‍കുന്നു.

4.ഇമേജ് ഗ്യാലറി

സ്ത്രീ പദവി സ്വയം പഠന പദ്ധതിയുടെ ഭാഗമായി സംസ്ഥാന,ജില്ലാ,ബ്‌ളോക്ക്, പഞ്ചായത്ത് തലത്തില്‍ നടത്തിയിട്ടുള്ള പുതുമയുള്ളതും വേറിട്ടതുമായ  പ്രവര്‍ത്തനങ്ങളുടെ ആകര്‍ഷകമായ ദൃശ്യങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.
കുടുംബശ്രീ അംഗങ്ങളുടെ വിജയകഥകളും കേസ് സ്റ്റഡികളും പോര്‍ട്ടലില്‍ കാണാം. സംവാദവേദിയില്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംവാദം നടക്കുന്നു. ഇത്തരം സംവാദ വേദിയില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് രണ്ടാം ഘട്ട പഠന സഹായി തയ്യാറാക്കിയത്. മൂന്നാംഘട്ട പഠന സഹായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്ത്രീയും സഞ്ചാര സ്വാതന്ത്ര്യവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ പോര്‍ട്ടലില്‍ നടക്കുകയുണ്ടായി.
അഞ്ച് വീതം സി ഡി എസ് അംഗങ്ങള്‍ക്ക് രണ്ടു ഘട്ടങ്ങളിലായി പോര്‍ട്ടല്‍ പരിശീലനം നല്‍കുകയുണ്ടായി. ആദ്യഘട്ട പരിശീലനങ്ങള്‍ക്ക് അക്ഷയ പരിശീലകരേയാണ് ഉപയോഗപ്പെടുത്തിയത്. രണ്ടാം ഘട്ട പരിശീലനത്തിന് ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരേ മാസ്റ്റര്‍ പരിശീലകരാക്കി മാറ്റിയാണ് ഉപയോഗപ്പെടുത്തിയത്.

5.വികേന്ദ്രീകൃത പഠനസഹായി വികസനം

'തൊഴിലും ആരോഗ്യവും' എന്ന രണ്ടാം പഠനസഹായിയുടെ വികസനം ജില്ലാതല ആര്‍.പിമാരെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതല്‍ പങ്കാളിത്ത സ്വഭാവത്തോടുകൂടി നടത്തിയ ഒന്നാണ്. തൊഴില്‍ മേഖലകളിലെ സ്ത്രീകളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ ജില്ലയ്ക്കും സ്വന്തമായി ഒരു പഠനസഹായി വികസിപ്പിക്കുവാന്‍ സാധിച്ചു. സംസ്ഥാനമിഷനില്‍ നിന്നും യഥാസമയം നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഡോക്ടര്‍മാരെയും ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രമുഖരെയും ഉള്‍പ്പെടുത്തി ജില്ലാതല പ്രഭാഷണപരമ്പരകള്‍, തൊഴിലിടങ്ങള്‍ സന്ദര്‍ശിക്കല്‍, സര്‍വ്വേ, ഗ്രൂപ്പുചര്‍ച്ചകള്‍, അഭിമുഖസംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെ ശേഖരിച്ച വിവരങ്ങള്‍ മെട്രിക്‌സ് രൂപത്തിലാക്കി.

6.ഹെല്‍ത്ത് റിസോഴ്‌സ് മാപ്പിംഗ്

നമ്മുടെ പ്രദേശത്ത് ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിഭവങ്ങള്‍ എന്തെല്ലാമാണെന്ന കണ്ടെത്തല്‍
ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍,
വ്യക്തികള്‍ എന്നിവ നിലവിലെ സമൂഹവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു,സമൂഹം ഇത്തരം പ്രവര്‍ത്തനങ്ങളോട് ഏത് രീതിയില്‍ പ്രതികരിക്കുന്നു എന്നിവയായിരുന്നു ഹെല്‍ത്ത് റിസോഴ്‌സ് മാപ്പിംഗ് വഴി കണ്ടെത്താന്‍ ശ്രമിച്ചത്. പ്രാദേശിക തലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മനസ്സിലാക്കുക എന്നതാണ് പ്രധാനമായും ഈ പ്രവര്‍ത്തനം വഴി ലക്ഷ്യമിട്ടത്. ഇത്തരത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഭരണകൂടത്തിന് സമര്‍പ്പിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ആര്‍. പി ശൃംഖലയില്‍ നിന്നും സര്‍ഗ്ഗാത്മക രചനയോട് ആഭിമുഖ്യമുള്ളവരെ സ്ത്രീയും ആരോഗ്യവുമെന്ന രണ്ടാം പഠന സഹായിയിലെ അദ്ധ്യായങ്ങള്‍ എഴുതാന്‍ നിയോഗിച്ചു. സംസ്ഥാനതലത്തിലും മേഖലാതലത്തിലും ജില്ലാതലത്തിലുമൊക്കെ സംഘടിപ്പിച്ച വിവിധ ശില്പശാലകളിലൂടെ അദ്ധ്യായങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി. എഴുതി തയ്യാറാക്കിയ അദ്ധ്യായങ്ങള്‍ ശ്രീശക്തി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു.
റിസോഴ്‌സ്‌പേഴ്‌സമാരുടെ സഹായത്തോടെ പഠന സഹായി വ്യാപന പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ട തലം വരെ നടക്കുന്നു.

7.പുസ്തകയാത്രയും കമ്മ്യൂണിറ്റി തീയേറ്റര്‍ ടീം രൂപീകരണവും

കുടുംബശ്രീയുടെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ അനുഭവ സമാഹരണം നടത്തുകയുണ്ടായി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോള്‍ വ്യക്തിപരമായും സാമൂഹികമായും സാമ്പത്തികമായും ഉണ്ടായ മാറ്റങ്ങളുടെ അനുഭവ രചനയാണ് നടത്തിയത്. ഓരോ അയല്‍ക്കൂട്ട അംഗവും തയ്യാറാക്കുന്ന അനുഭവക്കുറിപ്പുകള്‍ അയല്‍ക്കട്ടങ്ങളില്‍ വായനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാക്കുന്നു. തുടർന്ന് വായനക്കാര്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത് എ ഡി എസ്സ് തലത്തില്‍ വായനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാക്കുന്നു. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ സി.ഡി.എസ് തലത്തില്‍ സ്ത്രീകള്‍ മാത്രം ഉള്‍പ്പെടു എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ സഹായത്തോട് കൂടി പുസ്തക രൂപത്തിലാക്കി. ഇത് ഓരോ സി.ഡി.എസ്സില്‍ നിന്നും സംസ്ഥാന തലത്തില്‍ സമാഹരിക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടിയാണ് പുസ്തകയാത്ര.

അവഗണനയുടെയും അടിച്ചമര്‍ത്തലിന്‍റേയും അടുക്കളകളില്‍ നിന്ന് അയല്‍ക്കൂട്ടങ്ങളിലേയ്ക്ക് വന്ന സ്ത്രീസമൂഹം അറിവിന്‍റേയും അംഗീകാരത്തിന്‍റേയും ലോകത്തേയ്ക്ക് വളര്‍ന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ അനുഭവസമാഹാരം.
സംസ്ഥാനതലത്തില്‍ ഇരുപത്തിനാല് പേരടങ്ങു കമ്മ്യൂണിറ്റി തീയേറ്റര്‍ ഗ്രൂപ്പ് രൂപീകരിക്കുകയും കേരളത്തിലെ തന്നെ അറിയപ്പെടുന്ന തീയേറ്റര്‍ ഗ്രൂപ്പായ നിരീക്ഷയുടെ സഹായത്തോടെ പരീശീലനം നല്‍കി. ഈ ടീം രണ്ട് ഗ്രൂപ്പുകളായി മാറി വടക്കന്‍കേരളത്തിന്‍റെ അതിരായ മഞ്ചേശ്വരത്തുനിന്നും തെക്കന്‍ കേരളത്തിന്‍റെ അതിരായ പാറശ്ശാലയില്‍ നിന്നും ഭേരി എന്ന കലാപ്രകടനം നടത്തിക്കൊണ്ട് പുസ്തകയാത്രയ്ക്ക് ആരംഭം കുറിച്ചു. പുസ്തകയാത്രയുടെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും അതത് ജില്ലകളില്‍ തയ്യാറാക്കപ്പെട്ട പുസ്തകങ്ങള്‍ സമാഹരിക്കുകയും സംസ്ഥാന തല സംഗമം എറണാകുളത്തു വെച്ച് കുടുംബശ്രീ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുകയും ചെയ്തു.
പുസ്‌കയാത്രയുടെ ഭാഗമായി 1048 അനുഭവസമാഹരണ പുസ്തകങ്ങള്‍ തയ്യാറാക്കപ്പെട്ടു. ഈ അനുഭവ സമാഹരണത്തിലെ രചനകളുടെ ചര്‍ച്ചയും വിശകലനവും സി ഡി എസ്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുകയും അതത് പ്രദേശത്തെ സ്ത്രീകളുടെ അവസ്ഥയും പദവിയും തിരിച്ചറിയുന്നതിന് ഈ വിശകലനം സഹായിക്കുകയും ചെയ്തു. ഇത്തരത്തില്‍ തയ്യാറാക്കപ്പെട്ട പദവി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹകരണത്തോടെ അതത് പ്രദേശത്തെ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം നടത്തുകയും ചെയ്തു.തിരഞ്ഞെടുത്ത പ്രചോദനാത്മകമായ രചനകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജില്ലാ തലങ്ങളിലും സംസ്ഥാനതലത്തിലും അനുഭവ സമാഹരണ പുസ്തകങ്ങള്‍ തയ്യാറാക്കി.
സ്ത്രീകള്‍ തങ്ങളുടെ വ്യക്തിപരമായ നൈപുണ്യത്തെ വിമര്‍ശനാത്മകമായും യുക്തിബോധത്തോടും കൂടി പരിശോധിക്കുകയും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാക്തീകരണത്തിന് പ്രേരണാശക്തിയോടെ പങ്കാളികളാവുകയും ചെയ്യുക എന്നത് സ്വയംപഠന പ്രവര്‍ത്തനം ആരംഭിക്കുന്ന വേളയില്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങളിലൊന്നായിരുു. അനുഭവങ്ങളുടെ തുറന്നെഴുത്ത് ഈ ലക്ഷ്യപ്രാപ്തിക്ക് പ്രേരകഘടകമായി മാറി. ഇതിന്‍റെ തുടര്‍ച്ചയെന്നോണം പദ്ധതിയുടെ പുതിയ കാല്‍വെയ്പ് എന്ന നിലയിലുമാണ് മൂന്നാം ഘട്ട പഠന സഹായിയായി സഞ്ചാര സ്വാതന്ത്ര്യം എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. പദവി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശ്രീശക്തി പോര്‍ട്ടലിലെ ' സ്ത്രീയും സഞ്ചാര സ്വാതന്ത്ര്യവും' എന്ന ത്രെഡിനോടുള്ള പ്രതികരണമായി ആയിരക്കണക്കിന് കുടുംബശ്രീ അംഗങ്ങളും അല്ലാത്തവരുമായ സ്ത്രീകളുടെ കാഴ്ചപ്പാടുകളും വിശകലനങ്ങളും നിര്‍ദ്ദേശങ്ങളും ഈ വിഷയത്തിന്‍റെ പ്രാധാന്യവും ആവശ്യകതയെയും ബോധ്യപ്പെടുത്തുന്നു
മൂന്നാം പഠന സഹായി വ്യാപനം
നാല് ഘട്ടങ്ങളായാണ് ലക്ഷ്യമിടുന്നത്.നാല് വ്യത്യസ്ത വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട തലങ്ങളില്‍ ചര്‍ച്ചയും വിശകലനവും നടത്തുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തെ അധികരിച്ചും അയല്‍ക്കൂട്ട തലങ്ങളില്‍ പഠന സഹായി രൂപപ്പെടുകയും ചെയ്യുന്നു.

1. സമൂഹവും സഞ്ചാരവും
2. സഞ്ചാരവും അതിക്രമങ്ങളും
3. സഞ്ചാരവും അവസരങ്ങളും
4. സഞ്ചാരവും അവകാശങ്ങളും
എന്നിവയാണ് നാല് പ്രധാന വിഷയങ്ങള്‍.
14 ഉപവിഷയങ്ങള്‍ സമൂഹവും സഞ്ചാരവും എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചക്കായി അയല്‍ക്കൂ'ങ്ങളില്‍ നല്‍കി. ഇതുമായി ബന്ധപ്പെട്ട വനിതാ കായികമേള തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സംഘടിപ്പിക്കപ്പെട്ടു. വിവിധ കായിക ഇനങ്ങളിലായി രണ്ടായിരത്തോളം സ്ത്രീകള്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.

8.നിര്‍ഭയയും ക്രൈം മാപ്പിംഗും

നിര്‍ഭയയും ക്രൈം മാപ്പിംഗും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ പ്രതിരോധിക്കുതിനായി സംസ്ഥാന ഗവണ്‍മെന്‍റ് സാമൂഹിക നീതി വകുപ്പിന് കീഴില്‍ ആരംഭിച്ച പദ്ധതിയായ നിര്‍ഭയ പ്രാദേശിക തലത്തില്‍ നടപ്പിലാക്കുതിനായി കുടുംബശ്രീ നിര്‍വഹണ ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടു.കുടുംബശ്രീ നടപ്പിലാക്കി വരുന്ന സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠന സഹായി വികസനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും അതിനുള്ള പരിഹാരത്തെയും സംബന്ധിച്ച ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുടെ കാരണത്തെകുറിച്ചും നിലവിലുള്ള നിയമ സഹായ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധവുമാണ് പ്രധാനമായും കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുത്.

കുടുംബശ്രീ നിര്‍ഭയ പദ്ധതിയുടെ പ്രാഥമിക പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് പതിനാല് ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 77 സി ഡി എസുകളിലാണ്. ഈ സി ഡി എസുകള്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചത് ഗ്രാമ നഗര സിഡി എസുകളാണ്.
കുടുംബശ്രീ ലിംഗപദവിയുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടുള്ള പരിശീലനങ്ങള്‍ റിസോഴ്‌സ് പേഴ്‌സമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പരിശീലന ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കികൊണ്ട് റിസോഴ്‌സ്‌പേഴ്‌സമാരുടെ വിപുലമായ ശൃംഖല സൃഷ്ടിക്കുകയും അവരിലൂടെ നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നടപ്പില്‍ വരുത്തുകയും ചെയ്തു.
വിവിധ തലങ്ങളിലുള്ള പരിശീലനങ്ങള്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മറ്റൊരു പ്രധാന പ്രവര്‍ത്തനമായിരുന്നു.

9.ക്രൈം മാപ്പിംഗ്

നിര്‍ഭയ പദ്ധതിക്കു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലെ അതിക്രമങ്ങളുടെ സംക്ഷിപ്ത ചിത്രം തയ്യാറാക്കുന്നതിന് കുടുംബശ്രീ വികസിപ്പിച്ചെടുത്ത ഉപാധിയാണ് ക്രൈം മാപ്പിംഗ്.
ഒരു നിര്‍ദ്ദിഷ്ട പ്രദേശത്ത് ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം ഉണ്ടാക്കാന്‍ ക്രൈം മാപ്പിംഗ് സഹായിക്കുന്നു. കൂടാതെ അതിക്രമങ്ങളെ തരം തിരിക്കാനും ഈ രീതി ഫലപ്രദമായി ഉപയോഗിക്കുന്നു.
അതിക്രമങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ ഏതെല്ലാം എന്ന മനസിലാക്കാനും വ്യക്തിപരമായും ഗ്രൂപ്പായും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും അതിക്രമങ്ങളുടെ സ്വഭാവം മനസിലാക്കി ജനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ആ പ്രദേശത്ത് സ്വീകരിക്കാവുന്ന നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനും ക്രൈം മാപ്പിംഗ് ഫലപ്രദമായി. ഉപയോഗപ്പെടുത്തുന്നു. ഫോറം പൂരിപ്പിക്കുന്ന വ്യക്തിയുടെ വയസ്സ് കൃത്യമായി എഴുതിയതിന് ശേഷം കഴിഞ്ഞ 3 മാസത്തിനുള്ളില്‍ നേരിട്ട വിവിധ തരം അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്നു. ഇതില്‍ അതിക്രമം നട സ്ഥലം, സമയം, അതിക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ കൂടാതെ അതിക്രമത്തിന്‍റെ വിശദീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നു.
കൂയാതെ അയല്‍ക്കൂട്ട അംഗങ്ങള്‍ പഞ്ചായത്ത് മാപ്പില്‍ അതിക്രമങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ രേഖപ്പെടുത്തുന്നു. അതിനുശേഷം പൊതു അയല്‍ക്കൂട്ടത്തിലെ പുരുഷന്മാര്‍ അതേ മാപ്പില്‍ അതിക്രമങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ രേഖപ്പെടുത്തുന്നു.

10.കളര്‍ കോഡിംഗ്

ശാരീരികം, വാചികം എന്നിങ്ങനെ അതിക്രമങ്ങള്‍ക്ക് പ്രത്യേക നിറം ഉപയോഗിച്ച് ഇടങ്ങള്‍ മാര്‍ക്ക് ചെയ്യുന്നു.ഇത്തരത്തില്‍ ലഭിച്ച വിവരങ്ങള്‍ ക്രൈം മാപ്പിംഗ് ഡാറ്റാ അനാലിസിസിനായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യുകയും ക്രൈം മാപ്പിംഗ് റിപ്പോര്‍ട്ട് സി ഡി എസ് , ജില്ലാ, സംസ്ഥാന തലങ്ങളില്‍ തയ്യാറാക്കുകയും ചെയ്തു.ഇതിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര വകുപ്പുകള്‍ ഏജന്‍സികള്‍, എന്‍ ജി ഒ കള്‍ എന്നിവയിലെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ജില്ലാ സി ഡി എസ് തലങ്ങളില്‍ കവേര്‍ജന്‍സ് മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ക്രൈം മാപ്പിംഗ് റിപ്പോര്‍ട്ട് ഇവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും അതത് മേഖലകളിലെ സഹകരണവും പിന്തുണയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഉറപ്പു വരുത്തുകയും ചെയ്തു. ജില്ലാ തലത്തില്‍ ജില്ലാകളക്ടര്‍/ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ അദ്ധ്യക്ഷതയിലും പ്രാദേശിക തലത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും അദ്ധ്യക്ഷതയിലാണ് കവേര്‍ജന്‍സ് മീറ്റിംഗുകള്‍ സംഘടിപ്പിക്കപ്പെട്ടത്.

11.സ്‌നേഹിത

2007 ല്‍ കുടുംബശ്രീ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച വിദ്യാഭ്യാസ പരിപാടിയായ സ്ത്രീ പദവി സ്വയം പഠന പ്രക്രിയയിലൂടെ സ്വന്തം സാമൂഹികാവസ്ഥയെ കുറിച്ച് പഠിതാക്കളായ കുടുംബശ്രീ അംഗങ്ങള്‍ പഠിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രാപ്തി കൈവരിച്ചു. അതു വഴി അവരുടെ പരിമിതികള്‍ തിരിച്ചറിയുകയും അവ അതിജീവിക്കുന്നതിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. തന്‍റെ അവകാശങ്ങള്‍ തിരിച്ചറിയുക വഴി അവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യുന്നതിനുള്ള കരുത്തവര്‍ ആര്‍ജ്ജിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുതിനും പരിഹാരം കണ്ടെത്തുന്നതിനും കുടുംബശ്രീ സംവിധാനത്തിലെ ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സമാര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹ്യയിടം സൃഷ്ടിക്കാനും ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണകള്‍ നല്‍കാനും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സഹായവും പിന്തുണയും നല്‍കാന്‍ സാധ്യമാവുന്ന തരത്തില്‍ ഒരു കേന്ദ്രം എല്ലാ ജില്ലകളിലും ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം മൂന്ന് ജില്ലകളില്‍ ആരംഭിക്കുന്നത്.
സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നല്‍കുന്ന ഒരു ഇടമായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഈ കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം മലപ്പുറം എന്നീ ജില്ലകളിലാണ് സ്‌നേഹിത പ്രവര്‍ത്തനം ആരംഭിച്ചത്.

ഹെല്‍പ്പ് ഡെസ്‌ക് സെന്‍ററില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍
1.അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ്
2.നിയമസഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുന്നതിന് സഹായിക്കുക
3.അതിക്രമങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയവര്‍ക്കും, യാത്രയ്ക്കിടയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും താത്ക്കാലികമായി അഭയം നല്‍കല്‍
4.സര്‍ക്കാര്‍/ സര്‍ക്കാരിതര അംഗീകൃത സ്ഥാപനങ്ങള്‍ നടത്തുന്ന സുരക്ഷിത താമസ സ്ഥലത്തേക്ക് പ്രശ്‌ന പരിഹാരത്തിനായി സെന്‍ററിനെ സമീപിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
5.അതിജീവനത്തിനും ഉപജീവനത്തിനുമുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതിന് അവരെ സഹായിക്കുക.
6.തൊഴില്‍ അന്വേഷണവുമായി കേന്ദ്രത്തെ സമീപിക്കുന്നവര്‍ക്ക് അത്തരത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ഇതിനായി തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെയും തൊഴില്‍ നല്‍കു സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് കേന്ദ്രത്തില്‍ സൂക്ഷിക്കേണ്ടതാണ്.
7.മാനസികമായ പിന്തുണ നല്‍കല്‍
8.സ്ത്രീസുരക്ഷ, ലിംഗസമത്വം, കടമകള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍
9. 24 മണിക്കൂര്‍ ടെലികൗണ്‍സലിംഗ്
10.വിവിധ ആവശ്യങ്ങളുമായി കേന്ദ്രത്തെ സമീപിക്കുവര്‍ക്ക് തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുക
11.സ്ത്രീകള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മാത്രമാണ് സ്‌നേഹിതയുടെ സേവനം ലഭ്യമാക്കുന്നത്.
മൂന്ന് ക്രേന്ദ്രങ്ങളിലുമായി നേരിട്ടും ഫോണ്‍വഴിയുമായി ഇതുവരെ 2294 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

12.ജെന്‍ഡര്‍ കോര്‍ണര്‍

കുടുംബശ്രീ സി ഡി എസ് തലത്തില്‍ ആരംഭിച്ച ജെന്‍ഡര്‍ കോര്‍ണറുകളും അവയുടെ പ്രവര്‍ത്തനങ്ങളും പ്രാദേശിക തലത്തില്‍ സ്ത്രീകളുടേതായ ഒരിടം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് വായനയ്ക്കും വിജ്ഞാനത്തിനുമുള്ള അവസരം സൃഷ്ടിക്കുക, ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് സംവാദങ്ങള്‍ സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുക, സ്ത്രീകളുടെ സര്‍ഗ്ഗാത്മകത പ്രകടനത്തിനുള്ള വേദിയായി മാറുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയോജിതപ്രവര്‍ത്തനം, സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനും പങ്കിടാനുമുള്ള ഒരു വേദി, എന്നീ നിലകളിലാണ് ജെന്‍ഡര്‍ കോര്‍ണര്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനോടൊപ്പം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ജാഗ്രതാ സമിതികളുമായി സംയോജിച്ചുകൊണ്ട് പ്രാദേശികമായി പരിഹാരം കാണുക എന്ന ലക്ഷ്യവും ജെന്‍ഡര്‍ കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. കൂടാതെ ആവശ്യമായ സാഹചര്യങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനവുമായി സംയോജിപ്പിച്ച് കൊണ്ട് കൗണ്‍സിലിംഗ്, നിയമസേവന സംവിധാനങ്ങള്‍ എന്നിവയും ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ക്കായി മുന്‍കൈയെടുക്കുന്നു. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങളുടെ പ്രാദേശിക തലത്തിലെ പാര്‍ശ്വ ഘടകമായാണ് ജെന്‍ഡര്‍ കോര്‍ണറുകളുടെ പ്രവര്‍ത്തനം നടുന്ന വരുന്നത് പ്രാദേശിക തലത്തില്‍ റിസോഴ്‌സ് പേഴ്‌സമാരുടേയും കുടുംബശ്രീ അംഗങ്ങളുടേയും സഹകരണം ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങളില്‍ ഉറപ്പു വരുത്താന്‍ ഈ സംവിധാനം സഹായകരമാവുന്നു.

13.സപ്പോര്‍ട്ട് ടീം

സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് റിസോഴ്‌സ് ശൃംഖല വിപുലീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും തത്ഫലമായി ജില്ലാ, സി ഡി എസ്, എ ഡി എസ് തലങ്ങളില്‍ സപ്പോര്‍ട്ട് ടീം രൂപീകരണം നടന്നു. ജില്ലാ തലത്തില്‍ ഒരു സി ഡി എസ്സില്‍ നിന്നും 4 പേര്‍ വീതവും സി ഡി എസ് തലത്തില്‍ ഒരു എ ഡി എസ്സില്‍ നിന്ന് 4 പേര്‍ വീതവും എ ഡി എസ്സ് തലത്തില്‍ ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് 3 പേരും ഉള്‍പ്പെട്ടാണ് സപ്പോര്‍ട്ട് ടീം രൂപീകരണം നടന്നത്. ഇ് സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി 433313 റിസോഴ്‌സ് ടീം അംഗങ്ങള്‍ കേരളത്തിലുടനീളമായി കുടുംബശ്രീക്ക് ഉണ്ട്.

14.ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് പ്രോജക്ട്

നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമണ്‍ ലോകത്തെ മൂന്നാമത്തെ സംഘടിത കുറ്റകൃത്യമായ മനുഷ്യക്കടത്തു കേരളത്തില്‍ ഏറ്റവുമധികം നടക്കുന്നതായി കണ്ടെത്തിയത് ഇടുക്കി, വയനാട് പാലക്കാട് ജില്ലകളിലെ യഥാക്രമം ദേവികുളം, മാനന്തവാട്, ചിറ്റൂര്‍ ബ്ലോക്കുകളിലാണ്. ഈ സാഹചര്യത്തില്‍ കുടുംബശ്രീ എന്‍ ആര്‍ എല്‍ എം പദ്ധതിയുടെ ഭാഗമായി എന്‍ ആര്‍ എല്‍ പി പദ്ധതിയില്‍ ഉള്‍പ്പെടുത്തുതിനായി ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് പ്രോജക്ട് സമര്‍പ്പിച്ചു. 2013 നവംബര്‍ 25 ന് എന്‍ ആര്‍ എല്‍ എം എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗില്‍ കുടുംബശ്രീ മിഷന്‍ സമര്‍പ്പിച്ച ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് പൈലറ്റ് പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ആദ്യഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം ട്രാഫിക്കിംഗ് കാരണങ്ങള്‍, പ്രാദേശികമായ പ്രത്യേകതകള്‍,ട്രാഫിക്കിംഗിന് ഇരയായവര്‍ എന്നിവരെ കണ്ടെത്തുന്നതിനായി സിറ്റുവേഷണല്‍ അനാലിസിസ് തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ നടന്നു കഴിഞ്ഞു. അടുത്തഘട്ട പ്രവര്‍ത്തനമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കാവശ്യമായ പിന്തുണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഈ ബ്ലോക്കുകളില്‍ നടന്നു വരുന്നത്.
ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് പ്രോജക്ട് നടപ്പിലാക്കുന്ന മൂന്ന് ബ്ലോക്കുകളിലും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇതിനോടോപ്പം ബ്ലോക്കുതലങ്ങളില്‍ മൈഗ്രേഷന്‍ സെന്‍ററുകള്‍ (പ്രദേശത്തു നിന്നും തൊഴില്‍, വിവാഹം, വിദ്യഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പുറത്തു പോകുന്ന വ്യക്തികളുടേയും മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഈ പ്രദേശത്തേക്ക് വരുന്ന വ്യക്തികളുടേയും ഏജന്‍സികളുടേയും വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്ന കേന്ദ്രം) സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. മൈഗ്രേഷന്‍ സെന്‍ററിന്‍റേയും സ്‌നേഹിതയുടേയും സഹകരണത്തോട് കൂടി സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടേയും ഏജന്‍സികളെയും സംബന്ധിച്ച ശരിയായ വിവരങ്ങള്‍ അതത് വ്യക്തികള്‍ക്ക് നല്‍കുന്നു.

14.കമ്മ്യൂണിറ്റി കൗണ്‍സിലര്‍- കൗണ്‍സലിംഗ് എഡ്യുക്കേറ്റേര്‍സ്
കുടുംബശ്രീയും സിഡിസിയും (ചൈല്‍ഡ് ഡെവലപ്‌മെന്‍റ് സെന്‍റര്‍) സംയുക്തമായി ജില്ലകളിലെ സിഡിഎസുകള്‍ക്ക് ആനുപാതികമായി കൗണ്‍സലിംഗ് എഡ്യൂക്കേറ്റേഴ്‌സിനെ ജെന്‍ഡര്‍ സപ്പോര്‍ട്ടിംഗ് ടീമില്‍ നിന്നും ജില്ലാതലത്തില്‍ തെരഞ്ഞെടുത്തു പരിശീലനം നല്‍കി വരുന്നു. ഓരോ ജില്ലകളില്‍ നിന്നും കൗണ്‍സലിംഗ് എഡ്യുക്കേറ്റേര്‍സിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് 5 ബാച്ചുകളിലായി 4 ദിവസം വീതം പരിശീലനം നല്‍കുന്നത്.ഒരു ജില്ലയില്‍ 3 സി ഡി എസ്സുകളുടെ ചുമതല ഒരു കൗണ്‍സലിംഗ് എഡ്യുക്കേറ്റര്‍ക്ക് എന്ന നിലയിലാണ് പരിശീലനം സംഘടിപ്പിക്കപ്പെടുന്നത്. 2015 ഫിബ്രുവരി 2 മുതല്‍ 27 വരെയാണ് പരിശീലനം. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് പരിശീലനം പൂര്‍ത്തീകരിക്കുവര്‍ സ്ത്രീ പദവി സ്വയം പഠന പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മാറുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഭരണ സമിതിയുടെ പിന്തുണയോടെ മുഴുവന്‍ സി ഡി എസ്സുകളിലും പരിശീലനത്തിനുശേഷം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി ഒരു ദിവസം കൗണ്‍സലിംഗ് ഡേ ആയി ആചരിക്കുന്നതാണ്. ആന്‍റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് പ്രോജക്ട്, ജെന്‍ഡര്‍ കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ് എഡ്യൂക്കേറ്റേഴ്‌സിനെ പ്രാദേശിക തലത്തിലുള്ള കൗണ്‍സലര്‍മാര്‍ എന്ന നിലയിലുള്ള സഹകരണം ഉറപ്പു വരുത്തും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും