സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആര്യാ പള്ളം




1908ല്‍ മാധവശ്ശേരി മനയ്‌ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജനത്തിന്റെയും മകളായി ജനിച്ചു. പതിമൂന്നാം വയസ്സില്‍ പുലാമന്തോള്‍ പള്ളത്തു മനയ്‌ക്കല്‍ കൃഷ്‌ണ നമ്പൂതിരിയുമായി വിവാഹം കഴിഞ്ഞതിന്‌ ശേഷം സാമൂഹ്യപ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നു. വിധവാവിവാഹം, വിജാതീയ വിവാഹം, ക്ഷേത്ര പ്രവേശനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 1932ല്‍ തളിപ്പറമ്പില്‍ നടന്ന യുവജന പ്രസ്ഥാനത്തിന്റെ വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ ആര്യയായിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം പള്ളത്ത്‌ മനയ്‌ക്ക്‌ ഊരുവിലക്ക്‌ കല്‍പിക്കുകയും ചെയ്‌തു.

സ്വന്തം മകന്‍ ദാമോദരന്റെ മരണം ദൈവ ശിക്ഷയായാണ്‌ യാഥാസ്ഥിതികര്‍ വിലയിരുത്തിയത്‌. ദാമോദരന്‍ മരിച്ച്‌ നാലാം ദിവസം നടന്ന എം.ആര്‍.ബിയുടെ വിധാവാ വിവാഹത്തില്‍ ദുഃഖം കടിച്ചമര്‍ത്തി ഇവര്‍ പങ്കുകൊണ്ടു.

പിന്നീട്‌ കമ്മ്യൂണിസത്തില്‍ ചേരുകയും സോഷ്യലിസം പ്രചരിപ്പിക്കുകയും ചെയ്‌തു. അസുഖബാധിതയായി കിടക്കുന്നതുവരെ അവര്‍ സാമൂഹ്യരാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1988 ഫെബ്രുവരി 8ന്‌ ആര്യാപള്ളം അന്തരിച്ചു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും