സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വളയിട്ട കൈകള്‍ക്ക് ചരക്ക് വാഹനങ്ങളും കൈകാര്യം ചെയ്യാം




വളയിട്ട കൈകള്‍ വളയം പിടിക്കുന്നത് മലയാളിക്ക് എന്നും കൗതുകക്കാഴ്ചയാണ്. ബസും കാറും ഓട്ടോറിക്ഷയുമെല്ലാം കൈകാര്യം ചെയ്യുന്ന വനിതകളേയാണ് കേരളത്തില്‍ അധികവും കാണുക. എന്നാല്‍ വളയിട്ട കൈകള്‍ക്ക് ചരക്ക് വാഹനങ്ങളും കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് അന്യസംസ്ഥാനത്തു നിന്നും കേരളത്തില്‍ എത്തിയ നാല്‍പ്പത്തഞ്ചുകാരി യോഗിത. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിനിയായ യോഗിത ബിവറേജസ് ഔട്ട്‌ലെറ്റിലേക്കുള്ള ലോഡുമായാണ് കേരളത്തിലെത്തിയത്. ആരുടേയും പരസഹായമില്ലാതെ സ്വന്തം ലോറിയോടിച്ചാണ് ഈ യുവതി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത്.

ഇക്കഴിഞ്ഞ 15 നാണ് ഭോപ്പാലില്‍ നിന്നും യോഗിത യാത്ര ആരംഭിച്ചത്. 19 ന് മാഹിയിലെത്തി. അവിടെ ലോഡ് ഇറക്കിയ ശേഷം ഞായറാഴ്ച പാലക്കാട്ടെത്തി. അഭിഭാഷകനായ ഭര്‍ത്താവിന്റെ മരണ ശേഷം മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് എല്‍എല്‍ബി ബിരുദദാരികൂടിയായ യോഗിത ലോറിയോടിക്കാന്‍ പഠിച്ചു തുടങ്ങിയത്. യോഗിതയുടെ സാഹസികത അറിഞ്ഞ മഹീന്ദ്ര കമ്പനി യുവതിയ്്ക്ക് ഒരു ലോറി സ്വന്തമായി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ലോറിയില്‍ നിന്നും യോഗിത വരുമാന മാര്‍ഗം കണ്ടെത്തുകയായിരുന്നു. അഭിഭാഷകയായി ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലോറി ഓടിച്ച് താന്‍ കണ്ടെത്തുന്നുവെന്ന് യോഗിത പറയുന്നു.

രാത്രികാലങ്ങളില്‍ ലോറിയില്‍ തന്നെയാണ് യോഗിത കഴിഞ്ഞു കൂടുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യക്ഷികയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ യക്ഷിനുമാണ് യോഗിതയുടെ മക്കള്‍. കേരളത്തിലെ തന്റെ ജോലികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ യോഗിത നാട്ടിലേക്ക് മടങ്ങി. കോയമ്പത്തൂര്‍ വഴിയായിരുന്നു യോഗിതയുടെ മടക്കയാത്ര. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും