സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്ത്രീശാക്തീകരണത്തിന്‍റെ മുന്നണിപ്പോരാളി-ധിന്‍ജ ജകേഷിക




സ്ത്രീശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ആയുധം വിദ്യാഭ്യാസമാണ്-സ്വന്തം പേരു പോലും എഴുതാന്‍ അറിയാത്ത ധിൻജയുടെ അഭിപ്രായമാണിത്.ഒഡീഷയിലെ റായഗഡ ജില്ലയിലെ കുർളി ഗ്രാമ പഞ്ചായത്ത് സർപാഞ്ചായാണ് ധിൻജ ജകേഷിക.രാജ്യത്തെ ഏറ്റവും മികച്ച വനിതാ ജനപ്രതിനിധികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നൽകുന്ന അവാർഡിന് അർഹരായ മൂന്നു പേരിൽ ഒരാള്‍.
ഒഡീഷയിലെ ഏറ്റവും പ്രാചീന ആദിവാസികളായ ദൊൻഗാരിയ കോന്ദ് വിഭാഗത്തിലാണു ധിൻജയുടെ ജനനം.സർപാഞ്ച് സ്ഥാനത്തേയ്ക്കു മൽസരിക്കാനുള്ള ദിൻജയുടെ ആഗ്രഹത്തെ ആദ്യം മാതാപിതാക്കൾ ശക്തമായി എതിർത്തെങ്കിലും മകളുടെ നിശ്ചയദാർഢ്യത്തിനു മുന്നില്‍ അവര്‍ കീഴടങ്ങുകയായിരുന്നു.ഈ ആദിവാസി വിഭാഗത്തിൽ നിന്നു കുട്ടികളുടെ സ്കൂളിലയയ്ക്കുന്ന പതിവില്ലായിരുന്നു.സ്വന്തം സമുദായത്തെ മുഖ്യധാരയിലെത്തിക്കൻ വിദ്യാഭ്യാസമല്ലാതെ മറ്റു മാർഗമില്ലെന്നു ധിൻജയ്ക്കു മനസ്സിലായി.ഗ്രാമത്തിലെ വീടുകൾ തോറും സഞ്ചരിച്ച് അവർ കുട്ടികളെ സ്കൂളിലയയ്ക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചു.ഇന്ന് 200 വിദ്യാർഥികൾ ഗ്രാമത്തിലെ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നുണ്ട്.പഞ്ചായത്തിൽ നിന്നുള്ള 80 വിദ്യാർഥികൾ കലിംയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രവേശനം നേടി.പഞ്ചായത്തിൽ പെൺകുട്ടികൾക്കായി മാത്രം ഒരു ഹൈസ്കൂൾ സ്ഥാപിക്കണമെന്നതാണു ധിൻജയുടെ സ്വപ്നം.വിദ്യാഭ്യാസ മേഖലയിൽ മാത്രമൊതുങ്ങുന്നില്ല ഈ സർപാഞ്ചിന്‍റെ പ്രവർത്തനം.വാർധക്യകാല, വിധവാ പെൻഷൻ പദ്ധതികളുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കൽ, ഇന്ദിരാ ആവാസ് യോജനയ്ക്കു കീഴിൽ 200– ലധികം വീടുകൾ നിർമിച്ചുകൊടുക്കൽ, തൊഴിലുറപ്പു പദ്ധിതയുടെ പ്രയോജനം കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കൽ അങ്ങനെ പോകുന്നു ധിൻജയുടെ പ്രവർത്തന മികവുകൾ.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും