സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചിന്തയും ചന്തവുമുണര്‍ത്തി പത്മിനി




കാലത്തെ അതിജീവിച്ച്‌ അനശ്വരമായ കലാകാരി.ചിത്രകലയോടുള്ള അഭിനിവേശം കൊണ്ട്  ചായക്കൂട്ടുകളില്‍ ലോകം തീര്‍ത്ത ടി.കെ.പത്മിനി.
പൊന്നാനിക്കടുത്ത്‌ കാടഞ്ചേരി ഗ്രാമത്തിൽ തൊഴുക്കാട്‌ കാടഞ്ചേരി തറവാട്ടിൽ 1940 മെയ്‌ 12-നായിരുന്നു പത്മിനിയുടെ ജനനം. നാട്ടിലെയും പൊന്നാനിയിലെയും സ്കൂൾ പഠനാനന്തരം 1961-ൽ മദ്രാസ്‌ കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ ക്രാഫ്‌റ്റ്‌സിൽ ചേർന്നു.1965-ൽ ഒന്നാം റാങ്കോടെ ചിത്രകലയിൽ ഡിപ്ലോമ നേടി.മദ്രാസിൽ വിവിധ സ്കൂളുകളിൽ ജോലിചെയ്ത പത്മിനിയെ 1968-ൽ വിവാഹംചെയ്തത്‌ ചിത്രകാരനായ കെ. ദാമോദരനാണ്‌. ചിത്രരചനാരംഗത്തെ നൂതന കാഴ്ചപ്പാടുകൾ പത്മിനിക്ക്‌കാലത്ത്‌ പരിചയപ്പെടുത്തിയത്‌ നമ്പൂതിരിയാണ്‌.കോഴിക്കോട്ടുെവച്ച്‌ നടന്ന ഒരു ചിത്രപ്രദർശനത്തിലൂടെയാണ്‌ അന്നത്തെ വിഖ്യാത ചിത്രകാരന്മാർ പത്മിനിയെ തിരിച്ചറിയുന്നത്‌.ഇടശ്ശേരിയും എം.ഗോവിന്ദനുമെല്ലാം ഈ കലാകാരിയെ പ്രോത്സാഹിപ്പിച്ചു.

ഇരുനൂറോളം പെയിൻറിങ്ങുകളും ഡ്രോയി ങ്ങുകളും പത്മിനിയുടെ സംഭാവനകളാണ്.സ്വന്തം ജീവിതപരിസരങ്ങൾ അനാവരണം ചെയ്യുമ്പോൾ അവയിലൊന്നും അലങ്കാരത്തിന്‍റെ ചേരുവകൾ ഉൾച്ചേർക്കാൻ പത്മിനി ശ്രമിച്ചില്ല.ഗ്രാമീണതയുടെ നേർക്കാഴ്ചകളായ ചിത്രങ്ങളായിരുന്നു ഊഞ്ഞാലാട്ടവും കൽവിളക്കും വള്ളുവനാടൻ കാവുത്സവങ്ങളുമെല്ലാം.മിതത്വവും ലാളിത്യവുനായിരുന്നു ചിത്ര ങ്ങളുടെ മുഖമുദ്രകള്‍.ശക്തിയും കൃത്യതയും സൃഷ്ടികളിൽ പ്രതിധ്വനിച്ചതോടൊപ്പം വർണങ്ങളേക്കാൾ ഭാവങ്ങൾക്കും ഭാവനകളേക്കാൾ യാഥാർഥ്യങ്ങൾക്കും പ്രാമുഖ്യം നൽകുന്ന പ്രകൃതമായിരുന്നു ടി.കെ.പത്മിനിയുടേത്.
പഠനകാലത്ത്‌ ഗുരുനാഥനായ കെ.സി.എസ്‌.ചിത്രങ്ങളിൽ നിർദേശിച്ച ചില തിരുത്തലുകൾക്കുപോലും പത്മിനി തയ്യാറായില്ല.സ്വന്തം സ്വാതന്ത്ര്യത്തെയാണ്‌ കലാകാരി പ്രധാനമായി കണ്ടത്‌. ആ സ്വാതന്ത്ര്യം ഗുരുനാഥൻ അംഗീകരിക്കുകയും ചെയ്തു.പത്മിനിക്ക്ഏറെ പ്രിയം
ഏകാന്തതയും ഇരുട്ടുമായിരുന്നു.പട്ടംപറപ്പിക്കുന്ന പെൺകുട്ടിയാണ്‌ പത്മിനി അവസാനമായി വരച്ച ചിത്രം.1969 ല്‍ ആദ്യപ്രസവത്തിൽ ഈ കലാകാരി കുഞ്ഞിനൊപ്പം ലോകത്തോട്‌ വിടപറഞ്ഞു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും